മാക്രുക്

abcdefgh
8a8b8c8d8e8f8g8h88
7a7b7c7d7e7f7g7h77
6a6b6c6d6e6f6g6h66
5a5b5c5d5e5f5g5h55
4a4b4c4d4e4f4g4h44
3a3b3c3d3e3f3g3h33
2a2b2c2d2e2f2g2h22
1a1b1c1d1e1f1g1h11
abcdefgh
മാക്രുക് ആരംഭനില

ഇന്ത്യൻ കളിരൂപമായ ചതുരംഗത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ചെസ്സ് വകഭേദമാണ് മാക്രുക് (Thai: หมากรุก; rtgs: മാക് രുക്; [màːk rúk]), അഥവാ തായ് ചെസ്സ്. ഇപ്പോൾ സജീവമായി നിലനിൽക്കുന്ന ചെസ്സ് വകഭേദങ്ങളിൽ ചതുരംഗത്തിനോട് ഏറ്റവും സാദൃശ്യമുള്ളത് മാക്രുകിനാണെന്നു് കരുതുന്നു.[1]

മാക്രുക് തായ് കളിക്കാർ
2012-ൽ 100 വർഷം പഴക്കമുള്ള ഒരു മാക്രുക് തായ് സെറ്റ്
2012-ൽ 200 വർഷം പഴക്കമുള്ള ഒരു മാക്രുക് തായ് സെറ്റ്. കരുക്കൾ ഷെല്ല് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
രാട്ടനകോസിൻ ഭരണക്കാലത്തുനിന്നുമുള്ള മാക്രുക് തായ്. പോത്തിൻ കൊമ്പിൽ നിന്നാണ് കരുക്കൾ ഉണ്ടാക്കിയിരിക്കുന്നത്.

തായ് വംശജർക്കിടയിൽ ഈ കളിയ്ക്ക് ചെസ്സിനേക്കാൾ ജനപ്രീതിയുണ്ട്.[2]

നിയമങ്ങൾ

കരുക്കൾ

  • കാലാൾ (called เบี้ย bia, a cowry shell, പണമായി മുമ്പ് ഉപയോഗിച്ചിരുന്നു) അന്താരാഷ്ട്ര ചെസ്സിലെ കാലാളിനെ പോലെ നീങ്ങുകയും എതിർകരുക്കളെ വെട്ടിയെടുക്കുകയും ചെയ്യുന്നു. എന്നാൽ, ആദ്യത്തെ നീക്കത്തിൽ രണ്ടുകള്ളി നീക്കാൻ സാധിക്കില്ല. അതുകൊണ്ട്, എൻ പാസന്റ് നീക്കവും ഇല്ല. കാലാൾ ആറാം റാങ്കിലെത്തുന്നതോടെ മന്ത്രിയായി (med) സ്ഥാനക്കയറ്റം ലഭിക്കുന്നു.
     
  
  P  
     
     
  • മന്ത്രി[3][4] (called เม็ด met, seed[3]), ഏറ്റവും ദുർബലമായ കരു, ഷത്രജ്ഞിലെ ഫെർ കരുവിനെപോലെയോ, ഡായ് ഷോഗിയിലെ കാറ്റ് സ്ഷേർഡിനെപോലെയോ കോണോടുകോൺ ഒരു കള്ളിയാണ് നീങ്ങുന്നത്.
     
   
  Q  
   
     
  • ആന (called โคน khon, nobleman[3] or mask[4]) ഷോഗിയിലെ സിൽവർ ജനറലിനെ പോലെ, ഒരു കള്ളി കോണോടുകോണോ, ഒരു കള്ളി മുമ്പിലേക്കോ നീങ്ങുന്നു.
     
  
  B  
   
     
  • കുതിര (called ม้า ma, horse) പടിഞ്ഞാറൻ ചെസ്സിലെ കുതിരയ്ക്ക് സമാനമായി നീങ്ങുന്നു. രണ്ടു കള്ളി നീങ്ങി ലംബമായി ഒരു കള്ളി നീങ്ങുന്നു. ഈ കരുവിന് കരുക്കൾക്ക് മുകളിലൂടെ ചാടാൻ കഴിയുന്നു.
   
   
  KT  
   
   
  • തേര് (called เรือ ruea, boat) പടിഞ്ഞാറൻ ചെസ്സിലെ തേരിനെ പോലെ എത്ര കള്ളി ലംബമായും തിരശ്ചീനമായും നീങ്ങുന്നു.
    
    
R
    
    
  • രാജാവ് (called ขุน khun, meaning either a feudal lord or a title-holder of the lowest ranks in the ancient Thai nobility) ചെസ്സിലെ രാജാവിനെ പോലെ ഒരു കള്ളി ഏത് ദിശയിലേയ്ക്കും ആയി നീങ്ങുന്നു. കളി അവസാനിക്കുന്നത് രാജാവ് ചെക്ക് മേറ്റ് ആയാണ്.
     
