ബാന്നിംഗ്

ബാന്നിംഗ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 29,603 ആയിരുന്നു.  ബാൻസിംഗ് പാസ് എന്നുകൂടി അറിയപ്പെടന്ന സാൻ ഗോർഗോണിയോ ചുരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്റ്റേജ്കോക്ക് ലൈൻ ഉടമയും സംരംഭകനും "പോർട്ട് ഓഫ് ലോസ് ആഞ്ചലസ്സിന്റെ" പിതാവുമായ ഫിനീസ് ബാന്നിംഗിൻറെ (ആഗസ്റ്റ് 19, 1830 – മാർച്ച് 8, 1885) പേരിലാണ് നഗരം അറിയപ്പെടുന്നത്.

ബാന്നിംഗ് നഗരം
City
Official seal of ബാന്നിംഗ് നഗരം
Seal
Motto(s): 
"Proud History, Prosperous Tomorrow"
Location of Banning in Riverside County, California.
Location of Banning in Riverside County, California.
ബാന്നിംഗ് നഗരം is located in the United States
ബാന്നിംഗ് നഗരം
ബാന്നിംഗ് നഗരം
Location in the United States
Coordinates: 33°55′54″N 116°53′51″W / 33.93167°N 116.89750°W / 33.93167; -116.89750
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyRiverside
IncorporatedFebruary 6, 1913 [1]
ഭരണസമ്പ്രദായം
 • ഭരണസമിതിBanning City Council
 • MayorGeorge Moyer
 • ManagerMichael Rock
വിസ്തീർണ്ണം
 • ആകെ23.27 ച മൈ (60.27 ച.കി.മീ.)
 • ഭൂമി23.27 ച മൈ (60.27 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം2,349 അടി (716 മീ)
ജനസംഖ്യ
 • ആകെ29,603
 • കണക്ക് 
(2016)[5]
31,026
 • ജനസാന്ദ്രത1,333.36/ച മൈ (514.82/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
92220
Area code951
FIPS code06-03820
GNIS feature IDs1660306, 2409785
വെബ്സൈറ്റ്www.ci.banning.ca.us

ഒരു പടിഞ്ഞാറൻ അയൽനഗരമായ ബ്യൂമോണ്ട്, ബാനിംഗ് നഗരത്തിന്റെ ഭൂമിശാസ്ത്രപരവും പ്രാദേശികവുമായ സവിശേഷതകൾ പങ്കിടുന്നുണ്ട്. 1990 കൾക്ക് ശേഷം ബാന്നിംഗും ബ്യൂമോണ്ടും ജനസംഖ്യയിലും വിസതീർണ്ണത്തിലും അതിവേഗത്തിലുള്ള വളർച്ച കൈവരിച്ചു. രണ്ടു നഗരങ്ങളും ലോസ് ആഞ്ചെലസ് നഗരമദ്ധ്യത്തിൽനിന്ന് 80 മൈൽ ദൂരത്തിൽ കിഴക്കായും പാം സ്പ്രിംഗ് നഗരത്തിന് 30 മൈൽ പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു. രണ്ടു നഗരങ്ങളും ഫ്രീവേ പാതയുമായും റെയിൽറോഡുമായും ബന്ധിപ്പിച്ചിരിക്കുന്നു.

ആദ്യകാലചരിത്രം

ബാന്നിംഗിനു ചുറ്റുപാടുമുള്ള മേഖലയിൽ യഥാർത്ഥത്തിൽ മരിങ്കായാം (സെറാനോ) ജനങ്ങളായിരുന്നു അധിവസിച്ചിരുന്നതെങ്കിലും 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽവരെ, ബാന്നിംഗിൽ കഹൂയില്ല ജനങ്ങൾ അധിവസിച്ചു വരുകയും ചരിത്ര കാലഘട്ടത്തിൽ മാത്രം കഹൂയില്ല ജനങ്ങൾ ചുരത്തിലേയ്ക്ക് അവരുടെ സ്വാധീനം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

