പോയ്സൺ അനുപാതം

ഒരു വസ്തുവിനുണ്ടാകുന്ന പാർശ്വികആതാനവും അനുദൈർഘ്യ ആതാനവും തമ്മിലുളള അംശബന്ധമാണ് പോയ്സൺ അനുപാതം (Poisson's ratio) (nu). ഇത് പോയ്സൺ പ്രഭാവത്തിന്റെ ഒരു അളവാണ്. ബലത്തിന്റെ ദിശയ്ക്ക് ലംബമായി ഒരു വസ്തുവിന് രൂപഭേദം (വികാസം അല്ലെങ്കിൽ സങ്കോചം) സംഭവിക്കുന്ന പ്രതിഭാസമാണ് പോയ്സൺ പ്രഭാവം. സാധാരണ മിക്ക ഖരവസ്തുക്കളുടെയും പോയ്സൺ അനുപാതം 0.2-0.3 പരിധിയിലാണ്. ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ സിമൺ പോയ്സന്റെ പേരിലാണ് ഈ അനുപാതം അറിയപ്പെടുന്നത്.

ഒരു വസ്തുവിന്റെ പോയ്സൺ അംശബന്ധം എന്നാൽ അക്ഷീയ ആതാനവും (y ദിശ) അതിന് വിലങ്ങനെയുളള ആതാനവും (x ദിശ) തമ്മിലുളള അംശബന്ധമാണ്.

ഉത്ഭവം

പോയ്സൺ അനുപാതം പോയ്സൺ പ്രഭാവത്തിന്റെ ഒരു അളവുകോലാണ്. ഒരു വസ്തുവിനെ സമ്മർദ്ദനം ചെയ്യുമ്പോൾ സമ്മർദ്ദനദിശയ്ക്ക് ലംബമായ ദിശകളിലേക്ക് ആ പദാർത്ഥം വികസിക്കുന്നു. അതേ വസ്തുവിനെത്തന്നെ വലിച്ചുനീട്ടുകയാണെങ്കിൽ, വലിച്ചുനീട്ടുന്ന ദിശയുടെ വിലങ്ങനെയുളള ദിശകളിലേക്ക് ചുരുങ്ങുന്നു. ഒരു റബ്ബർ ബാൻഡ് വലിച്ചുനീട്ടപ്പെടുമ്പോൾ അതിൻ്റെ കനം കുറഞ്ഞുവരുന്നത് ഇതിനുദാഹരണമാണ്. ചില അപൂർവ സന്ദർഭങ്ങളിൽ, [1] സമ്മർദ്ദനദിശയ്ക്ക് ലംബമായ ദിശകളിൽ വികസിക്കേണ്ടതിനുപകരം ചുരുങ്ങുന്ന വസ്തുക്കളുമുണ്ട് (അഥവാ വലിച്ചുനീട്ടുമ്പോൾ ലംബദിശയിൽ വികസിക്കും) ഇങ്ങനെയുണ്ടാകുന്ന പോയ്സൺ അനുപാതം ഒരു ന്യൂനസംഖ്യ ആയിരിക്കും.

വസ്തുവിനെ ഒരു ദിശയിൽ മാത്രം വലിച്ചുനീട്ടുകയോ സമ്മർദ്ദിക്കുകയോ ചെയ്യുന്നുവെന്ന് കരുതുക (ചിത്രത്തിലെ x അക്ഷം):

ഇവിടെ

എന്നാൽ പോയ്സൺ അനുപാതം,
എന്നാൽ വിലങ്ങനെയുളള ആതാനം (അക്ഷീയ വലിവുബലമാണെങ്കിൽ ഇത് ന്യൂനസംഖ്യയും, അക്ഷീയ സമ്മർദ്ദനമാണെങ്കിൽ ധനസംഖ്യയും ആയിരിക്കും. )
എന്നാൽ അക്ഷീയ ആതാനം (അക്ഷീയ വലിവുബലമാണെങ്കിൽ ധനവും, അക്ഷീയസമ്മർദ്ദനമാണെങ്കിൽ ഋണവും).
ചിത്രം 1: X അക്ഷത്തിലൂടെ വലിച്ചുനീട്ടപ്പെട്ട എൽ വശമുളളതും സമദൈശിക ഇലാസ്തികതയുളളതുമായ ഒരു സമചതുരക്കട്ട. പോയിസൺ അനുപാതം 0.5. പച്ചനിറത്തിലുളളത് ആതാനം സംഭവിക്കുന്നതിനു മുമ്പുളള കട്ട. ചുവപ്പിൽ കാണുന്നത്, x ദിശയിൽ നീളം വലിച്ചു നീട്ടപ്പെട്ടതും ഒപ്പം y, z ദിശകളിൽ സങ്കോചം സംഭവിച്ചതുമായ കട്ട.

