മൈസൂർ-ഏറാടി യുദ്ധം

സാമൂതിരി പാലക്കാടിനെ കീഴടക്കാൻ അക്രമിച്ചപ്പോൾ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരാലിയുടെ സഹായം അഭ്യർഥിച്ചു. ഹൈദരാലിയുടെ സൈന്യാധിപൻ മഖ്ദൂം അലി പതിനായിരത്തോളമുള്ള പടയുമായി വന്ന് പാലക്കാട് രാജാവിന്റെ പടക്കൊപ്പം ചേന്ന് സാമൂതിരിയുടെ സൈന്യത്തെ തോൽപിച്ചു. യുദ്ധത്തിൽ തോറ്റ സാമൂതിരി തന്റെ രാജ്യം അക്രമിക്കാതിരിക്കാൻ പകരമായി ഒരു കൊല്ലത്തിനുള്ളിൽ ലക്ഷം രൂപ തരാമെന്നേറ്റു. പക്ഷെ പറഞ്ഞ അവധിക്കുള്ളിൽ ധനം സാമൂതിരി കൊടുത്തില്ല. അങ്ങനെ ഒരു കൊല്ലത്തിനു ശേഷം മൈസൂർ സൈന്യം സാമൂതിരിയെ അക്രമിച്ച് കോഴിക്കോട് കീഴടക്കുകയും സാമൂതിരി അപമാനഭാരത്താൽ തീകൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തു.

പശ്ചാത്തലം

സി.ഇ.1750 കാലത്ത് പാലക്കാട് തരൂർ സ്വരൂപം രാജാക്കന്മാരുടെ രണ്ട് താവഴികൾ തമ്മിൽ ഒരു തർക്കം നടന്നു. ഇതിൽ ഒരു താവഴി സാമൂതിരി സൈന്യത്തിൻ്റെ സഹായംതേടി. തൻ്റെ അയൽ നാടുകളെ കീഴടക്കി ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂതിരി ഇതൊരു അവസരമായിക്കണ്ട് പാലക്കാട്ടുശ്ശേരി ആക്രമിച്ചു.[1]

ഇത് എടത്തിൽ അച്ചന്മാരുടെ മറുപക്ഷത്തെ അസ്വസ്ഥരാക്കി. അവർ മൈസൂർ രാജാവിനെക്കണ്ട് സഹായം അഭ്യർത്ഥിച്ചു. [2] മൈസൂറിനു കീഴിൽ ദിണ്ടിക്കൽ കോട്ടയിലെ ഫൗജ്‌ദാർ ആയിരുന്ന ഹൈദരലിയെ കാണാൻ വോഡയാർ ആവശ്യപ്പെട്ടു. പാലക്കാട്ടിൽ രാജാവിനെതിരായ യുദ്ധത്തിൽ ഈ സാമൂതിരി മൈസൂർ വോഡയാരുടെ സഹായം അഭ്യർത്ഥിക്കുകയും ഹൈദരാലിയുടെ സൈന്യത്തെ കടം വാങ്ങുകയും ചെയ്തിരുന്നു. നായർ- തീയ്യ സേനകൾ ചെറായി പണിക്കരുടെ[3]േതൃത്വത്തിൽ സാമൂതിരിക്ക്‌ വേണ്ടി ചെറുത്ത് നിന്നെങ്കിലും ഹൈരാലിയുടെ ആക്രമണം താങ്ങാനാവാതെ സാമൂതിരി കീഴടങ്ങുകയും ഹൈദരാലിയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. യുദ്ധത്തിൽ ഹൈ‌ദറിന് നഷ്ടപരിഹാരം കെട്ടി വെച്ചോളാം എന്ന ഉടബടിയിൽ യുദ്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ, നൽകേണ്ട നഷ്ടപരിഹാരം നൽകുന്നതിൽ പരാജയപ്പെട്ടു. പാലക്കാട്ടുശ്ശേരി ഇനി ആക്രമിക്കുകയില്ലെന്ന് പറഞ്ഞ് ഹൈദർ സാമൂതിരിയുമായി ഒരു സന്ധി വെച്ചിരുന്നു. പാലക്കാട് യുദ്ധത്തിൽ ഹൈദരാലിയുടെ സേനയെ വിട്ട് കൊടുത്ത നഷ്ട പരിഹാര കുടിശിക തരാത്തതിനാൽ സാമൂതിരിയെ ആക്രമിക്കാൻ ഹൈദരാലി ഇത് ഉപയോഗപ്പെടുത്തി. ഹൈദരാലി അദ്ദേഹത്തോട് മാന്യമായി പെരുമാറി. എന്നിരുന്നാലും, സാമൂതിരി, ഫണ്ട് ക്രമീകരിക്കാൻ കുറച്ച് സമയമെടുത്തു, ഇത് ഹൈദരാലിയെ സംശയിച്ചു.[4] സാമൂതിരി ഗൂഢാലോചന നടത്തുകയാണെന്ന് കരുതി സാമൂതിരിയെയും മന്ത്രിയെയും തടവിലാക്കി. മന്ത്രിയെ ഹൈദരാലി ക്രൂരമായി മർദിച്ചത് അങ്ങിനെ പാലക്കാട്ടുശ്ശേരിയുടെ അഭ്യർത്ഥന പ്രകാരം മഖ്‌ദുമും സൈന്യവും പാലക്കാട്ടെത്തി. [5]

എന്നിരുന്നാലും, ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ യോദ്ധാക്കളുടെ കയ്യിൽ അദ്ദേഹത്തിന് ചെറിയ തിരിച്ചടി നേരിട്ടു. 1766 -ൽ ഹൈദരലി പടയുമായി കോഴിക്കോട്ടെത്തി. [6] മുൻപിലെ ഉടമ്പടി പ്രകാരമുള്ള പണം വേണമെന്ന് ഹൈദർ ആവശ്യപ്പെട്ടു. കൂടാതെ ഹൈദർ തന്നെ പാലക്കാട്ടു രാജാവിനു പിടിച്ചുകൊടുക്കുമെന്ന് സാമൂതിരി ഭയപ്പെട്ടു.[7] മൈസൂർ സൈന്യം പാളയം അടിച്ച ഒരാഴ്ച കഴിഞ്ഞ് സാമൂതിരി, കോവിലകത്തോടെ തീവെന്തു പോകയും ചെയ്‌തു. [8]

സാമൂതിരി ഭരണം ഇല്ലാതായതോടു കൂടി കോഴിക്കോടിനെ ആസ്ഥാനമാക്കി മൈസൂർ ഭരണം തുടങ്ങി. ഭൂമി സർവ്വേ ചെയ്ത് പൈമാശി കണക്കുകൾ തയ്യാറാക്കി. പുതിയ സാമ്പത്തിക നയം നിലവിൽവന്നു. മൈസൂർ സൈന്യത്തിൻ്റെ മലബാർ പ്രവേശനം വെള്ളയുടെ ചരിത്രം വിശദമായി വിവരിക്കുന്നുണ്ട്. [9]

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്