  
 K 
  
     
ഇംഗ്ലീഷ്king (1)queen (1)bishop (2)knight (2)rook (2)pawn (8)promoted pawn (queen)
തായ്ขุนเม็ดโคนม้าเรือเบี้ยเบี้ยหงาย
RTGSkhunmetkhonmarueabiabia-ngai
അർത്ഥംfeudal lordseednobleman/maskhorseboatcowry shellOverturned Cowry Shell

കളി തുടങ്ങുമ്പോൾ, കാലാളുകൾ മൂന്നും ആറും റാങ്കുകളിലാണ് സജ്ജീകരിക്കുന്നത്. മന്തിമാർ രാജാക്കന്മാരുടെ വലതുവശത്തും സജ്ജീകരിക്കുന്നു. കാലാളുകൾ ആറാം റാങ്കിലെത്തുമ്പോൾ സ്ഥാനക്കയറ്റം (เบี้ยหงาย bia ngai, flipped cowry shell) ലഭിച്ച് മന്ത്രിയെ പോലെ നീങ്ങുന്നു. അന്താരാഷ്ട്ര ചെസ്സിലെ പോലെ കാത്സിലിങ്ങ് നീക്കമില്ല.

നീക്കം എണ്ണൽ

രണ്ടു വശത്തും ഒരു കാലാളും അവശേഷിക്കുന്നില്ലെങ്കിൽ കളി ഒരു നിശ്ചിത നീക്കങ്ങൾക്കു് ശേഷം പൂർത്തിയാവണമെന്നുണ്ട്, അല്ലാത്തപക്ഷം കളി സമനിലയാവുന്നു.

  • ഇരുവശത്തും കാലാളുകൾ ഇല്ലെങ്കിൽ 64 നീക്കങ്ങൾക്കുള്ളിൽ കളി അവസാനിച്ചിരിക്കണം. മോശം അവസ്ഥയിലുള്ള ആളാണ് നീക്കം എണ്ണേണ്ടത്, ഏത് സമയത്തും എണ്ണം നിർത്തുവാനും സാധിക്കും. മോശം അവസ്ഥയിലുള്ള കളിക്കാരൻ നീക്കം എണ്ണുന്നതു തുടർന്ന് എതിരാളിയെ ചെക്ക്മെറ്റ് ആക്കുകയാണെങ്കിലും കളി സമനിലയിൽ അവസാനിക്കുന്നു.

മോശം അവസ്ഥയിലുള്ള കളിക്കാരന്റെ അവസാനത്തെ കരുവും (രാജാവല്ല) വെട്ടിയെടുക്കപ്പെടുകയാണെങ്കിൽ, നീക്കം എണ്ണുന്നതു തുടരുകയോ, മെച്ചപ്പെട്ട അവസ്ഥയിലുള്ള കളിക്കാരന്റെ കരുക്കളുടെ നിലയനുസരിച്ച് താഴെ പറയുന്നതു പോലെ വീണ്ടും ആദ്യം മുതൽ നീക്കങ്ങൾ എണ്ണുകയോ ചെയ്യുന്നു.

  • രണ്ട് തേര് ആണുള്ളതെങ്കിൽ: 8 നീക്കം
  • ഒരു തേര് മാത്രം ആണുള്ളതെങ്കിൽ: 16 നീക്കം
  • രണ്ടു ആന ഉണ്ടാവുകയും തേരുകൾ ഇല്ലാത്ത അവസ്ഥയാണെങ്കിൽ: 22 നീക്കം
  • ഒരു ആന മാത്രം ഉണ്ടാവുകയും തേരുകൾ ഇല്ലാത്ത അവസ്ഥയാണെങ്കിൽ: 44 നീക്കം
  • രണ്ടു കുതിര ഉണ്ടാവുകയും തേരുകളും ആനകളും ഇല്ലാത്ത അവസ്ഥയാണെങ്കിൽ: 32 നീക്കം
  • ഒരു കുതിര മാത്രം ഉണ്ടാവുകയും തേരുകളും ആനകളും ഇല്ലാത്ത അവസ്ഥയാണെങ്കിൽ : 64 നീക്കം
  • മന്ത്രിമാർ മാത്രം ഉണ്ടാവുകയും തേരുകളും ആനകളും കുതിരകളും ഇല്ലാത്ത അവസ്ഥയാണെങ്കിൽ: 64 നീക്കം

മോശം അവസ്ഥയിലുള്ള കളിക്കാരൻ നീങ്ങുന്നതിനൊപ്പം നീക്കത്തിന്റെ എണ്ണവും ഉചരിക്കുന്നു. മെച്ചപ്പെട്ട അവസ്ഥയിലുള്ള കളിക്കാരന് നിശ്ചിത നീക്കങ്ങൾക്കുള്ളിൽ ചെക്ക്മേറ്റ് ആക്കാൻ സാധിച്ചില്ലെങ്കിൽ കളി സമനിലയാകുന്നു. ജയസാധ്യതകൾ കണക്കിലെടുത്തു ഇരു കളിക്കാർക്കും നീക്കം എണ്ണുന്നതു് തുടരാനോ, നിർത്താനോ, വീണ്ടും എണ്ണാനോ സാധിക്കും.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മാക്രുക്&oldid=3829025" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്