ബ്രൈസ് ഡല്ലാസ് ഹോവാർഡ്

അമേരിക്കന്‍ ചലചിത്ര നടന്‍

ബ്രൈസ് ഡല്ലാസ് ഹോവാർഡ് (ജനനം മാർച്ച് 2, 1981) ഒരു അമേരിക്കൻ നടി, സംവിധായിക, നിർമ്മാതാവ്, എഴുത്തുകാരി എന്ന നിലയിലൊക്കെ പ്രശസ്തയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ റ്റിസ്ച് സ്കൂൾ ഓഫ് ദ ആർട്സിൽ പഠനത്തിന് ചേർന്നുവെങ്കിലും പൂർത്തിയാക്കിയില്ല “ആസ് യു ലൈക് ഇറ്റ്” എന്ന ചിത്രത്തിലെ റോസാലിൻറ് എന്ന കാഥാപാത്രം അവതരിപ്പിക്കവേ സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻറെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹത്തിൻറെ സൈക്കോളജിക്കൽ ത്രില്ലറായ “ദ വില്ലേജ്” (2004) എന്ന ചിത്രത്തിലെ ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. പിന്നിട് “ലേഡി ഇൻ ദ വാട്ടർ” (2006) എന്ന ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. “ആസ് യു ലൈക്ക് ഇറ്റ്” (2006) എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലുള്ള നോമിനേഷൻ ലഭിച്ചിരുന്നു.

ബ്രൈസ് ഡല്ലാസ് ഹോവാർഡ്
ഹോവാർഡ് 2018ൽ
Howard in 2018
ജനനം (1981-03-02) മാർച്ച് 2, 1981  (43 വയസ്സ്)
ലോസ് ഏഞ്ചലസ്, കാലിഫോർണിയ, യു.എസ്.
കലാലയംന്യൂയോർക്ക് യൂണിവേഴ്സിറ്റി
തൊഴിൽ
  • നടി
  • സംവിധായിക
സജീവ കാലം1989–ഇതുവരെ
ജീവിതപങ്കാളി(കൾ)
സേത്ത് ഗാബെൽ
(m. 2006)
കുട്ടികൾ2
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
  • പൈജ് ഹോവാർഡ് (sister)
  • ക്ലിന്റ് ഹോവാർഡ് (uncle)
  • റാൻസ് ഹോവാർഡ് (grandfather)
  • ജീൻ സ്പീഗിൾ ഹോവാർഡ് (grandmother)
ഒപ്പ്

ഹോവാർഡ് കൂടുതൽ തിരിച്ചറിയപ്പെട്ടുതുടങ്ങിയത്, ദ ട്വലൈറ്റ് സാഗ: എക്ലിപ്സ് (2010) എന്ന ചിത്രത്തിലെ വിക്ടോറിയ എന്ന കഥാപാത്രത്തിലൂടെയായിരുന്നു. ഈ ചിത്രവും ഇതിനു തൊട്ടുമുമ്പ് 2009 ൽ പുറത്തിറങ്ങിയ ടെർമിനേറ്റർ സാൽവേഷനും സാമ്പത്തികയായി വിജയം വരിക്കുകയും പ്രേകഷകരിൽ മിശ്ര പ്രതികരണങ്ങൾ ഉളവാക്കുകയും ചെയതു. 2011 ലെ ചിത്രങ്ങളായ “50/50”, “ദ ഹെൽപ്പ്” എന്നീ ചിത്രങ്ങളിൽ ഉപകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2015 ൽ പുറത്തിറങ്ങിയ ജുറാസിക പാർക്ക് സീരിയൽ ചിത്രങ്ങളിലെ നാലാമത്തേതായ “ജൂറാസിക് വേൾഡ്” എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലും അതിന്റെ തുടർച്ചകളായ ജുറാസിക് വേൾഡ്: ഫാളൻ കിംഗ്ഡം (2018), ജുറാസിക് വേൾഡ് ഡൊമിനിയൻ (2022) എന്നീ വാണിജ്യപരമായി വിജയിച്ച സിനിമകളിൽ ക്ലെയർ ഡിയറിംഗ് എന്ന കഥാപാത്രമായി അഭിനയിച്ചപ്പോൾ ഹോവാർഡിന്റെ അംഗീകാരം വർധിച്ചു. പീറ്റ്‌സ് ഡ്രാഗൺ (2016) എന്ന സാഹസിക ചിത്രത്തിലെ വനപാലകയായും റോക്കറ്റ്മാൻ (2019) എന്ന ജീവചരിത്രസംബന്ധിയായ സിനിമയിൽ എൽട്ടൺ ജോണിന്റെ അമ്മ ഷീല ഡ്വൈറ്റിനെയും അവർ അവതരിപ്പിച്ചിരുന്നു.

ആദ്യകാല ജീവിതം

ബ്രൈസ് ഡല്ലാസ് ഹോവാർഡ്, 1981 മാർച്ച് 2 ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ[1] എഴുത്തുകാരിയായ ചെറിൽ ഹോവാർഡിന്റെയും[2] നടനും സംവിധായകനുമായ റോൺ ഹോവാർഡിന്റെയും മകളായി ജനിച്ചു. അവൾക്ക് ജോസെലിൻ, പെയ്ജ് എന്നീ രണ്ട് ഇളയ ഇരട്ട സഹോദരിമാരും റീഡ് എന്ന ഇളയ സഹോദരനുമുണ്ട്.[3] പിതാവ് വഴി, ബ്രൈസ് അഭിനേതാക്കളായ റാൻസ് ഹോവാർഡിന്റെയും ജീൻ സ്പീഗിൾ ഹോവാർഡിന്റെയും ചെറുമകളും നടൻ ക്ലിന്റ് ഹോവാർഡിന്റെ മരുമകളുമാണ്. 1970-1980 കളിലെ അമേരിക്കൻ കോമഡി ടെലിവിഷൻ പരമ്പരയായ ഹാപ്പി ഡേസിൽ പിതാവിനൊപ്പം അഭിനയിച്ച നടൻ ഹെൻറി വിങ്ക്‌ലറാണ് അവളുടെ ഗോഡ്ഫാദർ.[4][5]

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