സലീം കുമാർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(സലിം കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രനടനാണ് സലീം കുമാർ.മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു.[1]. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും[2], 2010-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.

സലിം കുമാർ
തൊഴിൽസിനിമാ നടൻ
സജീവ കാലം1997 - ഇതുവരെ
ജീവിതപങ്കാളി(കൾ)സുനിത
കുട്ടികൾചന്തു, ആരോമൽ
മാതാപിതാക്ക(ൾ)ഗംഗാധരൻ, കൗസല്യ

ജീവിതരേഖ

1969 ഒക്ടോബർ 9-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനിച്ച സലിം കുമാർ. സഹോദരൻ അയ്യപ്പന്റെ കടുത്ത അനുഭാവിയായിരുന്നു അച്ഛൻ. സലിം കുമാർ എന്ന പേരിന് പിന്നിലെ കൗതുകം ഇങ്ങനെയാണെന്ന് മുമ്പ് ഒരഭിമുഖത്തിൽ സലിം കുമാർ തന്നെ പറഞ്ഞിട്ടുണ്ട്. [3] വടക്കൻ പറവൂരിലുള്ള ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലും ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മി​​മി​​ക്രി​​യി​​ൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.[4]

സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു വിവാദമാകുകയും ചെയ്തു.[5]

സലിംകുമാർ
സലീം കുമാർ

വ്യക്തിജീവിതം

അ​​ച്ഛ​ന്റെ പേ​​ര് ഗം​​ഗാ​​ധ​​ര​​ൻ.[4] അമ്മ കൗസല്ല്യ.[6] [7] അപാര ഹ്യൂമർസെൻസുള്ള അമ്മയിൽ നിന്നായിരിക്കാം ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് കിട്ടിയത് എന്ന് സലീം കുമാർ പറഞ്ഞിട്ടുണ്ട്.[8] സുനിതയാണ് സലീം കുമാറിന്റെ ഭാര്യ. പ്രണയ വിവാഹം ആയിരുന്നു. [8] 1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്.[7] ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

സലീം കുമാർ ലിവർ സീറോസിസ് ബാധിതൻ ആയിരുന്നു[8]. പാരമ്പര്യമായി കിട്ടിയ അസുഖമാണ് അത് എന്ന് സലീം കുമാർ പറഞ്ഞിട്ടുണ്ട്[8]. ഒരു ചായ പോലും കുടിക്കാത്ത അദ്ദേഹത്തിന്റെ സഹോദരനും ഇതേ അസുഖമാണ്[8]. കൊച്ചി ആമൃത ആശുപത്രിയിൽ കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായി. [8][9][10]

സിനിമാ ജീവിതം

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സം‌വിധായകൻ.

