ന്യൂറോപ്റ്റെറ

ന്യൂറോപ്റ്റെറ (Neuroptera) എന്ന പ്രാണി നിര Lacewings, Mantidflies, Antlions തുടങ്ങിയ ജീവികൾ അടങ്ങുന്നതാണ്. ഏകദേശം 6000-ൽപ്പരം സ്പീഷീസ് ഈ നിരയിലുണ്ട്. ഇവയിലെ മുതിർന്ന പ്രാണികൾക്ക് ധാരാളം ഞരമ്പുകളോടുകൂടിയ തുല്യവലിപ്പത്തിലുള്ള നാലുചിറകുകളും ചവക്കാൻ കഴിയുന്ന ചുണ്ടുകളുമുണ്ട്. ഇവ രൂപാന്തരീകരണത്തിനു വിധേയമാകുന്നു. പേർമിയൻ കാലഘട്ടം മുതൽ ഇവ ഭൂമിയിൽ കാണപ്പെടുന്നു.[1][2][3]

ന്യൂറോപ്റ്റെറ
Temporal range: 299–0 Ma
PreꞒ
O
S
Permian to recent
Green lacewing, Chrysopidae
ശാസ്ത്രീയ വർഗ്ഗീകരണം e
Domain:Eukaryota
കിങ്ഡം:Animalia
Phylum:ആർത്രോപോഡ
Class:പ്രാണി
(unranked):Neuropterida
Order:Neuroptera
Linnaeus, 1758
Suborders
  • Hemerobiiformia
  • Myrmeleontiformia

ശരീരപ്രകൃതം

ഇവയുടെ ശരീരം വളരെ മൃദുലമാണ്. എന്നാൽ ചുണ്ടുകൾ ചവയ്ക്കാനുതകുംവിധം ബലമുള്ളവയാണ്. വലിയ കണ്ണുകൾ ഉണ്ട്. ധാരാളം ഞരമ്പുകളോടുകൂടിയ തുല്യവലിപ്പത്തിലുള്ള നാലുചിറകുകൾ ഉണ്ട്.[4][5]

ലാർവ മികച്ച വേട്ടക്കാർ ആണ്. കുത്താനും വലിച്ചുകുടിക്കാനും ഉപകരിക്കുന്നവിധത്തിൽ ഇവയുടെ താടിയെല്ല്‌ രൂപാന്തരപ്പെട്ടിരിക്കുന്നു. മൂന്നുജോടി കാലുകൾ ഉണ്ട്.[5]

ജീവിതചക്രം

ജീവിതചക്രം
ലാർവ (Osmylus fulvicephalus, Osmylidae)
ലാർവ (Sisyra sp., Sisyridae)

ലാർവകൾ പൊതുവെ ജീർണ്ണാവശിഷ്ടങ്ങൾക്കിടയിലോ മണലിലോ ഒളിച്ചിരിക്കുന്നു. ചിലയിനങ്ങൾ മരത്തിന്റെ വേരുകളിൽനിന്നും നീര് കുടിക്കുന്നു. ചിലയിനങ്ങൾ വെള്ളത്തിൽ ജീവിക്കുന്നു. പ്രോട്ടീൻ തന്മാത്രകളും ജീർണ്ണാവശിഷ്ടങ്ങലും മണ്ണും കൊണ്ട് നിർമിതമായ ഒരു കവചത്തിനുള്ളിലാണ് പ്യൂപ്പ. ഇമാഗോ ലാർവകളെപ്പോലെതന്നെ വേട്ടയാടി ആഹാരം തേടുന്നു. എന്നാൽ ചിലയിനങ്ങൾ തേൻ നുകരുന്നു. ചിലയിനങ്ങൾ ആഹാരം കൂടാതെ ജീവിക്കുന്നു.[5]

വർഗ്ഗീകരണം

ന്യൂറോപ്റ്റെറ ക്ലാഡോഗ്രാം:[6][7][8][9][10]

Neuroptera

Osmylidae (giant lacewings, formerly in "Hemerobiiformia")

Most of former "Hemerobiiformia"

Mantispidae (mantidflies)

Ithonidae (moth lacewings)

Chrysopidae (green lacewings)

Myrmeleontiformia

Nymphidae (split-footed lacewings)

Myrmeleontidae (antlions)

Ascalaphidae (owlflies)

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ന്യൂറോപ്റ്റെറ&oldid=3999103" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്