പ്രമുഖ സൂഷ്മജീവിശാസ്ത്രജ്ഞരുടെ പട്ടിക

മൈക്രോബയോളജിയിലെ പ്രധാന സംഭാവനകൾ പതിനേഴാം നൂറ്റാണ്ടിന്റെ പകുതി മുതൽ ശ്രദ്ധേയമായി. സൂക്ഷ്മാണുക്കളുടെ പഠനത്തിന് കാര്യമായ സംഭാവനകൾ നൽകിയ പ്രമുഖ മൈക്രോബയോളജിസ്റ്റുകളുടെ പട്ടികയാണ് ഇനിപ്പറയുന്നത്. ലിസ്റ്റുചെയ്തവരിൽ പലർക്കും മൈക്രോബയോളജി മേഖലയിലെ സംഭാവനകൾക്ക് നൊബേൽ സമ്മാനം ലഭിച്ചു. മറ്റുള്ളവരെ മൈക്രോബയോളജിയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയവരായി കണക്കാക്കുന്നു.

പ്രോട്ടോ മൈക്രോബയോളജിസ്റ്റുകൾ (1670 കൾക്ക് മുമ്പ്)

മൈക്രോബയോളജിസ്റ്റുകൾ

Birth - DeathMicrobiologistNationalityContribution summary
1632–1723 ആന്റൺ വാൻ ലീവാൻഹോക്ക്ഡച്ച്അംഗീകരിക്കപ്പെട്ട ആദ്യത്തെ മൈക്രോസ്‌കോപ്പിസ്റ്റായി കണക്കാക്കപ്പെടുന്നു. സ്വന്തം രൂപകൽപ്പനയുടെ ലളിതമായ സിംഗിൾ ലെൻസ്ഡ് മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് സൂക്ഷ്മജീവികളെ ആദ്യമായി നിരീക്ഷിച്ചത് വാൻ ലീവൻഹോക്ക് ആയിരുന്നു.
1729–1799 ലാസറോ സ്പലെൻസാനിഇറ്റലിഅടച്ച, അണുവിമുക്തമായ മാധ്യമം വികസിപ്പിച്ചുകൊണ്ട് സ്വയമേവയുള്ള ഉത്പാദനം കാരണം ബാക്ടീരിയകൾ ഉണ്ടാകുന്നില്ലെന്ന് സ്ഥാപിച്ചു.
1749–1823 എഡ്വേർഡ് ജെന്നർഇംഗ്ലണ്ട്വസൂരിക്ക് എതിരായ പ്രതിരോധ കുത്തിവയ്പ്പ് വിദ്യ കണ്ടെത്തി
1818–1865 ഇഗ്നാസ് ഫിലിപ്പ് സെമ്മൽ‌വെയ്സ്ഹംഗറിഡോക്ടർമാർ ക്ലോറിൻ സോളൂട്ടോയിൻ ഉപയോഗിച്ച് കൈ കഴുകുന്നത് ആശുപത്രി പശ്ചാത്തലത്തിൽ പ്രസവിക്കുന്ന സ്ത്രീകളുടെ മരണനിരക്ക് ഗണ്യമായി കുറച്ചതായി പ്രകടമാക്കി.[1]
1853–1938 ഹാൻസ് ക്രിസ്ററ്യൻ ഗ്രാംഡെന്മാർക്ക്ബാക്ടീരിയകളെ തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും ഉപയോഗിക്കുന്ന ഗ്രാം സ്റ്റെയിൻ വികസിപ്പിച്ചെടുത്തു.
1845–1922 ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻഫ്രാൻസ്1907 മലേറിയ, ട്രിപനോസോമിയാസിസ് എന്നിവയുടെ രോഗകാരികളെ കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം നേടി
1827–1912 ജോസഫ് ലിസ്റ്റർഇംഗ്ലണ്ട്ശസ്ത്രക്രിയയ്ക്ക് അണുനശീകരണ രീതികൾ അവതരിപ്പിച്ചു.[2]
1822–1895 ലൂയി പാസ്ചർഫ്രാൻസ്പ്രതിരോധ കുത്തിവയ്പ്പ്, ഭക്ഷ്യ സുരക്ഷ, സൂക്ഷ്മജീവികളുടെ വളർച്ച എന്നിവയിലെ ആദ്യ കണ്ടെത്തലുകൾ. രോഗാണു സിദ്ധാന്തത്തിന്റെ പ്രധാന വക്താവ്
1850–1934 ഫാനി ഹെസ്സെജർമ്മനിബാക്ടീരിയകളെ വളർത്തുന്നതിന് അഗർ വികസിപ്പിച്ചെടുത്തു. [3]
