പി. ഗോവിന്ദപ്പിള്ള (ചരിത്രകാരൻ)

ഗോവിന്ദപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗോവിന്ദപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക.ഗോവിന്ദപിള്ള (വിവക്ഷകൾ)

മലയാളത്തിലെ ആദ്യ ഭാഷാ ചരിത്രകാരൻ എന്നറിയപ്പെടുന്ന പി. ഗോവിന്ദപ്പിള്ള 1849-ൽ ജനിച്ചു[1].

പി. ഗോവിന്ദപ്പിള്ള
ജനനം(1849-05-20)മേയ് 20, 1849
മരണംഫെബ്രുവരി 13, 1897(1897-02-13) (പ്രായം 47)
ദേശീയത ഭാരതീയൻ
തൊഴിൽഭാഷാ ചരിത്രകാരൻ
അറിയപ്പെടുന്നത്മലയാളഭാഷാചരിത്രം
ജീവിതപങ്കാളി(കൾ)പാർവതിയമ്മ

ജീവിത രേഖ

  • 1849 ജനനം
  • 1873 ബി.എ. ബിരുദം
  • 1879 സർവാധിക്കാര്യക്കാർ
  • 1881 ജൂലൈ 10 - മലയാള ഭാഷാചരിത്രം ഒന്നാം പതിപ്പ്
  • 1881 ബീജഗണിതം,
  • 1884 വീരമാർത്താണ്ഡവർമ്മ ചരിതം ആട്ടക്കഥ ഒന്നാംദിവസത്തെ കഥ
  • 1885 ഒക്റ്റോബർ 15 - റോമൻ ചരിത്രം
  • 1889 മലയാളഭാഷാചരിത്രം രണ്ടാം പതിപ്പ്
  • 1891 വക്കീലായി
  • 1896 മലയാള ഭാഷാചരിത്രം
  • 1897 മരണം

ശ്രീകണ്ഠേശ്വരത്ത് കുളവറവിളാകത്ത് വീട്ടിൽ പുന്നപുരത്ത് കവണാശ്ശേരി വീട്ടിൽ 1849 മെയ് 19-ന് (കൊല്ലവർഷം 1024 ഇടവം 7, രേവതി നക്ഷത്രം). 1873-ൽ ബി.എ. ബിരുദം നേടി. ചാല സ്കൂളിൽ പ്രഥമാധ്യാപകനായി ജോലി നോക്കി. ആയില്യം തിരുനാൾ മഹാരാജാവ് ഇദ്ദേഹത്തെ 1874-ൽ കൊട്ടാരം സമ്പ്രതിയായി നിയമിച്ചു. തുടർന്ന് സർവാധിക്കാര്യക്കാരനായി ഉയർന്നു. 1878-ൽ അഗസ്തീശ്വരത്തെ വേമ്പന്നൂർ ഭാഗത്തുള്ള പുതുവീട്ടിലേക്ക് ദത്തെടുക്കപ്പെട്ടു. അക്കാലത്ത് തന്നെ ഗോവിന്ദപ്പിള്ള ഉദ്യോഗം രാജിവച്ച് തിരുവനന്തപുരത്ത് കേരളവിലാസം അച്ചുകൂടത്തിന്റെ പ്രവർത്തനത്തിൽ ശ്രദ്ധിച്ചു. നെയ്യാറ്റിൻകര താലൂക്കിലെ വിളപ്പിൽ മുല്ലൂർവീട്ടിലെ പാർവതിയമ്മയാണ് ഭാര്യ. ആയില്യം തിരുനാളിന്റെ ജീവചരിത്രം, ഗ്രീക്ക് ചരിത്രം തുടങ്ങി നിരവധി കൃതികൾ രചിച്ചു. കൂടാതെ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിദ്യാവിലാസിനി എന്ന മാസികയുടെ പ്രവർത്തനത്തിലും ഗോവിന്ദപ്പിള്ള സഹകരിച്ചു. 1891-ൽ വക്കീൽ പരീക്ഷയിൽ ജയിച്ചു. 1897 ഫെബ്രുവരി 13-ന് (കൊല്ലവർഷം 1072 കുംഭം 3, തിരുവാതിര നക്ഷത്രം) 48-ആം വയസ്സിൽ അന്തരിച്ചു[1][2][3][4].

പ്രധാന കൃതികൾ

  1. വീരമാർത്താണ്ഡവർമ്മ ചരിതം ആട്ടക്കഥ ഒന്നാംദിവസത്തെ കഥ (കവിത)
  2. മലയാളഭാഷാചരിത്രം (സാഹിത്യചരിത്രം)
  3. ഗലീലിയോ (ജീവചരിത്രം)
  4. ലളിതനീതിസാരം (തത്വചിന്ത)
  5. റോമൻ ചരിത്രം (ചരിത്രം)
  6. എ ഹാന്റ് ബുക്ക് ഓഫ് ട്രാവൻകൂർ

അവലംബം

പുറം കണ്ണികൾ

  1. https://openlibrary.org/works/OL6789614W/Sarvv%C4%81dhik%C4%81ryakk%C4%81r_Pi
  2. http://catalog.hathitrust.org/Record/007367955
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്