പാനസോണിക്

പാനസോണിക് കോർപ്പറേഷൻ (മത്സുഷിറ്റ ഇലക്ട്രിക് ഇൻഡസ്ട്രിയൽ കമ്പനി, ലിമിറ്റഡ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്നു) ഒരു ജാപ്പനീസ് ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കോർപ്പറേറ്റ് കമ്പനിയാണ്.ഒസാക്കയിലെ കഡോമയാണ് ഇതിന്റെ ആസ്ഥാനം. 1918 ൽ ലൈറ്റ് ബൾബ് സോക്കറ്റ് നിർമ്മാതാവായിരുന്ന കൊനോസുക് മത്സുഷിറ്റയാണ് ഇത് സ്ഥാപിച്ചത്.[1]

പാനസോണിക് കോർപ്പറേഷൻ
Formerly
(1918-2008)മത്സുഷിറ്റ ഇലക്ട്രിക്ക് ഇൻഡസ്ട്രിയൽ കൊ.,Ltd
പൊതു സ്ഥാപനം
വ്യവസായം
സ്ഥാപിതംമാർച്ച് 13, 1918; 106 വർഷങ്ങൾക്ക് മുമ്പ് (1918-03-13)
ഒസാക്ക, ജപ്പാൻ
സ്ഥാപകൻകൊനോസുക് മത്സുഷിറ്റ
ആസ്ഥാനംകഡോമ,ഒസാക്ക, ജപ്പാൻ
34°44′38″N 135°34′12″E / 34.7438°N 135.5701°E / 34.7438; 135.5701
സേവന മേഖല(കൾ)ലോകവ്യാപകം
പ്രധാന വ്യക്തി
  • ഷുസാക്കു നാഗേ
    (ചെയർമാൻ)
  • മസയുകി മത്സുഷിറ്റ
    (വൈസ് ചെയർമാൻ) കഴുഹീരോ സുഗ
    (പ്രസിഡന്റ്)
വരുമാനംDecrease ¥7.553  ട്രില്ല്യൻ (2016)[* 1]
പ്രവർത്തന വരുമാനം
Increase ¥367.0  ബില്ല്യൻ (2016)[* 1]
മൊത്ത വരുമാനം
Increase ¥193.2  ബില്ല്യൻ (2016)[* 1]
മൊത്ത ആസ്തികൾDecrease ¥5.596  ട്രില്ല്യൻ (2016)[* 1]
Total equityDecrease ¥1.705  ട്രില്ല്യൻ (2016)[* 1]
ജീവനക്കാരുടെ എണ്ണം
249,520 (2016)[* 2]
ഡിവിഷനുകൾപാനസോണിക് കോർപ്പറേഷൻ ഓഫ് നോർത്ത് അമേരിക്ക
അനുബന്ധ സ്ഥാപനങ്ങൾ
  • പാനസോണിക് ഏവിയോണിക്സ് കോർപ്പറേഷൻ
  • പാനസോണിക് ഇലക്ട്രിക്ക് വർക്‌സ്
  • യൂണിവേഴ്സൽ ലൈറ്റിങ് ടെക്നോളജീസ്
  • കെ ടി കെ
  • സാനിയോ ഇലക്ട്രിക്ക് കൊ., Ltd.
  • ഗോബെൽ ഗ്രൂപ്പ്
വെബ്സൈറ്റ്Panasonic.com
Footnotes / references

കോർപ്പറേറ്റ് നാമം

1935 മുതൽ 2008 ഒക്ടോബർ 1 വരെ കമ്പനിയുടെ കോർപ്പറേറ്റ് നാമം "മാത്സുഷിത ഇലക്ട്രിക് ഇൻഡസ്ട്രിയൽ" എന്നായിരുന്നു.[2][3] കമ്പനിയുടെ ആഗോള ബ്രാൻഡ് നാമമായ "പാനസോണിക്" എന്നതുമായി പൊരുത്തപ്പെടുന്നതിന് 2008 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ അതിന്റെ പേര് "പാനസോണിക് കോർപ്പറേഷൻ" എന്ന് മാറ്റുമെന്ന് 2008 ജനുവരി 10 ന് കമ്പനി പ്രഖ്യാപിച്ചു.[4] മാറ്റ്സുഷിത കുടുംബവുമായി കൂടിയാലോചിച്ച ശേഷം 2008 ജൂൺ 26 ന് നടന്ന ഓഹരി ഉടമകളുടെ യോഗത്തിൽ കമ്പനിയുടെ പേര് മാറ്റം അംഗീകരിക്കപ്പെട്ടു.[5][6]

ബ്രാൻഡ് നാമങ്ങൾ

പാനസോണിക് കോർപ്പറേഷൻ ലോകമെമ്പാടുമുള്ള അതിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും പാനസോണിക് ബ്രാൻഡിന് കീഴിൽ വിൽപ്പന നടത്തുകയും 2012 ആദ്യ പാദത്തിൽ സാൻയോ ബ്രാൻഡ് ഘട്ടംഘട്ടമായി ഒഴിവാക്കുകയും ചെയ്തു.[7] കമ്പനി അതിൻറെ ചരിത്രത്തിൽ മറ്റ് നിരവധി ബ്രാൻഡ് നാമങ്ങളിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിരുന്നു.