1824-ൽ ഇത് സാൻ ഗബ്രിയൽ ആർക്കാൻഗൽ മിഷന്റെ ഭാഗമായും തുടർന്ന് റാഞ്ചോ സാൻ ഗോർഗോനിയോയുടെയും ഭാഗമായി മാറി. 1853 ൽ ഡോ. ഐസക് സ്മിത്താണ് ഈ പ്രദേശത്ത് താമസിക്കാൻ ആരംഭിച്ച ആദ്യ ഇംഗ്ലീഷുകാരൻ. 1863-ൽ ഒരു വസൂരി പകർച്ചവ്യാധിയുണ്ടാകുകയും കഹൂയില്ലാ ജനങ്ങളുടെ അംഗസംഖ്യ ക്രമാതീതമായി കുറഞ്ഞുതുടങ്ങുകയും ചെയ്തു. 1877 ൽ സർക്കാർ കഹൂയില്ല ജനങ്ങൾക്കായി ഇന്ത്യൻ സംവരണ പ്രദേശം (റിസർവ്വേഷൻ) സൃഷ്ടിച്ചു.

കൊളറാഡോ നദിയിലെ ഗോൾഡ് റഷിന്റെ തുടക്ക കാലം മുതൽക്കുതന്നെ ഈ കുടിയേറ്റ കേന്ദ്രം അഭിവൃദ്ധിപ്പെടുകയുണ്ടായി. 1862 ൽ ഇതുവഴി കടന്നു പോയിരുന്ന ബ്രാഡ്ഷാ നടത്താര അരിസോണ പ്രദേശത്തെ സ്വർണ്ണ സമൃദ്ധിയാൽ അഭിവൃദ്ധിപ്പെട്ട പട്ടണങ്ങളിലേയ്ക്കുള്ള   ഒരു വാഗൺ റോഡായി ഉപയോഗിച്ചിരുന്നു.  പട്ടണമദ്ധ്യത്തിനു വടക്കുള്ള ഗിൽമാൻസ് റാഞ്ച് ഈ റോഡിലെ സ്റ്റേജ് കോച്ച് ലൈനുകൾക്കുള്ള ഒരു സ്റ്റേഷനായി സേവനമനുഷ്ഠിച്ചു. 1876 ൽ റെയിൽറോഡ് പട്ടണത്തിലൂടെ കടന്നുപോയി. പ്രദേശത്തിന്റെ വളർച്ചയ്ക്ക് ഒരു പ്രധാന സംഭാവനയായിരുന്നു സതേൺ പിന്നീട് ‘യൂണിയൻ പസഫിക്’ വിലയ്ക്കു വാങ്ങിയ സതേൺ പസഫിക് റെയിൽറോഡ് ഈ പ്രദേശത്തിന്റെ വളർച്ചയിൽ ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. 1923 ൽ ‘യു.എസ്. റൂട്ട് 99’ പാത നിർമ്മിക്കപ്പെടുകയും അതിനുശേഷം 1936 ൽ യു.എസ് റൂട്ട് 60/70 പാതകളും ഇന്റർസ്റ്റേറ്റ് 10 പാതയും നിർമ്മിക്കപ്പെട്ടു.

കഹൂയില്ല (മിഷൻ) ഇന്ത്യൻ ജനങ്ങളിലെ മൊറോങ്കോ ബാൻറുകളുടെ  ജന്മഗേഹമായ മൊറോങ്കോ ഇന്ത്യൻ റിസർവേഷനുമായി ബാന്നിംഗ് നഗരം അതിർത്തി പങ്കിടുന്നു. സംവരണ പ്രദേശത്തു താമസിക്കുന്ന ഇന്ത്യൻ ജനങ്ങളും ബാന്നിംഗ് നഗരത്തിലെ താമസക്കാരും തമ്മിൽ ജലത്തിൻറെ അവകാശത്തെ സംബന്ധിച്ച തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഡൊറോത്തി റാമോണിന്റെ 2000 ൽ പ്രസിദ്ധീകരിച്ച “ആൾവേസ് ബിലീവ്” എന്ന ഗ്രന്ഥത്തിൽ  ബാന്നിംഗ് പട്ടണത്തെക്കുറിച്ചും റിസർവേഷൻ ജീവിതത്തെക്കുറിച്ചുമുള്ള മരിങ്കായാം കാഴ്ചപ്പാടുകൾ ദർശിക്കാവുന്നതാണ്.

