പുനരുപയോഗ ഊർജ്ജങ്ങൾ

വീണ്ടും ഉപയോഗിക്കാവുന്നതും പ്രകൃതിജന്യമായോ നൈസർഗ്ഗികമായോ വീണ്ടും നിർമ്മിക്കപ്പെടുന്ന ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഉത്പാദിപ്പിക്കുന്ന ഊർജ്ജങ്ങളാണ് പുനരുപയോഗ ഊർജ്ജങ്ങൾ‍. ഇവയിൽ പ്രധാനപ്പെട്ട ഊർജ്ജസ്രോതസ്സുകളാണ്, സൗരോർജ്ജം, വാതോർജ്ജം, ഭൗമതാപോർജ്ജം, തരംഗോർജ്ജം, വേലോർജ്ജം.

പുനരുപയോഗ ഊർജങ്ങൾ
കാറ്റാടിയന്ത്രം
കാറ്റാടിയന്ത്രം
ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോർജ്ജം
ജലവൈദ്യുതി
സൗരോർജ്ജം
വേലിയേറ്റ ഊർജ്ജം
തിരമാല ഊർജ്ജം
പവനോർജ്ജം

പ്രധാനപ്പെട്ട പുനരുപയോഗ ഈർജ്ജസ്രോതസ്സുകൾ

സൗരോർജ്ജം

പ്രധാന ലേഖനം: സൗരോർജ്ജം

സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.

ഭൗമതാപോർജ്ജം

പ്രധാന ലേഖനം: ഭൗമതാപോർജ്ജം
ഐസ്‌ലാന്റിലെ ഭൗമതാപോർജ്ജനിലയം

ഭൂമിക്കടിയിലുള്ള താപം ഉപയോഗിച്ച് നിർമ്മിക്കുന്ന ഊർജ്ജമാണ് ഭൗമതാപോർജ്ജം. ഇറ്റലിയിലുള്ള ലാർഡെറല്ലോ ഡ്രൈ സ്റ്റീം പാടത്താണ് ആദ്യത്തെ ഭൗമതാപ ജനറേറ്റർ പ്രവർത്തിച്ചത്. അമേരിക്കയാണ് ഭൗമതാപവൈദ്യുതിയുടെ ഏറ്റവും വലിയ ഉല്പാദകർ.

വാതോർജ്ജം

വലിയ കാറ്റാടികൾ സ്ഥാപിച്ച് അനുബന്ധമായി വൈദ്യുതി ഉല്പാദിപ്പിക്കുവാൻ കഴിയും, ഇങ്ങനെയുള്ള കാറ്റാടികളുടെ ശൃംഖലകൾ കാറ്റിന്റെ ഊർജ്ജം വൈദ്യുതോർജ്ജമായി വിതരണം ചെയ്യുവാനും സാധിക്കും

ജലവൈദ്യുതി

പ്രധാന ലേഖനം: ജലവൈദ്യുതി
The Three Gorges Dam, ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതിനിലയം.

ജലശക്തി ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിയാണ് ജലവൈദ്യുതി. അണക്കെട്ടുകളിൽ സംഭരിച്ച ജലത്തിന്റെ ഊർജ്ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം 2005-ൽ ലോകമെമ്പാടും വിതരണം ചെയ്തത് 715,000 മെഗാ വാട്ട് ജലവൈദ്യുതിയാണ്. ഇത് ഏകദേശം മൊത്തം വൈദ്യുതിയുടെ 19 ശതമാനം വരും.


തരംഗോർജ്ജം

പ്രത്യേകം തയ്യാറാക്കിയ സംവിധാനം വഴി തടഞ്ഞുവെച്ചിരിക്കുന്ന വായുവിനെ തിരമാലകൾ മൂലം സമ്മർദ്ദത്തിലാക്കുകയും ഈ മർദ്ദം അനുബന്ധ ഉപകരണങ്ങൾ വഴി യാന്ത്രികോർജ്ജമോ വൈദ്യുതോർജ്ജമോ ആക്കി മാറ്റുകയും ചെയ്യുന്നു. മറ്റു പല വിധേനയും തരംഗോർജ്ജം വിനിയോഗിക്കുവാൻ കഴിയും.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്