പ്ലാസ്റ്റിക് ബാങ്ക് നോട്ടുകൾ

പ്ലാസിറ്റിക് ബാങ്ക് നോട്ട് , പോളിമർ കറൻസി (polymer currency, plastic bank note )എന്നും അറിയപ്പെടുന്നു.കടലാസ്സിനു പകരം പോളിമറുകൾ , വിശിഷ്യ biaxially oriented polypropylene ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കറൻസികളാണ് പ്ലാസിക് നോട്ടുകൾ.പരമ്പരാഗത കടലാസ്സുകളിൽ സാധ്യമാകാത്ത അനവധി സുരക്ഷാ ക്രമീകരണങ്ങൾ അടങ്ങിയിരിക്കുന്നതും ധാരാളം കാലം ഈട് നിൽക്കുന്നതുമാണ് പോളിമർ കറൻസികൾ. മെറ്റാമെറിക് ഇങ്ക് (metameric inks) എന്ന മഷി സംവിധാനമാണ് സുരക്ഷ നൽകുന്നത്. ധാരാളം കാലം ഈട് നിൽക്കുന്നതിനാൽ പാരിസ്ഥിതിക അഘാതവും, ഉല്പാദന/വിതരണ ചെലവും ഗണ്യമായി കുറയുന്നു എന്നതും പോളിമർ കർൻസിയുടെ ശ്രേഷ്ഠതയാണ്.

A R$10.00 (ten reais) polymer Brazilian banknote released in April 2000 as a special edition commemorating the country's 500th anniversary.

ഉപയോഗം

ആസ്ട്രേലിയ ആണ് ആദ്യമായി പോളിമർ കറൻസി പരീക്ഷിച്ച രാജ്യം. 1988ൽ രാജ്യത്തിന്റെ ഇരുനൂറാം വാർഷിക ആഘോഷ വേളയിലാണ് ലോകത്തിൽ ആദ്യമായി ഒരു പ്ലാസിറ്റിക് ബാങ്ക് നോട്ട് ഇറങ്ങുന്നത്.1996ൽ ആസ്ട്രേലിയ പൂർണ്ണമായും പോളിമറിലേക്ക് മാറി.

സമ്പൂർണ്ണ പ്ലാസിക് നോട്ടൂകൾ അച്ചടിക്കുന്ന രാജ്യങ്ങൾ

  1. ആസ്ട്രേലിയ
  2. ബ്രൂണയ്
  3. കാനഡ
  4. ന്യൂസിലാണ്ട്
  5. പൊപ്പ ന്യൂ ഗിനിയ
  6. റൊമാനിയ
  7. സിംഗപ്പൂർ
  8. കുവൈറ്റ്
  9. വിയ്റ്റനാം

പോളിമർ കറൻസി നിലവിലുള്ള മറ്റ് രാജ്യങ്ങൾ

  1. യു.കെ
  2. കേപ്പ് വെർദെ
  3. ചിലി
  4. ഗാംബിയ
  5. നിക്കരാഗ്വ
  6. ട്രിനിഡാഡ് ആൻഡ് ടൊബാഗൊ
  7. മാൽഡീവ്സ്
  8. നേപ്പാൾ
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്