ഡേവി ജോൺസ്

പ്രശസ്തനായ ഒരു ഇംഗ്ലീഷ് പോപ് ഗായകനും ഗാനരചയിതാവും അഭിനേതാവുമായിരുന്നു ഡേവി ജോൺസ്(Davy Jones) (30 ഡിസംബർ 1945 – 29 ഫെബ്രുവരി 2012). 1960-കളിൽ ഏറെ ശ്രദ്ധ നേടിയ ദ മങ്കീസ് എന്ന അമേരിക്കൻ പോപ് ഗായക സംഘത്തിലെ പ്രമുഖ അംഗമായിരുന്നു ഇദ്ദേഹം.[1]

ഡേവി ജോൺസ്
ജനനം
ഡേവിഡ് തോമസ് ജോൺസ്

(1945-12-30)30 ഡിസംബർ 1945
മാഞ്ചെസ്റ്റർ, ലാംഗ്‌ഷെയർ, ഇംഗ്ലണ്ട്
മരണം29 ഫെബ്രുവരി 2012(2012-02-29) (പ്രായം 66)
ഇന്ത്യൻ ടൗൺ, ഫ്ലോറിഡ, അമേരിക്ക
മരണ കാരണംഹൃദയാഘാതം
ദേശീയതബ്രിട്ടീഷ്
തൊഴിൽഗായകൻ, ഗാനരചയിതാവ്, അഭിനേതാവ്
സജീവ കാലം1961–2012
ജീവിതപങ്കാളി(കൾ)
Linda Haines
(m. 1968⁠–⁠1975)

Anita Pollinger
(m. 1981⁠–⁠1996)

Jessica Pacheco
(m. 2009⁠–⁠2012)
കുട്ടികൾ
  • Talia Elizabeth (born (1968-10-02)2 ഒക്ടോബർ 1968)
  • Sarah Lee (born (1971-07-03)3 ജൂലൈ 1971)
  • Jessica Lillian (born (1981-09-04)4 സെപ്റ്റംബർ 1981)
  • Annabel Charlotte (born (1988-06-26)26 ജൂൺ 1988)
വെബ്സൈറ്റ്davyjones.net

ജീവിതരേഖ

ബാല്യം

1945-ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജനനം. പിതാവ് ഒരു റെയിൽവേ ഫിറ്ററും മാതാവ് ഒരു വീട്ടമ്മയുമായിരുന്നു.[2] പതിനൊന്നാം വയസ്സിൽ കൊറോണേഷൻ സ്ട്രീറ്റ് ബ്രിട്ടീഷ് ടെലിവിഷൻ സോപ് ഓപ്പറയിലൂടെ ഡേവി ജോൺസ് അഭിനയരംഗത്തെത്തി. ബി.ബി.സി.-യുടെ സെഡ്-കാർസ് പോലീസ് നാടകപരമ്പരയിലും വേഷമിട്ടു.

