തീച്ചിന്നൻ

കാംപിഫാഗിഡേ പക്ഷി കുടുംബത്തിൽപ്പെടുന്ന ഒരിനം പക്ഷിയാണ് തീച്ചിന്നൻ (Pericrocotus cinnamomeus).[1] [2][3][4] ഇവയ്ക്ക് ആറ്റക്കുരുവിയേക്കാൾ വലിപ്പം കുറവാണ്. ഈ പക്ഷികളുടെ ശാസ്തീയനാമം പെരിക്രോകോട്ടസ് സിന്നമോമിയസ് എന്നാണ്. ശ്രീലങ്ക, മ്യാൻമർ, തായ്‌ലാൻഡ്, ഇന്ത്യ എന്നിവിടങ്ങളിലെ അർധനിത്യഹരിത വനപ്രദേശങ്ങളിലും ഇലകൊഴിയും വനപ്രദേശങ്ങളിലും 1050 മീറ്റർ വരെ ഉയരമുള്ള മറ്റു പ്രദേശങ്ങളിലും ഇവയെ കാണാൻ കഴിയും. തേയിലത്തോട്ടങ്ങൾ, റബ്ബർ തോട്ടങ്ങൾ, പഴവർഗത്തോട്ടങ്ങൾ, നാട്ടിൻപുറങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.

തീച്ചിന്നൻ
ആൺ തീച്ചിന്നൻ, രാജസ്ഥാനിലെ ഭരത്പൂർ പക്ഷിസങ്കേതത്തിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Campephagidae
Genus:
Pericrocotus
Species:
P. cinnamomeus
Binomial name
Pericrocotus cinnamomeus
Linnaeus, 1766
തീച്ചിന്നൻ, ആന്ധ്രാപ്രദേശിൽ നിന്നും

ശരീരഘടന

ആൺപക്ഷിയുടെ തലയും പുറംകഴുത്തും മുതുകും ചാരനിറ മായിരിക്കും. താടിക്കും കഴുത്തിനും ചിറകുകൾക്കും വാലിനും കറുപ്പു നിറമാണെങ്കിലും അവിടവിടെയായി ചുവപ്പുനിറത്തിലുള്ള അടയാളങ്ങളുണ്ട്. അടിഭാഗം ഇളം മഞ്ഞനിറവും വാലിനു തൊട്ടു മീതെ മുതുകും മാറിടവും കടുംചുവപ്പുനിറവുമായിരിക്കും. പെൺപക്ഷികൾക്കും കുഞ്ഞുങ്ങൾക്കും താടിയിലും കഴുത്തിലും കറുപ്പുനിറം ഉണ്ടായിരിക്കില്ല. ഇവയുടെ മാറിടവും താടിയും കഴുത്തുമെല്ലാം മഞ്ഞ കലർന്ന ചാരനിറമായിരിക്കും. വാലിനു മീതെയുള്ള ഭാഗത്തിന് കടുംചുവപ്പുനിറമാണ്. നീണ്ടു നേരിയ വാൽ തീച്ചിന്നൻ പക്ഷികളുടെ സവിശേഷതയാണ്.

തീച്ചിന്നൻ പക്ഷികൾ ഉയരം കൂടിയ മരങ്ങളിലിരുന്ന് സദാ വാലും ചിറകുകളും ചലിപ്പിച്ച് ഇളകിക്കൊണ്ടിരിക്കും. വൃക്ഷങ്ങൾ തോറും പറന്നു കളിച്ച് ചെറുപാറ്റകളേയും പുഴുക്കളേയും ഇവ പിടിച്ചു ഭക്ഷിക്കുന്നു.

താമസം

വേനൽക്കാലാവസാനത്തോടെയും മഴക്കാലാരംഭത്തോടെയുമാണ് തീച്ചിന്നൻ പക്ഷികൾ കൂടുകെട്ടുക. വൃക്ഷശാഖകളുടെ കക്ഷ്യങ്ങൾക്കകവശത്തായിട്ടാണ് ഇവ കൂടുണ്ടാക്കുന്നത്. ചകിരിയും സസ്യഭാഗങ്ങളും മറ്റും ഉപയോഗിച്ചു നിർമ്മിക്കുന്ന വളരെ ചെറിയ കൂട് അതിനേർമയായ വലപോലുള്ള നൂലുകൊണ്ടു പൊതിഞ്ഞിരിക്കും.

പ്രജനനം

തീച്ചിന്നൻ പക്ഷികൾ ഒരു പ്രജനന ഘട്ടത്തിൽ മൂന്ന് മുട്ടകളിടുന്നു. പച്ച കലർന്ന വെള്ള നിറമുള്ള മുട്ടകളിൽ ചുവപ്പു നിറമുള്ള ഒരു വലയം കാണാം. മുട്ടകൾക്ക് 16.5 - 13.5 മില്ലിമീറ്റർ വലിപ്പമുണ്ടാകും. ആൺ പെൺ പക്ഷികളൊരുമിച്ച് കൂടുകെട്ടുകയും, അടയിരുന്നു മുട്ട വിരിയിക്കുകയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തീച്ചിന്നൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=തീച്ചിന്നൻ&oldid=2606798" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