ഡയറക്ടറി ഓഫ് ഓപ്പൺ ആക്സസ് ജേ‍ർണൽസ്

ഓപ്പൺ ആക്സെസ് ജേ‍ർണലുകളുടെ ഡയറക്ടറി (പട്ടിക) ഉൾകൊള്ളുന്ന ഒരു വെബ്സൈറ്റാണ് ഡയറക്ടറി ഓഫ് ഓപ്പൺ ആക്സസ് ജേ‍ർണൽസ് (DOAJ). യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായി പ്രവർത്തിക്കുന്ന IS4OA (Infrastructure Services for Open Access) എന്ന സ്ഥാപനമാണ് ഇതു പരിപാലിച്ചു നിലനിർത്തുന്നത്.[2] ഈ ഡയറക്ടറിയിൽ ഉയർന്ന നിലവാരമുള്ള ശാസ്ത്രീയവും പണ്ഡിതോചിതമായ ഓപ്പൺ ആക്സസ് ജേ‍ർണലുകളാണ് ഉൾപ്പെടുത്തുന്നത്.[3]ഇത്തരത്തിലുള്ള ഓപ്പൺ ആക്സസ് ജേ‍ർണലുകളെ ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരിക, ആളുകളിലേക്കെത്തിക്കുക, പ്രചരിപ്പിക്കുക, അവയുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നിവ DOAJ വഴി സാധ്യമാവുന്നു. ലേഖനങ്ങൾ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും, വിതരണം ചെയ്യാനും, പ്രിന്റ് എടുക്കാനും, തിരയാനുമുള്ള സ്വാതന്ത്ര്യം വായനക്കാരന് നൽകുന്നു.[3][4]

Directory of Open Access Journals
ലഭ്യമായ ഭാഷകൾEnglish
യുആർഎൽwww.doaj.org
അലക്സ റാങ്ക്58,591 (as of October 2015)[1]
വാണിജ്യപരംNo
നിജസ്ഥിതിOnline


2016 ഏപ്രിൽ ലെ കണക്കുകൾ പ്രകാരം 8,789 ഓളം ജേ‍ർണലുകൾ ഇതിൽ ലഭ്യമാണ്.[5] 

ചരിത്രം

ഓപ്പൺ സൊസൈറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരവധി ഓപ്പൺ അക്സസ് സംരംഭങ്ങളിൽ ഒന്നാണ് ഡയറക്ടറി ഓഫ് ഓപ്പൺ ആക്സസ് ജേ‍ർണൽസ്.[6] 2003 ൽ സ്വീഡനിലെ Lund Universityൽ 300 ഓപ്പൺ ആക്സസ് ജേ‍ർണലുകളുമായാണ് DOAJ തുടങ്ങിയത്.[7] 2013ൽ IS4OA ഏറ്റെടുക്കുന്നതു വരെ Lund Universityയായിരുന്നു DOAJ നിയന്ത്രിച്ചിരുന്നതും നിലനിർത്തിയിരുന്നതും.


ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്