തത്ത്വചിന്താപരമായ യാഥാർത്ഥ്യവാദം

യാഥാർത്ഥ്യമോ അതിന്റെ ഏതെങ്കിലും വശങ്ങളോ സത്താമീമാംസാപരമായിത്തന്നെ സങ്കൽപ്പാധിഷ്ഠിത മാതൃകകളിൽ നിന്നും, ഭാഷാപരമായ ശീലങ്ങളിൽ നിന്നും, വിശ്വാസങ്ങളിൽ നിന്നും സ്വതന്ത്രമാണെന്ന വിശ്വാസമാണ് തത്ത്വചിന്താപരമായ യാഥാർത്ഥ്യവാദം. മറ്റു മനസ്സുകൾ, ഭൂതകാലം, ഭാവികാലം, സാർവ്വത്രിക കാര്യങ്ങൾ, ഗണിതത്തിലെ അസ്തിത്വങ്ങൾ (സ്വാഭാവികസംഖ്യകൾ പോലെ), നൈതികത, ഭൗതികലോകം, ചിന്ത എന്നിവ യാഥാർത്ഥ്യവാദത്തിന്റെ ചർച്ചകളിൽ കടന്നുവരുന്ന വിഷയങ്ങളാണ്. ദൃശ്യപ്രപഞ്ചത്തിന് മനസ്സിൽ നിന്നും വേറിട്ടുള്ള ഒരു അസ്തിത്വമുണ്ട് എന്ന രീതിയിലും യാഥാർത്ഥ്യവാദത്തിന്റെ വാദഗതികൾ മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്. ആശയവാദം, നാസ്തികത്വം, സോ‌ളിപ്സിസം എന്നീ വാദഗതികളിൽ നിന്ന് വ്യത്യസ്തമാണിത്.യാഥാർത്ഥ്യവാദികളായ തത്ത്വചിന്തകരുടെ അഭിപ്രായത്തിൽ സത്യം എന്നാൽ യാഥാർത്ഥ്യവുമായി മനസ്സിനുള്ള യോജിപ്പാണ്.[1]

നാം ഇപ്പോൾ വിശ്വസിക്കുന്നതെന്തോ അത് യാഥാർത്ഥ്യത്തിന്റെ ഒരു ഏകദേശരൂപമാണെന്നും പുതുതായി നടത്തുന്ന നിരീക്ഷണങ്ങളെന്തും നമ്മെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിലേയ്ക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് യാഥാർത്ഥ്യവാദികൾ വിശ്വസിക്കുന്നത്.[2] കാന്റിന്റെ തത്ത്വശാസ്ത്രമനുസരിച്ച് യാഥാർത്ഥ്യവാദവും ആശയവാദവും തമ്മിലാണ് താരതമ്യം ചെയ്യേണ്ടത്. വർത്തമാനകാലത്തെ കാഴ്ച്ചപ്പാടിൽ (പ്രധാനമായും ശാസ്ത്രം സംബന്ധിച്ച തത്ത്വശാസ്ത്രത്തിൽ യാഥാർത്ഥ്യവാദം യാഥാർത്ഥ്യവാദവിരുദ്ധതയുമായാണ് പ്രാധമികമായും താരതമ്യം ചെയ്യപ്പെടുന്നത്.

കുറിപ്പുകൾ

അവലംബം

  • Blackburn, Simon (2005). Truth: A Guide. Oxford University Press, Inc. ISBN 0-19-516824-0.

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്