ത്രിപുരദഹനം

താരകാസുരന്റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നീ അസുരന്മാർ നിർമ്മിച്ച് സ്വർണ്ണ, വെള്ളി, ഇരുമ്പു ലോഹങ്ങൾ കൊണ്ടുള്ള പുരങ്ങൾ (നഗരങ്ങൾ) ഭഗവാൻ ശ്രീ പരമേശ്വരൻ ഒരൊറ്റ അമ്പ് എയ്ത് നശിപ്പിച്ചു. ഈ കഥ വർണിക്കുന്നത് ത്രിപുരദഹനം (മൂന്നു പുരങ്ങളുടെ ദഹനം) എന്നാണ്. [1] താരകാസുരന്റെ പുത്രന്മാർ ത്രിപുരന്മാർ എന്നാണ് അറിയപ്പെട്ടിരുന്നത്. താരകാസുരനെ വധിച്ചത് ദേവസൈന്യാധിപനായ സുബ്രഹ്മണ്യനാണ്.

ത്രിപുരദഹനം

ത്രിപുരദഹനത്തിനായി എഴുന്നള്ളുന്ന ശിവൻ
രഥംഭൂമിദേവി
തേരാളിബ്രഹ്മാവ്
തേർ ചക്രങ്ങൾസൂര്യൻ, ചന്ദ്രൻ
കുതിരകൾദേവന്മാർ
വില്ല്സംവത്സരകാലം
ഞാൺകാളരാത്രി, വാസുകി
അമ്പ്മഹാവിഷ്ണു + അഗ്നിദേവൻ + വായു
ധ്വജസ്തംഭംമന്ദരപർവ്വതം
കൊടി (പതാക)മിന്നൽപ്പിണർ
പാദുകങ്ങൾസർപ്പങ്ങൾ

കഥ

താരകാസുരന്റെ പുത്രന്മാരായ ഇവരുടെ പേര് താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിങ്ങനെയാണ്. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു.ബ്രഹ്മാവിനെ തപസ്സുചെയ്ത് സന്തുഷ്ടനാക്കി ഇവർ യഥാക്രമം സ്വർണംകൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും നിർമിച്ച് ചലിക്കുന്ന മൂന്ന് പുരങ്ങൾ (നഗരങ്ങൾ) തങ്ങൾക്കു ലഭിക്കണമെന്നും സ്വർഗത്തിലും, ഭൂമിയിലും, പാതാളത്തിലും യഥേഷ്ടം സഞ്ചരിക്കുന്ന അവ ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒരുമിച്ചു പ്രത്യക്ഷപ്പെടുമ്പോൾ ഒറ്റ അമ്പുകൊണ്ട് അവയെ നശിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ തങ്ങൾക്കു നാശമുണ്ടാകാവൂ എന്നും വരം നേടി. തങ്ങളുടേതായ പുരങ്ങളിൽ യഥാക്രമം സ്വർഗം, ഭൂമി, പാതാളം എന്നിവിടങ്ങൾ അടക്കിവാണു. താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. മൂന്നു പുരങ്ങൾ വിമാനം പോലെ സഞ്ചരിക്കുന്നവയാണ്, ഓരോന്നിലും ഓരോരുത്തർ തങ്ങളുടെ സന്നാഹങ്ങളോടെ വസിച്ചുപോന്നു. വരലബ്ദിയാൽ ത്രിപുരന്മാർ ദേവന്മാരെ കൂടുതൽ ദ്രോഹിക്കാൻ തുടങ്ങി. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു.

മഹാമേരു പർവ്വതത്തെ ധ്വജസ്തംഭമാക്കിമാറ്റി. ഹൈന്ദവ വിശ്വാസപ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്. ധ്വജസ്തംഭനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കിമാറ്റി, അമ്പിന്റെ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും. ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി. പ്രപഞ്ചശക്തികളെല്ലാം പരമശിവന്റെ സഹായത്തിനെത്തി. ഭൂമി തേർത്തട്ടും സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനുനേരേ സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായെത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാണ് കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. (വാസുകി എന്ന സർപ്പത്തെ വില്ലിനു ഞാണായികെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്).

