മരച്ചീര

ചെടിയുടെ ഇനം

ബഹുവർഷിയായ പെട്ടെന്നു വളരുന്ന ഒരു ചെറുമരമാണ് ചായമൻസ[5] അല്ലെങ്കിൽ ചയാ എന്നും അറിയപ്പെടുന്ന മരച്ചീര. (ശാസ്ത്രീയനാമം: Cnidoscolus aconitifolius). മെക്സിക്കോയിലെ തദ്ദേശവാസിയാണെന്ന് കരുതപ്പെടുന്നു.[3] മാംസളമായ തണ്ട് മുറിച്ചാൽ പാലുപോലുള്ള ഒരു ദ്രാവകം വരാറുണ്ട്. ആറു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയെ ഇലകൾ എളുപ്പത്തിൽ ശേഖരിക്കാനായി രണ്ടുമീറ്റർ ഉയരത്തിൽ മുറിച്ചു നിർത്താറുണ്ട്. മെക്സിക്കോയിലും മറ്റു മധ്യഅമേരിക്കയിലെ രാജ്യങ്ങളിലും ചീര പോലെതന്നെ പ്രിയപ്പെട്ട ഒരു ഇലക്കറിയാണിത്. യൂഫോർബിയേസീ കുടുംബത്തിലെ മറ്റു പല അംഗങ്ങളിലെപ്പോലെ ഇലകളിൽ ഉയർന്ന അളവിൽ വിഷാംശമായ സയനൈഡ് ഉള്ളതിനാൽ പാകം ചെയ്തുമാത്രമേ കഴിക്കാവൂ. സുരക്ഷിതമായി കഴിക്കാൻ 5 മുതൽ 15 മിനിട്ട് വരെ പാകം ചെയ്യേണ്ടതുണ്ട്.[6][7]

മരച്ചീര
മരച്ചീര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Cnidoscolus
Species:
C. aconitifolius
Binomial name
Cnidoscolus aconitifolius
(Mill.) I.M.Johnst.
Subspecies

C. aconitifolius subsp. aconitifolius[1][2]
C. aconitifolius subsp. polyanthus [1][2]

Synonyms

Cnidoscolus chayamansa McVaugh[3]
Jatropha aconitifolia Mill.[4]

ചായമാൻസ തോരൻ

കാര്യമായ കീടശല്യമൊന്നുമില്ലാത്ത ഒരു ബഹുവർഷിയായ ഇലക്കറിയാണ് ചയ. വലിയ മഴയേയും വരൾച്ചയേയും അതിജീവിക്കാനുള്ള കഴിവുണ്ട്. കായകൾ തീരെ ഉണ്ടാകാത്തതിനാൽ കമ്പുകൾ മുറിച്ചുനട്ടാണ് പ്രജനനം. ഒരടി വരെ നീളമുള്ള കമ്പുകൾ മുറിച്ചുനടുന്നു, തുടക്കത്തിൽ വളർച്ച പതുക്കെയായതിനാൽ ആദ്യത്തെ വർഷം വിളവ് എടുക്കാറില്ല. തുടർച്ചായായി വിളവെടുക്കാവുന്ന ഒരു ഇലക്കറിയാണ് ഇത്. മറ്റേതൊരു ഇലക്കറിയിലും ഉള്ളതിനേക്കാൾ പോഷകങ്ങൾ ചയയിൽ ഉണ്ടെന്ന് പല പഠനങ്ങളിലും കാണുന്നുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മരച്ചീര&oldid=3640290" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