എക്സ്- ദിശയിൽ വലിച്ചുനീട്ടപ്പെട്ട ഒരു സമചതുരക്കട്ടക്ക് x ദിശയിൽ നീളം വർദ്ധിക്കുകയും y, z ദിശകളിൽ L' നീളം കുറയുകയും ചെയ്യുന്നു. (ചിത്രം 1 കാണുക). അതിൻ്റെ വികർണത്തിലൂടെയുളള ആതാനങ്ങൾ ഇപ്രകാരമായിരിക്കും.

രൂപഭേദം സംഭവിക്കുന്ന വസ്തുവിലുടനീളം പോയ്സൺ അനുപാതം ഒരു പോലെയാണെങ്കിൽ, മേൽപ്പറഞ്ഞ ഗണിതവാചകങ്ങളെ പോയ്സൺ അനുപാതത്തിന്റെ നിർവ്വചനം പ്രകാരം സമാകലനം ചെയ്താൽ താഴെപ്പറയും പ്രകാരം ലഭിക്കും.

ഇതിനെ നിർദ്ധാരണം ചെയ്ത് ഘാതവല്കരിച്ചാൽ ഉം ഉം തമ്മിലുളള ബന്ധം ഇപ്രകാരം ലഭിക്കും,

, എന്നിവയുടെ വില വളരെ ചെറുതാണെങ്കിൽ ഒന്നാം കൃതിയിലുളള ഏകദേശനം പ്രകാരം:

വ്യത്യസ്ത പദാർത്ഥങ്ങൾക്കുള്ള പോയ്സൺ അനുപാത മൂല്യങ്ങൾ

അടിസ്ഥാനപരമായ ഗ്ലാസിന്റെ പോയിസൺ അനുപാതത്തിൽ വിവിധ ഗ്ലാസ് ഘടക ചേരുവകളുടെ സ്വാധീനം. [2]
പദാർത്ഥംപോയ്സൺ അനുപാതം
റബ്ബർ0.4999 [3]
സ്വർണം0.42–0.44
പൂരിത കളിമണ്ണ്0.40–0.49
മഗ്നീഷ്യം0.252–0.289
ടൈറ്റാനിയം0.265–0.34
ചെമ്പ്0.33
അലുമിനിയം - അലോയ്0.32
കളിമണ്ണ്0.30–0.45
സ്റ്റെയിൻലെസ്സ് സ്റ്റീൽ0.30–0.31
ഉരുക്ക്0.27–0.30
കാസ്റ്റ് ഇരുമ്പ്0.21–0.26
മണല്0.20–0.455
കോൺക്രീറ്റ്0.1–0.2
ഗ്ലാസ്0.18–0.3
മെറ്റാലിക് ഗ്ലാസുകൾ0.276–0.409 [4]
നുര0.10–0.50
കാര്ക്0.0
മെറ്റീരിയൽസമമിതിയുടെ പ്ലെയിൻ
നോമെക്സ് കട്ടയും കോർ , റിബൺ സംവിധാനം0.490.690.012.753.880.01
ഗ്ലാസ് ഫൈബർ - എപ്പോക്സി റെസിൻ 0.290.320.060.060.32

ഇതും കാണുക

  • രേഖീയ ഇലാസ്തികത
  • ഹൂക്ക് നിയമം
  • ഇംപൾസ് എക്‌സിറ്റേഷൻ ടെക്നിക്
  • ഓർത്തോട്രോപിക് പദാർത്ഥം
  • ഷിയർ മാപനാങ്കം
  • യംഗ് മോഡുലസ്
  • താപ വികാസ ഗുണാങ്കം

അവലംബം

ബാഹ്യ കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പോയ്സൺ_അനുപാതം&oldid=3637917" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്