മൊഹബത്ത് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത് നിർമ്മിക്കുന്ന 2011-ലെ മലയാളം-ഭാഷാ സംഗീത പ്രണയ ചിത്രമാണ് മൊഹബത്ത് . മീരാ ജാസ്മിൻ, മുന്ന, ആനന്ദ് മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ് ഷമീർ സ്വന്തം നോവലായ കളിപ്പാവകളെ ആസ്പദമാക്കി രചന ചെയ്തിരിക്കുന്നഈ ചിത്രത്തിൽ എസ് ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ മടങ്ങിവരവിൽ സംഗീതസംവിധാനം ചെയ്തിരിക്കുന്നു. പ്രശസ്ത ഗായകൻ ഹരിഹരൻ ഒരു ഗാനരംഗത്തിൽ സ്വയം പ്രത്യക്ഷപ്പെടുമ്പോൾ റോമ ഒരു അതിഥി വേഷത്തിൽ എത്തുന്നു.

മൊഹബത്ത്
പ്രമാണം:Mohabbath.jpg
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഈസ്റ്റ് കോസ്റ്റ് വിജയൻ
നിർമ്മാണംഈസ്റ്റ് കോസ്റ്റ് വിജയൻ
സ്റ്റുഡിയോഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ്
വിതരണംഈസ്റ്റ് കോസ്റ്റ് റിലീസ്
റിയൽ എന്റർടെയ്ന്മേന്റ്സ്Real Entertainments
രാജ്യംഇന്ത്യ
ഭാഷമലയാളം

മീരാ ജാസ്മിൻ, ആനന്ദ് മൈക്കിൾ, മുന്ന എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള ത്രികോണ പ്രണയമാണ് ചിത്രം പറയുന്നത്. ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തി.

കഥാസാരം

അൻവർ ബാംഗ്ലൂരിൽ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയും സജ്‌ന പ്രാദേശിക പ്രൊഫഷണൽ കോളേജിൽ പഠിക്കുന്നതുമാണ്. അവർ കസിൻസാണ്, അവരുടെ വിവാഹം കുട്ടിക്കാലത്ത് നിശ്ചയിച്ചിരുന്നു. സജ്‌നയുടെ കോളേജ് സുഹൃത്തായ അമീർ അവളിൽ അനുരാഗബദ്ധനാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സാഹചര്യം വിശദീകരിക്കാൻ സജ്‌ന ശ്രമിക്കുന്നു. ദരിദ്രനായതിനാൽ അവനെ അപമാനിക്കുകയും ചെയ്തു, പക്ഷേ വെറുതെയായി. അതിനിടയിലാണ് ചിത്രം അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കുന്നത്. സജ്‌നയുടെ കുടുംബം ദരിദ്രരാകുന്നു, അമീറിന് അപ്രതീക്ഷിത നേട്ടങ്ങൾ വന്നു ഭവിക്കുന്നു. സജ്നയുടെ വിവാഹം മുടങ്ങി, അമീർ രക്ഷകനായി വരികയും ശരിയായ മാർഗങ്ങളിലൂടെ തന്റെ നിർദ്ദേശം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അൻവർ അവരുടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന ഒരു അപ്രതീക്ഷിത ക്ലൈമാക്സാണ് ചിത്രത്തിനുള്ളത്.

അഭിനേതാക്കൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