ഡൊമനിക് പ്രസന്റേഷൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും, കേരള നിയമസഭാംഗവുമാണ് ഡൊമനിക് പ്രസന്റേഷൻ. 2009-നവംബർ മാസം കേരള നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എറണാകുളത്ത് നിന്ന് മത്സരിച്ചു വിജയിച്ചു.

ഡൊമനിക് പ്രസന്റേഷൻ
നിയമസഭാംഗം
മണ്ഡലംഎറണാകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-02-19) 19 ഫെബ്രുവരി 1949  (75 വയസ്സ്)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഡോ. മേരി എബ്രഹാം
കുട്ടികൾ1 മകൾ
വസതിഎറണാകുളം
As of നവംബർ, 2009

വ്യക്തി ജീവിതം

ഫെലിക്സ് പ്രസന്റേഷന്റേയും ശ്രീമതി റോസമ്മയുടേയും മകനായി 1949 ഫെബ്രുവരി 19-ന് ആണ് ഡൊമനിക്കിന്റെ ജനനം.[1]

തേവര സേക്രട്ട് ഹേർട്ട് ഹൈസ്കൂളിലാണ് ഡൊമനിക്ക് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ്, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവടങ്ങളിൽ തന്റെ ബിരുദപഠനം അദ്ദേഹം പൂർത്തിയാക്കി [2]

ഡോ. മേരി എബ്രഹാം ആണ് ഭാര്യ. അമൃത ഡൊമിനിക് എന്നൊരു മകളുണ്ട് ഈ ദമ്പതികൾക്ക്

വഹിച്ചിരുന്ന സ്ഥാനങ്ങൾ

  • കെ.എസ്.യു. ജില്ലാ പ്രസിഡന്റ്
  • യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
  • എറണാകുളം ഡി.സി.സി. ജെനറൽ സെക്രട്ടറി
  • കൊച്ചിൻ കോർപ്പറേഷൻ കൗൻസിലർ (1988-1994)

9-ആം നിയമസഭയിലും 10-ആം നിയമസഭയിലും ഡൊമനിക് അംഗമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിൽ ഫിഷറീസ് മന്ത്രിയായിരുന്നു.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്