ഫിറോസ ബീഗം

ബംഗ്ലാദേശ് സർക്കാർ സ്വതന്ത്ര്യ ദിന അവാർഡ് നൽകി ആദരിച്ച ബംഗ്ലാദേശ് നസ്രുൾ ഗീതി ഗായികയായിരുന്നു ഫിറോസ ബീഗം (28 ജൂലൈ 1930- 9 സെപ്റ്റംബർ 2014)

ഫിറോസ ബീഗം
ফিরোজা বেগম
Portrait of a woman wearing sari
Begum in 1955
ജനനം(1930-07-28)28 ജൂലൈ 1930
മരണം9 സെപ്റ്റംബർ 2014(2014-09-09) (പ്രായം 84)
Dhaka, Bangladesh
തൊഴിൽsinger, songwriter
സജീവ കാലം1940–2014
ജീവിതപങ്കാളി(കൾ)
Kamal Dasgupta
(m. 1955; died 1974)
കുട്ടികൾ
  • Tahsin Ahmed
  • Hamin Ahmed
  • Shafin Ahmed
മാതാപിതാക്ക(ൾ)
  • Mohammad Ismail (പിതാവ്)
  • കൗകബുന്നീസ ബീഗം (മാതാവ്)
ബന്ധുക്കൾMohammad Asafuddowla (brother)[1]
പുരസ്കാരങ്ങൾIndependence Day Award (1979)

ആദ്യകാല ജീവിതവും ഔദ്യോഗിക ജീവിതവും

ഫിറോസ ബീഗം 1930 ജൂലൈ 28ന് ഗോപാൽഗഞ്ച് ജില്ലയിൽ മുഹമ്മദ് ഇസ്മായീലിന്റെയും കൗകബുന്നീസയുടെയും പുത്രിയായി ജനിച്ചു.[2]ചെറുപ്പത്തിൽ തന്നെ സംഗീതത്തിലേക്ക് കടന്നുവന്നു.[3][3] 1940ൽ സംഗീത ജീവിതം ആരംഭിച്ചു.[4]

ആറാം തരത്തിൽ പഠിക്കുന്ന കാലത്ത് ആദ്യമായി ഓൾ ഇന്ത്യാ റേഡിയോയിൽ ഗാനം ആലപിച്ചു. പത്താം വയസ്സിൽ ദേശീയ കവി കാസി നസ്‌റുൽ ഇസ്ലാമിനെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.1942ൽ ഗ്രാമഫോൺ റെക്കോർഡ് കമ്പനിയായ എച്എംവിയിൽ 78 ആർപിഎം ഡിസ്‌ക്ക് ഫോർമാറ്റിൽ അവരുടെ ആദ്യത്തെ ഇസ്ലാമിക്ക് ഗാനം റെക്കോർഡ് ചെയ്തു.അതിനുശേഷം 12 എൽപി, 4 ഇപി, 6 സിഡി , 20 ഓഡിയോ കാസറ്റുകൾ എന്നിവ പുറത്തിറക്കി. 1954 മുതൽ1967 കൊൽക്കത്തയിൽ ജീവിക്കുകയും 1967ൽ ധാക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു.

സ്വകാര്യ ജീവിതം

1956ൽ ഫിറോസ ബീഗം കമാലുദ്ധീൻ അഹ്മദിനെ വിവാഹം കഴിച്ചു (വിവാഹത്തിന് മുമ്പ് ഇദ്ദേഹം കമൽദാസ് ഗുപ്ത എന്ന അമുസ്ലിമായിരുന്നു). ഗായകൻ, സംഗീതജ്ഞൻ, ഗാനരചയിതാവ് എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു. 1974 ജൂലൈ 20ന് അദ്ദേഹം മരണപ്പെട്ടു. അവരുടെ മൂന്ന് മക്കളിൽ ഹാമിൻ അഹ്മദും ഷഫിൻ അഹ്മദും സംഗീതജ്ഞരാണ്. അവർ രണ്ടുപേരും നിലവിൽ റോക്ക് ബാന്റ് മൈലിന്റെ അംഗങ്ങളാണ്.

മരണം

ഫിറോസ ബീഗം 2014 സെപ്റ്റംബർ 9ന് ഹൃദയാഘാതം മൂലം ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് മരിച്ചു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫിറോസ_ബീഗം&oldid=3478059" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