ദിലീപ് കുമാർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമാണ് ദിലീപ് കുമാർ (ഹിന്ദി: दिलीप कुमार; Urdu: دِلِیپ کُمار) എന്ന പേരിൽ അറിയപ്പെടുന്ന യൂസഫ് ഖാൻ (ഉർദു: يوسف خان ; ഹിന്ദി: यूसुफ़ ख़ान; ജനനം: ഡിസംബർ 11, 1922), മരണം: ജൂലൈ 7, 2021ബോളിവുഡിലെ ഖാൻ മാരിൽ ആദ്യത്തെയാളാണ്[1][2] ദിലീപ് കുമാർ എന്ന യൂസഫ് ഖാൻ.

ദിലീപ് കുമാർ
ദിലീപ് കുമാർ
ജനനം
യൂസുഫ് ഖാൻ
മരണം7 ജൂലൈ 2021(2021-07-07) (പ്രായം 98)
മറ്റ് പേരുകൾട്രാജഡി കിംഗ്
ദിലീപ് സാഹബ്
തൊഴിൽനടൻ, നിർമ്മാതാവ്,രാഷ്ട്രീയ പ്രവർത്തകൻ
സജീവ കാലം1944 - 1998 (വിരമിച്ചു)
ജീവിതപങ്കാളി(കൾ)
  • (m. 1966, ദിലീപ് കുമാറിന്റെ മരണം)
  • Asma Rehman
    (m. 1981; div. 1983)

ചുരുക്കത്തിൽ

ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡ് അദ്ദേഹത്തിന്റെ പേരിലാണ്.പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.

മുൻകാലം

ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിർ ഖ്വിസ്സ ഖവാനി ബസാർ പ്രദേശത്തെ കുടുംബവീട്ടിൽ 1922 ഡിസംബർ 11 ന് ലാല ഗുലാം സർവാർ ഖാന്റെയും ഭാര്യ ആയിഷ ബീഗത്തിന്റെയും പന്ത്രണ്ട് മക്കളിൽ ഒരാളായാണ് ദിലീപ് കുമാർ എന്ന മൂഹമ്മദ് യൂസുഫ് ഖാൻ ജനിച്ചത്. മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര്.[3] ഒരു പഴക്കച്ചവടക്കാരനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ആദ്യകാലത്ത് പെഷവാറിലും പിന്നീട് നാസിക്കിനടുത്തുള്ള ദിയോലാലിയിലും തോട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. നാസിക്കിലെ ദിയോലാലിയിലെ ബാർനെസ് വിദ്യാലയത്തിലാണ് മുഹമ്മദ് യൂസഫ് ഖാൻ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചത്. കുട്ടിക്കാലത്തെ സുഹൃത്തും പിന്നീട് ചലച്ചിത്രമേഖലയിലെ സഹപ്രവർത്തകനുമായിരുന്ന രാജ് കപൂർ താമസിച്ചിരുന്ന മിശ്ര മതപാരമ്പര്യമുള്ള അതേ പ്രദേശത്താണ് അദ്ദേഹവും വളർന്നത്.[2]

അവലംബം

പുറത്തെക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ദിലീപ്_കുമാർ&oldid=3936041" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്