മനില ഉൾക്കടൽ

മനില ഉൾക്കടൽ (Filipino: Look ng Maynila) ഫിലിപ്പീൻസിലെ മനില തുറമുഖത്തിന് (ലുസോണിൽ) സേവനം നൽകുന്ന ഒരു പ്രകൃതിദത്ത തുറമുഖമാണ്. ഫിലിപ്പീൻസിന്റെ തലസ്ഥാന നഗരിയ്ക്ക് ചുറ്റുപാടുമായി ഒരു തന്ത്രപരമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മനില ഉൾക്കടൽ ഫിലിപ്പൈൻസും അതിന്റെ അയൽരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാരങ്ങൾ സുഗമമാക്കുകയും[1] സ്പാനിഷ് അധിനിവേശത്തിന് മുമ്പുതന്നെ സാമൂഹിക-സാമ്പത്തിക വികസനത്തിനുള്ള ഒരു കവാടമായി മാറുകയും ചെയ്തിരുന്നു. ലുസോണിന്റെ പടിഞ്ഞാറൻ ഭാഗത്തായി, 1,994 ചതുരശ്ര കിലോമീറ്റർ (769.9 ചതുരശ്ര മൈൽ) വിസ്തീർണ്ണവും 190 കിലോമീറ്റർ (118.1 മൈൽ) തീരപ്രദേശവുമായി സ്ഥിതി ചെയ്യുന്ന മനില ഉൾക്കടലിൻറെ കിഴക്കുഭാഗത്ത് കാവിറ്റും മെട്രോ മനിലയും, വടക്ക് ബുലാക്കനും പമ്പംഗയും പടിഞ്ഞാറും വടക്കുപടിഞ്ഞാറും ബറ്റാനും അതിർത്തി പങ്കിടുന്നു.[2] ഏകദേശം 17,000 ചതുരശ്ര കിലോമീറ്റർ (6,563.7 ചതുരശ്ര മൈൽ) നീർത്തട പ്രദേശമുള്ള മനില ഉൾക്കടലിലേയ്ക്കുള്ള ശുദ്ധജലത്തിന്റെ 49 ശതമാനവും സംഭാവന ചെയ്യുന്നത് പമ്പംഗാ നദിയാണ്. ശരാശരി 17 മീറ്റർ (55.8 അടി) ആഴമുള്ള ഇതിന്റെ ആകെ വ്യാപ്തി 28.9 ബില്യൺ ക്യുബിക് മീറ്റർ (28.9 ക്യുബിക് കിലോമീറ്റർ) ആണെന്ന് കണക്കാക്കപ്പെടുന്നു. ഉൾക്കടലിലേക്കുള്ള പ്രവേശനം 19 കി.മീ (11.8 മൈൽ) വീതിയും 48 കി.മീ (29.8 മൈൽ) വീതിയിൽ വ്യാപിക്കുന്നു. എന്നിരുന്നാലും, ഉൾക്കടലേയ്ക്കുള്ള പ്രവേശന കവാടം 19 കിലോമീറ്റർവരെ (11.8 മൈൽ) വീതിയുള്ളതും മുന്നോട്ടു പോകുന്തോറും 22 കിലോമീറ്റർ (13.7 മൈൽ) മുതൽ വ്യത്യസ്‌തമാകുന്ന ഇത് ഏറ്റവും വിശാലമായ ഭാഗത്ത് 60 കി.മീ (37.3 മൈൽ) ആയി വികസിക്കുകയും ചെയ്യുന്നു.[3]

മനില ഉൾക്കടൽ
Sunset at Manila Bay
മനില ഉൾക്കടൽ is located in Luzon
മനില ഉൾക്കടൽ
മനില ഉൾക്കടൽ
Location within the Philippines
മനില ഉൾക്കടൽ is located in Philippines
മനില ഉൾക്കടൽ
മനില ഉൾക്കടൽ
മനില ഉൾക്കടൽ (Philippines)
സ്ഥാനംLuzon, Philippines
നിർദ്ദേശാങ്കങ്ങൾ14°31′00″N 120°46′00″E / 14.51667°N 120.76667°E / 14.51667; 120.76667
നദീ സ്രോതസ്
  • Imus River
    Zapote River
    San Juan River
    Malimango River
    Cañas River
    Timalan River
  • Labac River
    Maragondon River
  • Pasig River
    Tullahan River
    Angat River
    Pampanga River
പരമാവധി നീളം19 km (12 mi)
പരമാവധി വീതി48 km (30 mi)
ഉപരിതല വിസ്തീർണ്ണം2,000 km2 (770 sq mi)
Islands
  • Caballo
    Carabao
    Corregidor
    El Fraile
    La Monja
    Limbones
അധിവാസ സ്ഥലങ്ങൾ
  • Abucay
  • Bacoor
  • Balanga
    Bulakan
  • Cavite City
  • Hagonoy
    Hermosa
  • Kawit
  • Las Piñas
    Limay
  • Lubao
    Macabebe
  • Malolos
  • Manila
    Mariveles
  • Naic
    Navotas
  • Noveleta
  • Orani
    Orion
  • Paombong
  • Parañaque
    Pasay
  • Pilar
  • Rosario
    Samal
  • Sasmuan
    Tanza
  • Ternate