മലയാള സാഹിത്യത്തിൽ ത്രിപുരദഹനം

അജ്ഞാനത്താലുണ്ടാകുന്ന അഹങ്കാരത്തിന്റെ പ്രതീകമായ ത്രിപുരന്മാരുടെ അഹങ്കാരം ശിവതത്ത്വത്തിന്റെ സഹായത്താൽ നശിക്കുന്നതും അതിന് മഹാവിഷ്ണുവും, ബ്രഹ്മാവും മറ്റു ദേവന്മാരും പ്രപഞ്ചശക്തികളും സഹായകരമായി വർത്തിക്കുന്നതും ആണ് കഥയിലെ ആന്തരാർഥമെന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു. ശൈവാഗമപ്രധാനമായ പുരാണകഥ. ഈ കഥ വർണിക്കുന്ന അനേകം കൃതികൾ വിവിധ സാഹിത്യശാഖകളിൽ സംസ്കൃതത്തിലും ആധുനിക ഭാരതീയ ഭാഷകളിലുമുണ്ട് 'ത്രിപുരദഹനം' എന്നുതന്നെയാണ് ഇവയിൽ മിക്ക കൃതികളുടെയും പേര്. ത്രിപുരദഹനം, ത്രിപുരദാഹം, ത്രിപുരവധം, ത്രിപുരമർദനം, ത്രിപുരവിജയം തുടങ്ങിയ പേരുകളിൽ കാവ്യം, ചമ്പു, ആട്ടക്കഥ തുടങ്ങിയ വിഭാഗങ്ങളിൽ ഈ കഥ വർണിക്കുന്ന കൃതികളുണ്ട്. യമകകവി വാസുദേവ ഭട്ടതിരിയുടെ ത്രിപുരദഹനം യമകകാവ്യം തിരുവനന്തപുരം മാനുസ് ക്രിപ്റ്റ്സ് ലൈബ്രറിയിൽനിന്നു പ്രസിദ്ധീകൃതമായി. ഇതിന് അനേകം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ വിദ്വാൻ ഇളയതമ്പുരാൻ രചിച്ച ത്രിപുരദഹനചരിതം കാവ്യത്തിലും വെണ്മണിമഹൻ, വാസുദേവ ഗീർവാണകവി, നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി, മൂത്തേടത്തു വാസുദേവൻ പോറ്റി എന്നിവരുടെ ആട്ടക്കഥകളിലും നീലകണ്ഠകവിയുടെ ത്രിപുരദഹനം ഭാഷാചമ്പു തുടങ്ങിയ കൃതികളിലും ഈ കഥ ചിത്രീകരിക്കുന്നുണ്ട്.

അമർകാണ്ടക്

അമരകണ്ടക എന്നപേരിൽ പുരാണങ്ങളിൽ പ്രതിപാദിക്കുന്ന മധ്യപ്രദേശിൽ അനുപ്പൂർ ജില്ലയിലെ ഒരു സ്ഥലമാണിത്. ശിവൻ ത്രിപുരദഹനം നടത്തിയത് 'അമരകണ്ടക' പർവ്വതത്തിൽവച്ചായിരുന്നുവെന്ന് പുരാണങ്ങൾ പറയുന്നു. ഈ മലനിരയുടെ ദിവ്യത്വ ത്തെപറ്റി പദ്മപുരാണം ദീർഘമായി വിവരിക്കുന്നുണ്ട്. നർമദയുടെ ഉത്ഭവസ്ഥാനം ഒരു പുണ്യതീർഥമായി ഗണിക്കപ്പെടുന്നു. ധാരാളം ശിവക്ഷേത്രങ്ങൾ ഇവിടെ കാണാം.[2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ത്രിപുരദഹനം&oldid=3634334" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്