പി. നരേന്ദ്രനാഥ്

മലയാള ബാലസാഹിത്യകാരൻ

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് പി. നരേന്ദ്രനാഥ്.നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30-ൽ പരം കൃതികളുടെ കർത്താവാണ് ഇദ്ദേഹം.[1][2][3][4]

പി. നരേന്ദ്രനാഥ്
ജനനംപൂമരത്തിൽ നരേന്ദ്രനാഥൻ
18 ജൂലൈ 1934
നെല്ലായ, മലബാർ ജില്ല, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണംനവംബർ 3, 1991(1991-11-03) (പ്രായം 57)
ഭാഷമലയാളം
ദേശീയതഇന്ത്യ
വിദ്യാഭ്യാസംസാമ്പത്തികശാസ്ത്രത്തിലും ബാങ്കിങ്ങിലും ബിരുദം
Genreബാലസാഹിത്യം
പങ്കാളിഅമൃതകുമാരി
കുട്ടികൾഅനിത, വിനീത, മോഹൻദാസ്, സുനിത നെടുങ്ങാടി


1934-ൽ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് നെല്ലായ പൊട്ടച്ചിറ എന്ന ഗ്രാമത്തിൽ പൂമരത്തിൽ എന്ന തറവാട്ടിൽ നരേന്ദ്രനാഥ് ജനിച്ചു. രാഷ്ട്രീയപ്രവർത്തകനും ഇൻഷുറൻസ് ഏജന്റുമായിരുന്ന എം.കെ. നമ്പൂതിരി ആയിരുന്നു പിതാവ്. അമ്മ: പൂമരത്തിൽ കുഞ്ഞിക്കുട്ടി കോവിലമ്മ.[2]

മുത്തശ്ശി കുഞ്ഞിക്കാവു കോവിലമ്മയിൽ നിന്ന് ചെറുപ്പത്തിലേ നരേന്ദ്രനാഥിന് സാഹിത്യവാസന ലഭിച്ചു. വിദ്യാഭ്യാസം തൃശ്ശൂരിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. 19-ആം വയസ്സിൽ കൊച്ചിൻ കമേഴ്സ്യൽ ബാങ്കിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. സ്വപരിശ്രമം കൊണ്ട് ധനശാസ്ത്രം, ബാങ്കിംഗ് എന്നിവയിൽ വിജ്ഞാനവും ബിരുദങ്ങളും നേടി. 1963 മുതൽ കാനറാ ബാങ്കിൽ‍ ജോലി ചെയ്തു.

ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഖലകൾ 18-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അവാർഡും അന്ധഗായകന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതികൾക്ക് ഹിന്ദി, തമിഴ് പരിഭാഷകൾ ഉണ്ടായിട്ടുണ്ട്.

1991 നവംബർ 3-ന് 57-ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദേഹം അന്തരിച്ചു.[5] മരണസമയത്ത് അദ്ദേഹം കാനറാ ബാങ്ക് തിരുവനന്തപുരം ശാഖയിൽ ഉദ്യോഗസ്ഥനായി തുടരുകയായിരുന്നു. അമൃതകുമാരിയായിരുന്നു ഭാര്യ. മോഹൻദാസ്, അനിത, പ്രമുഖ നർത്തകിയായ വിനീത നെടുങ്ങാടി, ഗസൽ ഗായിക സുനിത നെടുങ്ങാടി എന്നിവരാണ് മക്കൾ.

കൃതികൾ

  • നുറുങ്ങുന്ന ശൃംഖലകൾ (നാടകം)
  • പറയിപെറ്റ പന്തിരുകുലം

ബാലസാഹിത്യം

  • കുഞ്ഞിക്കൂനൻ
  • വികൃതിരാമൻ
  • അന്ധഗായകൻ
  • ഉണ്ടത്തിരുമേനി
  • ഇത്തിരിക്കുഞ്ഞൻ
  • മനസ്സറിയും യന്ത്രം



അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പി._നരേന്ദ്രനാഥ്&oldid=3952743" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്