ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ

ഡിജിറ്റൽ രൂപത്തിലുള്ള ഡാറ്റയെ ആനുപാതികമായ ഒരു അനലോഗ് സിഗ്നലാക്കി മാറ്റുന്ന ഒരു ഉപകരണമാണ് ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ. ഡാക് (DAC) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടറിന്റെ നേർവിപരീതമായ പ്രവർത്തനമാണിത്. ഇതിന്റെ ഇൻപുട്ട് മിക്കവാറും ഒരു ബൈനറി കോഡ് ആയിരിക്കും. വോൾട്ടത, വൈദ്യുതധാര(കറണ്ട്), ചാർജ്ജ് തുടങ്ങിയവയിലേതെങ്കിലും രൂപത്തിലാവാം ഔട്ട്‌പുട്ട്.

ഒരു സൗണ്ട് കാർഡിൽ ഉപയോഗിച്ചിരിക്കുന്ന 8-ചാനൽ ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ, സിറസ് ലോജിക് സി.എസ്.4382

പ്രധാനമായും ഐ.സി രൂപത്തിലാണ് ഇവ പ്രചാരത്തിലുള്ളത്. വിവിധ പ്രവർത്തനതത്ത്വങ്ങളിൽ ഉള്ളവ ലഭ്യമാണ്. മുഖ്യമായും ഔട്ട്‌പുട്ടിന്റെ റെസല്യൂഷൻ, കൺവെർഷൻ വേഗത എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു പ്രത്യേക ഡാക് തിരഞ്ഞെടുക്കുക.

ഒരു 8-ചാനൽ ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ ലളിതമായ പ്രവർത്തന രൂപരേഖ

ഉപയോഗങ്ങൾ

ഓഡിയോ

ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കപ്പെട്ട സംഗീതം, ശബ്ദം മുതലായവയെ അനലോഗ് സിഗ്നലാക്കി ഔട്ട്പുട്ട് ചെയ്യുവാൻ ഡാക് ആവശ്യമാണ്. ഇതിനാൽ സിഡി പ്ലെയർ, ഫ്ലാഷ് പ്ലെയർ തുടങ്ങിയ ഉപകരണങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. യു.എസ്.ബി സ്പീക്കറുകൾ, സൗണ്ട് കാർഡുകൾ മുതലായവയിലും ഡാക് ഉപയോഗിക്കപ്പെടുന്നുണ്ട്.

വോയിപ് (VoIP) അഥവാ വോയ്സ് ഓവർ ഐ.പി-യിൽ ഡിജിറ്റൽ രൂപത്തിലാണ് സംപ്രേഷണം ചെയ്യപ്പെടുക. ഇതിനായി മൈക്കിലൂടെ സ്വീകരിക്കപ്പെടുന്ന ശബ്ദം ഒരു അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടറിന്റെ സഹായത്തോടെ ഡിജിറ്റൽ രൂപത്തിലാക്കുന്നു. പിന്നീട് ശബ്ദത്തിന്റെ പുനർനിർമ്മാണത്തിനായി ഡാക് ഉപയോഗിക്കപ്പെടുന്നു.

വീഡിയോ

ഇന്നത്തെ ഡിജിറ്റൽ ഡിസ്പ്ലേ യൂണിറ്റുകൾ പ്രചാരം നേടുന്നതിന് മുൻപ് വളരെയധികം ഉപയോഗിക്കപ്പെട്ടിരുന്ന സി.ആർ.ടി. മോണിറ്ററുകൾ, ഓസിലോസ്കോപ്പ്, ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങളിൽ കമ്പ്യൂട്ടറിൽ നിന്നള്ളതും ഡിജിറ്റൽ സമ്പ്രേഷണം വഴി സ്വീകരിക്കപ്പെട്ടതും മറ്റുമായ സിഗ്നലുകൾ അനലോഗ് രൂപത്തിലാക്കേണ്ടതുണ്ട്. ഇതിനായി ഇത്തരം ഉപകരണങ്ങളിൽ ഡാക് ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രകാശതീവ്രതയോടുള്ള മനുഷ്യനേത്രത്തിന്റെ പ്രതികരണം ആനുപാതികമല്ലാത്തതിനാൽ ഈ പ്രക്രിയ കൂടുതൽ സങ്കീർണ്ണമാകുന്നു. ഡാക്, മെമ്മറി എന്നിവ സംയോജിപ്പിച്ച് ഗാമാ കറക്ഷൻ വഴി ഇത് ക്രമീകരിക്കപ്പെടുന്നു.

ചിഹ്നം

[1]


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്