അഭിനയജീവിതം - വിടപറയലും തിരിച്ചു വരവും

ജോൺസ് 1965-ൽ ഒരു പരസ്യചിത്രത്തിൽ

ജോൺസിന്റെ 14-ആം വയസ്സിൽ മാതാവ് മരണമടഞ്ഞതിനെ തുടർന്ന് അഭിനയ രംഗത്തു നിന്ന് വിട പറഞ്ഞ് ഒരു കുതിരപ്പന്തയക്കാരനാവാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടങ്ങി. എന്നാൽ അദ്ദേഹത്തിന്റെ മുൻകാല അഭിനയങ്ങളിൽ ആകൃഷ്ടരായ തീയറ്റർ പ്രവർത്തകർ ന്യൂ മാർക്കറ്റ് എന്ന സ്ഥലത്ത് കുതിരപ്പന്തയത്തിൽ പരിശീലനം നേടിക്കൊണ്ടിരുന്ന ജോൺസിനെ തേടിയെത്തി ലണ്ടനിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അവിടെ അദ്ദേഹം ചാൾസ് ഡിക്കൻസിന്റെ പ്രശസ്ത നോവലായ ഒലിവർ ട്വിസ്റ്റിനെ ആസ്പദമാക്കിയുള്ള ഒലിവർ! എന്ന സംഗീത-നൃത്ത നാടകത്തിൽ 'ആർട്ഫുൾ ഡോജർ' എന്ന കഥാപാത്രമായി വേഷമിട്ടു. നാടകട്രൂപ്പ് ന്യൂയോർക്കിലെ ബ്രോഡ്‌വേ എന്ന സ്ഥലത്തേക്ക് നീങ്ങിയപ്പോൾ ജോൺസ് അവിടെയും ഇതേ വേഷം അവതരിപ്പിക്കുകയും ടോണി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. ഒലിവർ! അവതരണത്തിനു വേണ്ടി 1964 ഫെബ്രുവരി 9 -ൽ ഇഡ് സള്ളിവാൻ ഷോ-യിൽ പങ്കെടുത്തത് ജോൺസിന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവായി മാറി. ഷോയുടെ ഇതേ ദിനത്തിൽ തന്നെയാണ് ബീറ്റിൽസിന്റെ അമേരിക്കയിലെ ആദ്യപരിപാടിയും അരങ്ങേറിയത്. സ്റ്റേജിന്റെ ഒരു വശത്തു നിന്ന് പ്രദർശനം വീക്ഷിക്കുവാൻ അവസരം ലഭിച്ച ജോൺസിന് ജനങ്ങളെ, പ്രത്യേകിച്ച് യുവതികളെ ഉന്മാദത്തിലേക്ക് തള്ളി വിടുന്ന ബീറ്റിൽസിന്റെ പ്രകടനം ആശ്ചര്യകരമായി തോന്നി. ഇതു പോലെയൊരു അവസരം അദ്ദേഹവും സ്വപ്നം കണ്ടു. ഇഡ് സള്ളിവാൻ പ്രദർശനത്തെ തുടർന്ന് മറ്റ് ചില ടെലിവിഷൻ പരിപാടികളുടെ കരാറുകൾ കൂടി അദ്ദേഹത്തെ തേടിയെത്തി.

ദ മങ്കീസ്

പ്രധാന ലേഖനം: ദ മങ്കീസ്

1966 മുതൽ 1971 വരെയുള്ള കാലഘട്ടത്തിൽ ദ മങ്കീസ് എന്ന പോപ്-റോക്ക് സംഘത്തിലെ അംഗമായിരുന്നു. ബീറ്റിൽസിന്റെ അമേരിക്കൻ പതിപ്പെന്ന നിലയിൽ ഉയർന്നു വന്ന മങ്കീസ് ജനഹൃദയങ്ങളിൽ സംഗീത ലഹരി പടർത്തി. 'ഐ വാണ്ണ ബി ഫ്രീ', 'ഡേ ഡ്രീം ബിലീവർ' ഉൾപ്പെടെയുള്ള മങ്കീസ് സംഘത്തിന്റെ മിക്ക ഗാനങ്ങളിലെയും മുഖ്യ ഗായകനായിരുന്നു ജോൺസ്. 1971-ൽ ഈ സംഘം ഔദ്യോഗികമായി പിരിച്ചു വിടപ്പെട്ടെങ്കിലും മങ്കീസ് സംഘാംഗങ്ങളിൽ ചിലരുമായി ചേർന്ന് ജോൺസ് പല സംഗീത ഉദ്യമങ്ങളും തുടർന്നു വന്നു. മങ്കീസിന്റെ ശരിക്കുള്ള ഒരു പുന:സമാഗം തന്നെ സംഗീതപ്രേമികൾ പ്രതീക്ഷിച്ചിരുന്നു.

അന്ത്യം

ഹൃദയാഘാതത്തെ തുടർന്ന് ഫ്ലോറിഡയിലെ സ്വവസതിയിൽ വെച്ച് 2012 ഫെബ്രുവരി 29-ന് ഡേവി ജോൺസ് അന്തരിച്ചു

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡേവി_ജോൺസ്&oldid=3967182" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്