ഗെർഹാർഡ് ഡൊമാക്

ഗെർഹാർഡ് ജോഹന്നാസ് പോൾ ഡൊമാക് (ജീവിതകാലം: 30 ഒക്ടോബർ 1895 - 24 ഏപ്രിൽ 1964) ഒരു ജർമ്മൻ പാത്തോളജിസ്റ്റും ബാക്ടീരിയോളജിസ്റ്റുമായിരുന്നു. വാണിജ്യപരമായി ലഭ്യമായ ആദ്യ ആൻറിബയോട്ടിക്കായ സൾഫോണമിഡോക്രിസോയിഡിൻ (KI-73) കണ്ടെത്തിയതിന്റെ പേരിൽ ബഹുമതി നേടിയ അദ്ദേഹം ഇത് പ്രോന്റോസിൽ എന്ന ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യുകയും അതിന്റെ പേരിൽ 1939 ൽ വൈദ്യശാസത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുയും ചെയ്തു.[3][4][5][6][7]

ഗെർഹാർഡ് ഡൊമാക്
ജനനം
Gerhard Johannes Paul Domagk

(1895-10-30)30 ഒക്ടോബർ 1895
Lagow, Brandenburg
(now Poland)
മരണം24 ഏപ്രിൽ 1964(1964-04-24) (പ്രായം 68)
Burgberg
ദേശീയതGerman
കലാലയംUniversity of Kiel
അറിയപ്പെടുന്നത്Development of sulfonamides [1] such as Prontosil
ജീവിതപങ്കാളി(കൾ)Gertrud Strube
കുട്ടികൾOne daughter and three sons
പുരസ്കാരങ്ങൾCameron Prize for Therapeutics of the University of Edinburgh (1939)
Nobel Prize in Medicine (1939)
Fellow of the Royal Society (1959)[2]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBacteriology

വിദ്യാഭ്യാസം

ഒരു വിദ്യാലത്തിലെ പ്രധാനാധ്യാപകന്റെ മകനായി ബ്രാൻഡൻബർഗിലെ ലാഗോവിലാണ് ഡൊമാക് ജനിച്ചത്. 14 വയസുവരെ അദ്ദേഹം സോമർഫെൽഡിലെ (ഇപ്പോൾ പോളണ്ടിലെ ലുബ്സ്കോ) സ്കൂളിൽ പഠനത്തിന് ചേർന്നു. ഡൊമാക് കിയെൽ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ചുവെങ്കിലും ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു സൈനികനായി സേവനമനുഷ്ഠിക്കാൻ സന്നദ്ധനായി. 1914 ഡിസംബറിൽ പരിക്കേറ്റ അദ്ദേഹം യുദ്ധത്തിന്റെ ബാക്കി ഭാഗത്ത് ഒരു വൈദ്യനായി പ്രവർത്തിച്ചു. യുദ്ധാനന്തരം അദ്ദേഹം പഠനം പൂർത്തിയാക്കി ഗ്രീഫ്സ്വാൾഡ് സർവകലാശാലയിൽ ജോലി നേടുകയും അവിടെ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു.

ഔദ്യോഗികജീവിതം

1925-ൽ അദ്ദേഹം തന്റെ പ്രൊഫസർ വാൾട്ടർ ഗ്രോസിനെ പിന്തുടർന്ന് മൺസ്റ്റർ സർവകലാശാലയിലേക്ക് (ഡബ്ല്യു.ഡബ്ല്യു.യു) പ്രവേശിക്കുകയും അവിടെ പ്രൊഫസറായിത്തിരുകയും ചെയ്തു. വുപെർട്ടലിലെ ബയർ ലബോറട്ടറീസിലും അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. അതേ വർഷം അദ്ദേഹം ഗെർ‌ട്രഡ് സ്ട്രൂബിനെ (1897–1985) വിവാഹം കഴിക്കുകയും അവർക്ക് മൂന്ന് ആൺമക്കളും ഒരു മകളും ജനിക്കുകയും ചെയ്തു.

ബയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാത്തോളജി ആൻഡ് ബാക്ടീരിയോളജിയിലെ ഡയറക്ടറായി നിയമിതനായ അദ്ദേഹം അക്കാലത്ത് ആൻറിബയോട്ടിക്കുകളായി ഉപയോഗിച്ചിരുന്ന ഐജി ഫാർബെന്റെ പ്രധാന ഉൽപ്പന്നമായിരുന്ന ഡൈകളുടെ ഉപയോഗത്തേക്കുറിച്ച് പോൾ എർ‌ലിച്ചിന്റെ കൃതികളെ അടിസ്ഥാനമാക്കി ജോസെഫ് ക്ലാരർ, ഫ്രിറ്റ്സ് മിയറ്റ്സ് എന്നിവരുടെ പഠനം തുടർന്നു. സ്ട്രെപ്റ്റോകോക്കസിനെതിരെ സൾഫോണാമൈഡ് പ്രോണ്ടോസിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയ അദ്ദേഹം, സ്വന്തം മകളെ അതുപയോഗിച്ച് ചികിത്സിക്കുകയും ഒരു ഭുജത്തിന്റെ ഛേദിക്കലിൽനിന്ന് അവളെ രക്ഷിക്കുകയും ചെയ്തു.