കോറെജിഡർ, കബല്ലോ ദ്വീപുകൾ പ്രവേശന കവാടത്തെ വടക്കോട്ട് ഏകദേശം 2 മൈൽ (3.2 കിലോമീറ്റർ), തെക്ക് വശത്ത് 6.5 മൈൽ (10.5 കിലോമീറ്റർ) വീതിയിൽ രണ്ട് ചാനലുകളായി വിഭജിക്കുന്നു.[4] ബറ്റാൻ പ്രവിശ്യയിലെ മാരിവെലെസ്, വടക്കൻ പ്രവേശന കവാടത്തിനുള്ളിലെ ഒരു നങ്കൂരമിടുന്ന സ്ഥലവും സാംഗ്ലി പോയിന്റ് കാവിറ്റ് നേവൽ ബേസിന്റെ നിലനിന്നിരുന്ന സ്ഥലമാണ്. ഇരുവശത്തും ഉഷ്ണമേഖലാ സസ്യജാലങ്ങളാൽ ചുറ്റപ്പെട്ട അഗ്നിപർവ്വത കൊടുമുടികളുള്ള ഉൾക്കടലിന്റെ 40 കിലോമീറ്റർ വടക്ക് ബറ്റാൻ പെനിൻസുലയും തെക്ക് കാവിറ്റ് പ്രവിശ്യയുമാണ്.

മനില ഉൾക്കടലിലേയ്‍ക്കുള്ള പ്രവേശന കവാടത്തിന് എതിരെ നിലനിൽക്കുന്ന നിരവധി ദ്വീപുകളിൽ ഏറ്റവും വലുത് കോറെജിഡോർ ആണ്, ഇത് ബറ്റാനിൽ നിന്ന് 3 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഇത് കബല്ലോ ദ്വീപിനൊപ്പം ഉൾക്കടൽമുഖത്തെ വടക്കും തെക്കും ചാനലുകളായി വേർതിരിക്കുന്നു. തെക്കൻ ചാനലിൽ എൽ ഫ്രെയ്ൽ ദ്വീപും പ്രവേശന കവാടത്തിന് പുറത്തായി തെക്ക് കാരബോ ദ്വീപുമാണുള്ളത്.

ഏകദേശം 4 ഏക്കർ (1.6 ഹെക്ടർ) വിസ്തൃതിയുള്ള ഒരു പാറക്കെട്ട് നിറഞ്ഞ ദ്വീപായ എൽ ഫ്രെയ്ൽ, ഉൾക്കടലിൻറെ തെക്കൻ പ്രവേശന കവാടത്തെ പ്രതിരോധിക്കാൻ യു.എസ്. ആർമി നിർമ്മിച്ച ദ്വീപ് കോട്ടയായ ഫോർട്ട് ഡ്രമ്മിന്റെ കൂറ്റൻ കോൺക്രീറ്റ്, സ്റ്റീൽ അവശിഷ്ടങ്ങളെ സംരക്ഷിക്കുന്നു. തൊട്ടടുത്തുള്ള വടക്കും തെക്കും ഭാഗങ്ങളിൽ അധികമായി പ്രാദേശികവും അന്തർദേശീയവുമായ തുറമുഖങ്ങൾ സ്ഥിതിചെയ്യുന്നു. വടക്ക്, തെക്ക് തുറമുഖങ്ങളിലെ ധാരാളം കപ്പലുകൾ ഉൾക്കടലിലെ സമുദ്ര പ്രവർത്തനങ്ങൾ സുഗമമാക്കുന്നു.[5] രണ്ട് തുറമുഖങ്ങളിൽ ചെറുതായ നോർത്ത് ഹാർബർ ദ്വീപുകൾക്കിടയിലെ ഷിപ്പിംഗിനായി ഉപയോഗിക്കുമ്പോൽ സൗത്ത് ഹാർബർ വലിയ സമുദ്ര യാനങ്ങൾക്കായി ഉപയോഗിക്കുന്നു.[6]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മനില_ഉൾക്കടൽ&oldid=3687960" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്