കൊഴുവ

(നത്തോലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എൻ‌ഗ്രൌലിഡ കുടുംബത്തിൽ പെട്ട ഒരു മത്സ്യ ഇനമാണു് കൊഴുവ അല്ലെങ്കിൽ ചൂട (ചൂടപ്പൊടി), നത്തോലി, നത്തൽ. ശാസ്ത്രീയനാമം Stolephorus indicus. ഇംഗ്ലീഷ്: ഇംഗ്ലീഷ്: Indian Anchovy എന്നറിയപ്പെടുന്നു. കൂട്ടമായി ഒരേ ദിശയിൽ നീന്തുന്ന (schooling) മത്സ്യങ്ങളുടെ ഇനത്തിൽ പെട്ട കൊഴുവ തെക്കൻ ഏഷ്യയിലും വിദൂരപൂർവ്വസമുദ്രങ്ങളിലും വ്യാപകമായി കാണപ്പെടുന്നു.

കൊഴുവ
കൊഴുവ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Clupeiformes
Family:
Engraulidae
Genus:
Species:
S. indicus
Binomial name
Stolephorus indicus
(Van Hasselt, 1823)
Synonyms

നത്തോലി, നേത്തൽ, Indian anchovy

ശരീരഘടന

ശരാശരി 12 സെന്റിമീറ്റർ നീളം വരെ വളരുന്നു. [1] മുതുകുമുള്ളുകളോ വാൽമുള്ളോ ഇല്ല. 15 മുതൽ 17 വരെ നാരുമുള്ളുകൾ മുതുകിലും 18 മുതൽ 20 വരെ നാരുമുള്ളുകൾ വാൽഭാഗത്തും കാണാം. 2 മുതൽ 6 വരെ എണ്ണം വളരെ വലിപ്പം കുറഞ്ഞ ചിറകുകൾ അടിവയറിൽ സാധാരണയാണു്.

ആവാസം

കിഴക്കൻ അർദ്ധഗോളത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ (30°വ.- 37°തെ., 23°കി. - 144°പ) [2] ആഴം കുറഞ്ഞ ഉൾക്കടലുകൾ, പുറംകടലിലെ ഉപരിഭാഗം, കായൽ, അഴിമുഖത്തോടടുത്ത പുഴ, ചതുപ്പുകലർന്ന കോൾപ്പാടങ്ങൾ തുടങ്ങിയ ജലാശയങ്ങളിലാണു് കൊഴുവയെ കാണപ്പെടുന്നതു്. 20മുതൽ 50 വരെ മീറ്റർ ആഴത്തിൽ ഇവ കൂട്ടമായി കാണപ്പെടുന്നു. പ്രജനനസമയത്ത് കൂടുതൽ ലവണാംശമുള്ള ആഴക്കടലിലേക്ക് താൽക്കാലികമായി പ്രവസിക്കുന്ന സ്വഭാവം കണ്ടെത്തിയിട്ടുണ്ട്.ദക്ഷിണാഫ്രിക്ക മുതൽ സമോവ, താഹിതി തുടങ്ങിയ ശാന്തസമുദ്രദ്വീപുകൾ വരെ കൊഴുവയുടെ ആവാസപരിധിയാണു്. മഡഗാസ്കർ, അറേബ്യൻ ഉൾക്കടൽ, ഇന്ത്യൻ തീരങ്ങൾ, ഫിലിപ്പൈൻസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കൊഴുവ ധാരാളമായി വളരുന്നു.

നിറം

പ്രായേണ സുതാര്യമായ ചുവപ്പുകലർന്ന തവിട്ടുനിറം. വശങ്ങളിൽ വെള്ളിനിറത്തിൽ തിളങ്ങുന്ന വരകളുണ്ട്. തലയ്ക്കും മുതുകിനുമിടയിൽ കറുത്തതോ ഇരുണ്ടതോ ആയ രാശികളോ പാടുകളോ ഇല്ല.

ഉപയോഗം

ആഫ്രിക്കയിലേയും ഏഷ്യയിലേയും ജനങ്ങൾ എണ്ണയിൽ പൊരിച്ചും കറിയായും കൊഴുവ ഭക്ഷിക്കുന്നു. കൊഴുവ സംസ്കരിച്ച് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മത്സ്യച്ചാറും (Fish sauce) അച്ചാറും (Fish Pickle) നിർമ്മിക്കുന്നുണ്ട്.[3] തെക്കൻശാന്തസമുദ്രദ്വീപുകളിലും ലക്ഷദ്വീപിലും ട്യൂണ /ചൂര മത്സ്യബന്ധനത്തിനു് ചൂണ്ടലിൽ ഇരയായി കൊഴുവ ഉപയോഗിക്കപ്പെടുന്നു.

അവലംബം

പുറംകണ്ണികൾ

fishbase.org

Integrated Taxonomic Information System

"https:https://www.search.com.vn/wiki/index.php?lang=ml&q=കൊഴുവ&oldid=3529728" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്