1927 ൽ മാത്സുഷിത അവരുടെ ഒരു പുതിയ വിളക്ക് ഉൽ‌പ്പന്നത്തിനായി "നാഷണൽ" എന്ന ബ്രാൻഡ് നാമം സ്വീകരിച്ചു.[8] 1955 ൽ കമ്പനി ജപ്പാന് പുറത്തുള്ള വിപണികൾക്കായി ആദ്യമായി "പാനസോണിക്" ബ്രാൻഡ് നാമം ഉപയോഗിച്ചുകൊണ്ട് ഓഡിയോ സ്പീക്കറുകളും വൈദ്യുതദീപങ്ങളും വിപണനം ചെയ്തു.[9] ഓഡിയോ ഉപകരണങ്ങൾക്കായി 1965 ൽ കമ്പനി "ടെക്നിക്സ്" എന്ന ബ്രാൻഡ് നാമം ഉപയോഗിക്കാൻ തുടങ്ങി.[10] ഒന്നിലധികം ബ്രാൻഡുകളുടെ ഉപയോഗം ഏതാനും പതിറ്റാണ്ടുകളോളം നീണ്ടുനിന്നു.[11] ഓഡിയോ, വീഡിയോ എന്നിവയുൾപ്പെടെ മിക്ക മാത്സുഷിത ഉൽപ്പന്നങ്ങളുടെയും പ്രധാന ബ്രാൻഡായിരുന്ന 'നാഷണൽ' എന്ന പേരും പാനസോണിക് എന്ന നാമത്തിന്റെ ലോകവ്യാപക വിജയത്തിന് ശേഷം ഈ പേരും സംയോജിപ്പിച്ച് 1988-ൽ നാഷണൽ പാനസോണിക് ആയിത്തീർന്നു.

2003 മെയ് മാസത്തിൽ കമ്പനി "പാനസോണിക്" അതിന്റെ ആഗോള ബ്രാൻഡായി മാറുമെന്ന് പ്രഖ്യാപിക്കുകയും "പാനസോണിക് ഐഡിയാസ് ഫോർ ലൈഫ്" എന്ന ആഗോള ടാഗ്‌ലൈൻ പുറത്തിറക്കുകയും ചെയ്തു. കമ്പനി തങ്ങളുടെ ബ്രാൻഡുകളെ "പാനസോണിക്" എന്ന പേരിലേക്ക് ഏകീകരിക്കാൻ തുടങ്ങുകയും 2004 മാർച്ചോടെ ജപ്പാനിലൊഴികെ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കും ഔട്ട്‌ഡോർ സൈൻബോർഡുകൾക്കുമായി "നാഷണൽ" എന്ന പേരിനെ മാറ്റിസ്ഥാപിക്കുകയും ചെയ്തു.[12] 2008 മാർച്ചിൽ ജപ്പാനിൽ "നാഷണൽ" എന്ന ബ്രാൻഡ് നാമം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച കമ്പനി, 2010 മാർച്ചോടെ ആഗോള ബ്രാൻഡായ "പാനസോണിക്" എന്ന പേരുപയോഗിച്ചുകൊണ്ട് ഈ പേരിനെ മാറ്റുകയും ചെയ്തു.[13] കമ്പനി തങ്ങളുടെ കാഴ്ചപ്പാടിനെ മികച്ച രീതിയിൽ ചിത്രീകരിക്കുന്നതിനായി 2013 സെപ്റ്റംബറിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കമ്പനിയുടെ ടാഗ്‌ലൈനിന്റെ ഒരു പുനരവലോകനമായ "എ ബെറ്റർ ലൈഫ്, എ ബെറ്റർ വേൾഡ്" എന്ന ടാഗ്‍ലൈൻ പ്രഖ്യാപിച്ചു.[14]

അവലംബം






"https:https://www.search.com.vn/wiki/index.php?lang=ml&q=പാനസോണിക്&oldid=3899190" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്