ബാക്ടീരിയ അണുബാധയ്ക്കെതിരായ ആദ്യത്തെ മരുന്നായ ഈ കണ്ടെത്തലിന്റെ പേരിൽ 1939 ൽ ഡൊമാക്കിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. സമ്മാനം നിരസിക്കാൻ നാസി ഭരണകൂടം അദ്ദേഹത്തെ നിർബന്ധിക്കുകയും ഗസ്റ്റപ്പോയാൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഒരാഴ്ചക്കാലം തടങ്കലിൽ കഴിയുകയും ചെയ്തു.[8][9][10] 1935 ൽ ഒരു നാസി വിമർശനായിരുന്ന കാൾ വോൺ ഒസിയറ്റ്സ്കി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് ജർമ്മൻ സർക്കാരിനെ പ്രകോപിപ്പിക്കുകയും ജർമ്മൻ പൗരന്മാർക്ക് നൊബേൽ സമ്മാനം സ്വീകരിക്കാൻ നിയമപ്രകാരം അനുമതി നൽകാതിരിക്കുകയും ചെയ്തതിനാലായിരുന്നു ഇത്.[11] അതേ വർഷം, എഡിൻ‌ബർഗ് സർവകലാശാലയുടെ കാമറൂൺ പ്രൈസ് ഫോർ തെറാപ്യൂട്ടിക്സ് പുരസ്കാരവും ഡൊമാക്കിന് ലഭിച്ചു. 1941 ൽ ഡൊമാക്കിന് ഇറ്റാലിയൻ സാമ്രാജ്യം മെഡാഗ്ലിയ പാറ്റെർനോ (റോം) പുരസ്കാരവും ഹംഗറി സാമ്രാജ്യം വോൺ-ക്ലെബെൽസ്ബർഗ് മെഡലും സമ്മാനവും നൽകി ആദരിച്ചു. 1942-ൽ അദ്ദേഹം ജർമ്മൻ അക്കാദമി ഓഫ് സയൻസസ് ലിയോപോൾഡിനയിൽ അംഗമായി. ആ കാലഘട്ടത്തിൽ വിപ്ലവകരമായ ആൻറി ബാക്ടീരിയൽ ഫലപ്രാപ്തി ഉണ്ടായിരുന്ന സൾഫോണമൈഡ്സ്, ഫെയ്ജ് തെറാപ്പിയെ മറികടന്നുവങ്കിലും പിന്നീട് മികച്ച ഫലങ്ങളും കുറഞ്ഞ പാർശ്വഫലങ്ങളും കാണിച്ച പെനിസിലിൻ ഇതിന്റെ സ്ഥാനത്ത് ഉപയോഗത്തിൽവന്നു. (സൾഫോണമൈഡ്സ് വൃക്കയിലെ കല്ലുകൾക്കും അസ്ഥി മജ്ജയിലെ മാറ്റങ്ങൾക്കും കാരണമാകുന്നതായിരുന്നു). എന്നിരുന്നാലും, ഡൊമാക്കിന്റെ സൾഫോണമൈഡുകളെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ ക്രമേണ ട്യൂബർകുലോസിസിന് എതിരെയുള്ള മരുന്നുകളായ തിയോസെമിക്കാർബാസോൺ, ഐസോനിയാസിഡ് എന്നിവയുടെ വികാസത്തിലേക്ക് നയിക്കുകയും ഇത് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിനെ ബാധിച്ച ക്ഷയരോഗം തടയാൻ സഹായിക്കുകയും ചെയ്തു.

യുദ്ധാനന്തരം, 1947-ൽ ഡൊമാക്കിന് ഒടുവിൽ നൊബേൽ സമ്മാനം നേടാൻ കഴിഞ്ഞുവെങ്കിലും[12] സമയം കഴിഞ്ഞതിനാൽ സമ്മാനത്തുകയുടെ പൂർണമായ ഭാഗം അദ്ദേഹത്തിന് ലഭിച്ചില്ല. 1951 ൽ ഒന്നാം ലിൻഡൌ ലോറീറ്റ് സമ്മേളനത്തിൽ പങ്കെടുത്ത ഏഴ് നോബൽ സമ്മാന ജേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.[13]

1959 ൽ റോയൽ സൊസൈറ്റിയുടെ വിദേശാംഗത്വം ലഭിച്ച അദ്ദേഹത്തിന്റെ ഹ്രസ്വ ജീവചരിത്രം 1964 ൽ റോയൽ സൊസൈറ്റി പ്രസിദ്ധീകരിച്ചു.[2][14] ക്ഷയരോഗം, കാൻസറിനെതിരായ കീമോതെറാപ്പി എന്നിവയിലേക്ക് അദ്ദേഹം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹം വുപെർട്ടലിൽ താമസം തുടരുകയും ജോലി ചെയ്യുകയും ചെയ്തു. ഷ്വാർസ്വാൾഡിലെ കൊനിഗ്സ്ഫെൽഡിനടുത്തുള്ള ബർബർഗിൽവച്ച് അപ്പെൻഡിസൈറ്റിസ് മൂലമാണ് ഡൊമാക് മരിച്ചത്. തന്റെ അപ്പൻഡിക്സ് നീക്കംചെയ്യാൻ ഒരു മെഡിക്കൽ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടെങ്കിലും വിജയിച്ചില്ല.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗെർഹാർഡ്_ഡൊമാക്&oldid=3569723" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്