പാറൊ അന്താരാഷ്ട്ര വിമാനത്താവളം

ഭൂട്ടാൻ രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണ് പാറൊ അന്താരാഷ്ട്ര വിമാനത്താവളം (Dzongkha: སྤ་རོ་གནམ་ཐང༌ paro kanam thang) (IATA: PBH, ICAO: VQPR) ഭൂട്ടാനിലെ നാല് വിമാനത്താവളങ്ങളിൽ ഒന്നാണിത്. പാറൊ നഗരത്തിൽ നിന്ന് 6 കിലോമീറ്റർ ദൂരെയായി പാറൊ ചൂ എന്ന നദിയുടെ തീരത്തായാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 5500 മീറ്റർ ഉയരമുള്ള കുന്നുകളാൽ ചുറ്റപ്പെട്ട ഈ വിമാനത്താവളത്തിൽ വിമാനമിറക്കുന്നത് വളരെ വിദഗ്ദ്ധരായ വൈമാനികർക്കേ സാധിക്കുകയുള്ളൂ.[2] വളരെക്കുറച്ച് പൈലറ്റുമാർക്കേ ഇതിനുള്ള സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളൂ.[3][4]

പാറൊ അന്താരാഷ്ട്ര വിമാനത്താവളം
སྤ་རོ་གནམ་ཐང༌།
  • IATA: PBH
  • ICAO: VQPR
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർസിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ്
Servesതിംഫു, പാറൊ ജില്ല
സ്ഥലംപാറൊ ജില്ല
Hub for
  • ഭൂട്ടാൻ എയർലൈൻസ്
  • ഡ്രൂക് എയർ
സമുദ്രോന്നതി2,235 m / 7,332 ft
Map
PBH is located in Bhutan
PBH
PBH
Location within Bhutan
റൺവേകൾ
ദിശLengthSurface
mft
15/331,9646,445Asphalt
മീറ്റർഅടി

പകൽ സമയത്ത് നേരിട്ട് കാഴ്ചയുള്ള സാഹചര്യങ്ങളിൽ മാത്രമേ പാറൊ വിമാനത്താവളത്തിൽ വിമാനമിറക്കാൻ അനുവദിക്കുന്നുള്ളൂ.[5] 2011 വരെ ഭൂട്ടാനിലെ ഏക വിമാനത്താവളം ഇതായിരുന്നു.[6] റോഡുവഴി ഈ വിമാനത്താവളം തിംഫുവിൽ നിന്ന് 54 കിലോമീറ്റർ ദൂരെയാണ്.

ചരിത്രം

2011 വിമാനത്താവലത്തിന്റെ അകം
ഡ്രൂക് എയറിന്റെ എയർബസ് എ319-115 എയർപോർട്ട് ടെർമിനലിൽ പാർക്ക് ചെയ്തിരിക്കുന്നു. 2006.

1968-ൽ ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പാറോ താഴ്വരയിൽ വിമാനമിറങ്ങുവാനുള്ള ഒരു സ്ട്രിപ് നിർമിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകൾ ഭൂട്ടാൻ ഗവണ്മെന്റിനുവേണ്ടി ഉപയോഗിക്കുവാനായിരുന്ന് ഈ എയർ സ്ട്രിപ് ആദ്യം ഉപയോഗിച്ചിരുന്നത്. ഭൂട്ടാന്റെ ആദ്യത്തെ വിമാനക്കമ്പനിയായ ഡ്രൂക് എയർ 1981 ഏപ്രിൽ 5-ന് ആരംഭിച്ചു.

