ബൊറോബുധുർ ക്ഷേത്രസമുച്ചയം

ബൊറോബുധുർ ക്ഷേത്രസമുച്ചയം ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയിലുള്ള മൂന്നു ബുദ്ധമതക്ഷേത്രങ്ങൾ അടങ്ങിയ ലോകപൈതൃകസ്ഥാനമാണ്. ബൊറോബുധുർ, മെന്ദുത്ത്, പാവോൺ എന്നീ പ്രദേശങ്ങളിലെ അമ്പലങ്ങൾ ഇതിൽപ്പെടുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേറേഖയിൽ ആണ് നിൽക്കുന്നത്. ഇന്തോനേഷ്യയുടെ ബുദ്ധമതകാലഘട്ടത്തിലെ ശൈലേന്ദ്രസാമ്രാജ്യത്തിന്റെ കാലത്ത് എട്ട്, ഒമ്പത് നൂറ്റാണ്ടുകളിൽ പണികഴിപ്പിച്ചതാണ്.

ബൊറോബുധുർ ക്ഷേത്രസമുച്ചയം
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്തോനേഷ്യ Edit this on Wikidata
Area25.51, 64.31 ha (2,746,000, 6,922,000 sq ft)
IncludesMendut Temple, Pawon, ബോറോബുദർ Edit this on Wikidata
മാനദണ്ഡംWorld Heritage selection criterion (i), World Heritage selection criterion (ii), World Heritage selection criterion (vi) Edit this on Wikidata[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്592 592
നിർദ്ദേശാങ്കം7°36′28″S 110°12′13″E / 7.60778°S 110.20361°E / -7.60778; 110.20361
രേഖപ്പെടുത്തിയത്1991 (15th വിഭാഗം)
The location of three Buddhist temples - Borobudur, Pawon and Mendut - in one straight line.
ബൊറോബുധുർ
മെൻഡട് ക്ഷേത്രം
പവോൺ ക്ഷേത്രം

യോഗ്യകർത്തായുടെ ഉത്തരപശ്ചിമദിക്കിൽ നിന്നും ഏതാണ്ട് 40 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഈ പ്രദേശം, ഇരട്ട അഗ്നിപർവ്വതങ്ങളായ, സുന്ദൊരൊ-സംബ്ലിങ്, മെർബാബു-മെറാപ്പി എന്നിവയുടെ ഇടയിലെ ഉയരമുള്ള പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. രണ്ടു നദികളായ പ്രോഗൊ, ഇളോ എന്നിവ രണ്ടുവശത്തുകൂടി ഒഴുകുന്നു. [2]

വളരെ ഫലപുഷ്ടമായ പ്രദേശമാണിത്. ഇവ കണ്ടെത്തിയശേഷം നടന്ന പുനർനിർമ്മാണഘട്ടത്തിൽ ആണ് ഈ മൂന്നു ക്ഷേത്രങ്ങളും ഒരേ നിരയിൽ ആയാണു കിടക്കുന്നത് എന്നു കണ്ടെത്തിയത്.[3] പ്രാദേശിക ഐതിഹ്യം പ്രകാരം ഈ ക്ഷേത്രങ്ങൾക്ക് പരസ്പ്രം ബന്ധിച്ച ഇരട്ട മതിലോടുകൂടിയ കല്ലുപാകിയ പാതയുണ്ടായിരുന്നത്രെ. മൂന്ന് ക്ഷേത്രങ്ങൽക്കും ഒരേ രിതിയിലുള്ള നിർമ്മാണരിതികാണുന്നതിനാൽ ഇവ ഒരേ കാലഘട്ടത്തിലാണ് നിർമ്മിച്ചതെന്നു കാണിക്കുന്നു. ഇവയുടെ ആചാരങ്ങളും ഏതാണ്ട് ഒരുപോലെയാണെന്നു കരുതപ്പെടുന്നു. [4]

മ്യൂസിയങ്ങൾ

രണ്ട് മ്യൂസിയങ്ങൾ ബൊറോബുധുർ ക്ഷേത്രസമുച്ചയത്തിലുണ്ട്. കർമവിഭങ്ങ മ്യൂസിയവും സമുദ്ര രക്ഷാ മ്യൂസിയവും.

മറ്റ് പുരാവസ്തുപ്രദേശങ്ങൾ

ഇവയ്ക്കു പുറമെ മറ്റ് ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളും ഈ പ്രദേശത്ത് ചിതറിക്കിടക്കുന്നുണ്ട്. ഇതിൽ ഏറ്റവും പഴക്കമുള്ളത് സി. ഇ. 732ലെ ഗുനുങ് വുകിർ അല്ലെങ്കിൽ കാങ്ഗാൽ ഹിന്ദുക്ഷേത്രം ആണ്. ഈ ക്ഷേത്രസമുച്ചയത്തിൽനിന്നും കണ്ടെത്തിയ കാങ്ഗാൽ ലിഖിതം പ്രകാരം, ശൈവമതക്കാരനായ സഞ്ജയ ഈ പ്രദേശത്ത് ഒരു ശിവലിംഗക്ഷേത്രം നിർമ്മിച്ചു. ഈ പ്രദേശം ബൊറോബുധുർ ക്ഷേത്രസമുച്ചയത്തിൽനിന്ന് കിഴക്കായി 10 കിലോമീറ്റർ മാത്രം അകലെയാണ്. [5]മറ്റൊരു ക്ഷേത്രമായ ങാവൻ ക്ഷേത്രം മെന്ദുത്ത് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. മറ്റൊരു ഹിന്ദു ക്ഷേത്രമായ ബാണൻ ക്ഷേത്രം പാവോൺ ക്ഷേത്രത്തിൽനിന്നും വടക്ക് നൂറുകണക്കിനു മീറ്റർ മാത്രം അകലെയാണ്. ഈ ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ തിരികെ പഴയ രൂപത്തിലേയ്ക്കു പണിതെടുക്കാൻ പ്രയാസമാണ്. കാരണം പല കല്ലുകളും നഷ്ടപ്പെട്ടുപോയി. എന്നാൽ ഈ പ്രദേശത്ത് ക്ഷേത്രപരിസരത്തുനിന്നും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ അധികം കേടുപാടുകൾ കൂടാതെ ലഭിച്ചു. ഇവിടെനിന്നും ലഭിച്ച ഹിന്ദു ദൈവങ്ങളായ വിഷ്ണു, ബ്രഹ്മാവ്, ശിവൻ, ഗണപതി എന്നിവരുടെ വിഗ്രഹങ്ങൾ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലുള്ള ദേശീയ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ചിത്രശാല

ബൊറോബുധൂർ ക്ഷേത്രം

മെൻഡട് ക്ഷേത്രം

പവോൺ ക്ഷേത്രം

ഇതും കാണൂ

കുറിപ്പുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്