1851–1931 മാർട്ടിനസ് ബിജറിങ്ക്നെതർലാന്റ്സ്ബാക്ടീരിയൽ നൈട്രജൻ ഫിക്സേഷൻ കണ്ടെത്തി
1885–1948മർജോറി സ്റ്റീഫൻസൺബ്രിട്ടൻബാക്ടീരിയൽ മെറ്റബോളിസത്തിന്റെ കണ്ടെത്തൽ.
1871–1957 കിയോഷി ഷിഗജപ്പാൻവയറുകടിക്ക് കാരണമായ ബാക്ടീരിയയെ കണ്ടെത്തി [4]
1854–1917 എമിൽ വോൺ ബെയ്റിങ്ജർമ്മനി1901 - ഡിഫ്തീരിയ ആന്റിടോക്സിൻ കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം.[5]
1857–1932 സർ റൊണാൾഡ് റോസ്ബ്രിട്ടൻ1902 മലമ്പനി പരത്തുന്നത് കൊതുക്‌ ആണെന്നുള്ള കണ്ടെത്തലിനു് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം. [6]
1843–1910 റോബർട്ട്‌ കോഖ്ജർമ്മനി1905 ക്ഷയം, കോളറ, ആന്ത്രാക്സ് എന്നിവയുടെ രോഗകാരണം കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം.[7]
1845–1922 ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻഫ്രാൻസ്1907 പ്രോട്ടോസോവ വിഭാഗത്തിലുള്ള പരാദജീവികളാണ് മലേറിയ ആഫ്രിക്കൻ ട്രൈപനോസോമിയാസിസ് എന്നിവയ്ക്ക് കാരണമെന്ന കണ്ടെത്തലിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം.[8]
1857–1940 ജൂലിയസ് വാഗ്നർ ജുറെഗ്ആസ്ട്രിയ1927 ന്യൂറോസിഫിലിസ് ചികിത്സയ്ക്ക് മലേറിയ പരാന്നഭോജികളുമായി പനി ഉണ്ടാക്കുന്നതിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം [9]
1866–1936 ഷാൽ നിക്കോൾഫ്രാൻസ്1928 പേൻ വഴിയാണ് ടൈഫസ് പകരുന്നത് എന്ന കണ്ടെത്തലിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം .[10]
1895–1964 ഗെർഹാഡ് ഡൊമാഗ്ക്ജർമ്മനി1939 വാണിജ്യപരമായി ലഭ്യമായ ആദ്യത്തെantibiotic പ്രോൻടോസിൽ കണ്ടെത്തലിന്, ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം.[11]
1881–1955 Sir അലക്സാണ്ടർ ഫ്ലെമിങ്സ്കോട്ടിഷ്1945 penicillin കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം.[12]
1906–1979 ഏൺസ്റ് ചെയിൻബ്രിട്ടൻ
1898–1968 ഹോവാർഡ് ഫ്ലോറിആസ്ട്രേലിയ
1899–1972 മാക്സ് ടീലർസൗത്ത് ആഫ്രിക്കമഞ്ഞപ്പനിക്ക് എതിരെയുള്ള വാക്സിൻ കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം 1951 .[13]
1888–1973 സെൽമാൻ വാക്ക്സ്മാൻഅമേരിക്കസ്ട്രെപ്റ്റോമൈസിൻ മറ്റ് ആന്റിബയോട്ടിക്കുകൾ എന്നിവയെ തിരിച്ചറിഞ്ഞതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം - 1952.[14]

പരാമർശങ്ങൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