വളരെ 'ആഴമുള്ള' ഒരു താഴ്വരയിൽ സമുദ്രനിരപ്പിൽ നിന്ന് 7332 അടി ഉയരത്തിലാണ് ഈ വിമാനത്താവലം സ്ഥിതി ചെയ്യുന്നത്. ചുറ്റും 18000 അടി വരെ ഉയരമുള്ള പർവ്വതങ്ങളാണുള്ളത്.[7] വിമാനത്താവളത്തിന്റെ റൺവേയ്ക്ക് 3900 അടി നീളമാണുള്ളത്.[8] പാറൊ വിമാനത്താവളത്തിൽ നിന്ന് പറത്താനാവുന്ന വിമാനങ്ങൾ പരിമിതമാണ്. ഇന്ധനം നിറയ്ക്കാതെ കൽക്കട്ടയിലേയ്ക്കും തിരിച്ചും പറക്കാൻ സാധിക്കുന്നതും പെട്ടെന്ന് ഉയരാൻ സാധിക്കുന്നതും 18–20 സീറ്റ് ഉള്ളതുമായതും ചെറിയ റൺവേയിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സാധിക്കുന്നതുമായ വിമാനമായിരുന്നു 1978-80 കാലഘട്ടത്തിൽ ആവശ്യമായിരുന്നത്. പാറൊയിൽ ലഭ്യമായ അടിസ്ഥാനസൗകര്യങ്ങളും കുറവായിരുന്നു. മൂന്ന് തരം വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾക്ക് തിരഞ്ഞെടുത്തുവെങ്കിലും ഇവയൊന്നും അനുയോജ്യമായിരുന്നില്ല.[8]

1981-ൽ ഇന്ത്യൻ ഗവണ്മെന്റ് ഭാരം കുറഞ്ഞ വിമാനങ്ങൾക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ പഠനം അടിസ്ഥാനമാക്കി ഭൂട്ടാൻ ഗവണ്മെന്റ് ഒരു ഡോർണിയർ 228-200 വിമാനം വാങ്ങുവാൻ തീരുമാനിച്ചു. രണ്ടാമതൊരു വിമാനം കൂടി 1983-ൽ വാങ്ങുവാനുള്ള സാദ്ധ്യത നിലനിർത്തുന്നതായിരുന്നു കരാർ. ആദ്യ 18-സീറ്റ് ഡോർണിയർ 228-200 പാറൊ വിമാനത്താവളത്തിൽ 1983 ജനുവരി 14-ന് ഇറങ്ങി. പാറോ സോങ്ങിലെ ലാമയായിരുന്നു വിമാനമിറങ്ങേണ്ട സമയവും ആൾക്കാരുടെ എണ്ണവും വിമാനം പാർക്ക് ചെയ്യേണ്ട ദിശയും മറ്റും തീരുമാനിച്ചത്![8]

ഡ്രൂക് എയർ 1983 മുതൽ കൽക്കട്ടയിലേയ്ക്കും പിറ്റേദിവസം തിരികെയും വിമാന സർവ്വീസ് ആരംഭിച്ചു. റൺവേയും രണ്ട് മുറികളുള്ള ഒരു കെട്ടിടവുമാണ് അന്ന് ഇവിടെയുണ്ടായിരുന്നത്.[9] സിവിൽ ഏവിയേഷൻ വകുപ്പ് 1986 ജനുവരിയിൽ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഡ്രൂക് എയറിനായിരുന്നു.[10]

1990-ൽ റൺവേയുടെ നീളം 6445 അടിയായി വർദ്ധിപ്പിച്ചു. കൂടുതൽ ഭാരമുള്ള വിമാനങ്ങൾക്ക് ഇറങ്ങാനായി ബലവത്താക്കുകയും ചെയ്തു.[11] വിമാനങ്ങൾ സംരക്ഷിക്കുവാൻ ഒരു ഹാങറും നിർമ്മിക്കപ്പെട്ടു. ഇതിനായുള്ള പണം ഭാഗികമായി മുടക്കിയത് ഇന്ത്യൻ ഗവണ്മെന്റായിരുന്നു.[12]

1988 നവംബർ 21-ന് ഡ്രൂക് എയറിന്റെ ആദ്യ ജെറ്റ് (ബിഎഇ 146-100 പാറൊ വിമാനത്താവളത്തിലെത്തി. 2003-ൽ ആദ്യ എയർബസ് എ319-100 ഇവിടെയെത്തി.[13]

2010 ഓഗസ്റ്റ് മുതൽ ബുദ്ധ എയർ പാറോയിലേയ്ക്ക് ചാർട്ടർ ചെയ്ത വിമാനങ്ങൾ അയയ്ക്കാൻ ആരംഭിച്ചു.[14] ഭൂട്ടാനിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ടാഷി എയർ 2011 ഡിസംബറിൽ സർവ്വീസ് ആരംഭിച്ചു.[15]

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