ഈ പട്ടണത്തിനു ബാന്നിംഗ് എന്ന പേരു നൽകപ്പെടുന്നതിനു മുമ്പ് മൂർ സിറ്റി എന്നറിയപ്പെട്ടിരുന്നു. പിൽക്കാലത്ത് ലോസ്‍ ആഞ്ചെലസ് കൌണ്ടിയിലെ സുപ്പർവൈസേർസ് ബോർഡിലെ അംഗമായി അറിയപ്പെട്ട റാൻസം ബി. മൂർ എന്നയാളുടെ ഉടമസ്ഥതിയിൽ ഒരു വലിയ കാലി മേച്ചിൽ പ്രദേശം ഇവിടെ പ്രവർത്തിക്കുകയും അദ്ദേഹം 1860കളുടെ തുടക്കത്തിൽ സാൻ ഗോർഗോണിയോ മലനിരകൾക്കു സമീപം താമസമുറപ്പിക്കുകയും ചെയ്തിരുന്നു. 1883 ൽ മൂർ തന്റെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുക്കൾ വില്പന നടത്തുകയും മദ്ധ്യ അരിസോണയിലേയ്ക്കു താമസം മാറ്റുകയും അവിടെ പഴയ ക്യാമ്പ് റെനോ സൈനിക കേന്ദ്രം നിലനിന്നിരുന്നിടത്ത്  ഒരു വലിയ കാലിമേച്ചിൽ പ്രദേശം സ്ഥാപിക്കുകയും ചെയ്തു. ഇദ്ദേഹം പിന്നീട് അരിസോണ പ്രാദേശിക നിയമനിർമ്മാണസഭയിൽ സേവനമനുഷ്ടിച്ചിരുന്നു. 1913 ഫെബ്രുവരി 6 ന് ഈ പട്ടണം ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു.

ഇന്ത്യൻ സ്കൂളും സെമിത്തേരിയും

സെന്റ് ബോണിഫേസ് ഇന്ത്യൻ ഇൻഡസ്ട്രിയൽ സ്കൂൾ 1890-ൽ തുറന്നു പ്രവർത്തനമാരംഭിക്കുകയും കഹൂയില്ല, സെറാനോ, ലൂയിസിസോ, കുമെയായ്, മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങൾക്ക് തൊഴിൽപരമായാ വിദ്യാഭ്യാസം നൽകുവാൻ ആരംഭിച്ചു.

ബിഷപ്പ് ഫ്രാൻസിസ് മോറ വൈ ബോറെലിന്റെ അംഗീകാരത്തിലുള്ള ഈ സ്കൂളിന്റെ  ഭൂമിയും വാങ്ങൽ, നിർമ്മാണം, മറ്റു പ്രവർത്തനങ്ങൾ എന്നിവക്കായി മദർ കാതറീൻ ഡ്രെക്സെൽ ബ്യൂറോ ഓഫ് കാത്തലിക് ഇന്ത്യൻ മിഷന് മൂലധനം നൽകി. ഈ സ്കൂളിന്റെ ചരിത്രത്തിൽ 1974 ൽ പൊളിച്ചുകളയുന്നതുവരെ ഏകദേശം 8,000 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകിയിരുന്നു. ഇവിടെ ഒരു ചെറിയ ഉപേക്ഷിക്കപ്പെട്ട സെമിത്തേരി മാത്രം തുടരുന്നു.

രണ്ടാ ലോകമഹായുദ്ധം

രണ്ടാം ലോകമഹായുദ്ധകാലത്ത്, 1000 കിടക്കകളുള്ള ബാനിങ്ങ് ജനറൽ ആശുപത്രിയുടെ സൈറ്റായിരുന്നു ബാനിംഗ് നഗരം. ഇവിടെ നിലനിന്നിരുന്ന മരുഭൂമിയിലെ പരിശീലനകേന്ദ്രമായ ഡെസർട്ട് ട്രെയിനിംഗ് സെന്റർ പിന്നീട് നേവൽ ആശുപത്രിയായി ഉപയോഗിക്കുകയായിരുന്നു. ഈ സൌകര്യങ്ങൾ പിന്നീടു പൊളിച്ചുമാറ്റപ്പെട്ടു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബാന്നിംഗ്&oldid=3638888" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