നീ വരുവോളം എന്ന ചിത്രത്തില് നിന്ന് ഒഴിവാക്കിയത്

സിബി മലയിൽ സംവിധാനം നിർവഹിച്ച ചിത്രമായ നീ വരുവോളം നിർമ്മിച്ചത് നടൻ പ്രേം പ്രകാശ് ആയിരുന്നു. ഏഷ്യാനെറ്റിൽ സലീം കുമാർ അവതരിപ്പിച്ച പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട പ്രേം പ്രകാശ് തന്റെ പ്രത്യേക താൽപര്യത്തിലാണ് കലാഭവൻ മണിക്ക് പകരക്കാരനായി സലീം കുമാറിനെ ആ സിനിമയിലേക്ക് വിളിപ്പിച്ചത്. നീ വരുവോളം എന്ന സിനിമയിൽ സലീം കുമാറിന് ഏതാണ്ട് 11ഓളം സീനുകൾ ഉണ്ടായിരുന്നു.അതിൽ 9 സീനുകൾ ചിത്രീകരിച്ചു. അടുത്തത് ജഗതി ചേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു. സലീം കുമാർ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല.സംവിധായകൻ കട്ട് പറയുന്നു.ജഗതി ശ്രീകുമാറിന്റെയും തിലകൻന്റെയും ടൈമിംഗ് സലീം കുമാറിന് ഇല്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്.അന്ന് രാത്രി സലീം കുമാർ ലോഡ്ജിൽ തങ്ങി.പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസ്റ്റന്റ് ആയ പ്രഭാകരൻ സലീം കുമാറിന്റെ മുറിയിൽ വന്ന് 'തിലകൻ ചേട്ടൻ ഇന്നലെ രാത്രി പോയി..ഡ്രസ്സ് എടുത്തോ..തിലകൻ ചേട്ടൻ വരുമ്പോൾ ഇനി ഞങ്ങൾ അറിയിക്കാം..അപ്പോൾ വന്നാൽ മതി' എന്ന് പറഞ്ഞ് സലീം കുമാറിനെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടിറക്കി. അദ്ദേഹം ടിക്കറ്റുമായി വരുന്നതും കാത്ത് സലീം കുമാർ പ്ലാറ്റ്‌ഫോമിൽ നിന്നു. കടം വാങ്ങിയ കാശുമായിട്ടു ഷൂട്ടിങ്ങിന് വന്ന സലീം കുമാറിന്റെ കൈയില് പൈസ ഒന്നും ഇല്ലായിരുന്നു. ട്രെയിൻ ടിക്കറ്റുമായി വരുന്ന പ്രഭാകരനെ കാത്ത് മണിക്കൂറുകളോളം സലീം കുമാർ റെയിൽവേ സ്‌റ്റേഷനിൽ നിന്നു.ആരും വന്നില്ല.ഒടുവിൽ പ്ലാറ്റ്‌ഫോമിൽ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ സലീം കുമാർ കടം ചോദിച്ചു.നാട്ടിലെത്തിയാൽ ഉടൻ തന്നെ ആ തുക അയച്ചു തരാമെന്ന് താഴ്മയായി സലീം കുമാർ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം സലീം കുമാറിന്റെ തോളിൽ തട്ടി പറഞ്ഞു.'എടോ,തന്നെ ഞാൻ അറിയും..തന്റെ ടി.വി.പ്രോഗ്രാമുകൾ എല്ലാം ഞാൻ കാണാറുണ്ട്.താൻ കാശൊന്നും അയച്ചു തരണ്ട..തന്നെ സഹായിക്കാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുണ്ട്' ഇത്രയും പറഞ്ഞ് ആ മനുഷ്യൻ സലീം കുമാറിന് 20 രൂപ എടുത്തു കൊടുത്തു .ആ കാശ് കൊണ്ട് ടിക്കറ്റെടുത്ത് സലീം കുമാർ ട്രെയിനിൽ കയറി. ആ ചിത്രത്തിൽ നിന്ന് സലീം കുമാറിനേ മാറ്റിയെന്നും പകരം ആ വേഷം സലീം കുമാറിന് പകരം ഇന്ദ്രൻസ് അവതരിപ്പിച്ചെന്ന് സലീം കുമാർ പിന്നീട് അറിഞ്ഞു. [11]

തമാശ വേഷങ്ങളിൽ തിളങ്ങുന്നു

2000-ൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാർട്ടിൻ ടീം സലിമിനെ വിളിക്കാൻ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന് തിരക്കായി. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകൾ ഇദ്ദേഹത്തെ തേടി വന്നു. പിന്നീടങ്ങോട്ട് ദിലീപ്-ഹരിശ്രീ അശോകൻ-സലിം കുമാർ ടീം എപ്പോഴെല്ലാം സ്‌ക്രീനിൽ ഒന്നിച്ചോ അപ്പോഴെല്ലാം തിയേറ്ററിൽ പൊട്ടിച്ചിരികൾ അലയടിച്ചു. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, കല്യാണരാമനിലെ പ്യാരി, മായാവിയിലെ ആശാൻ, തിളക്കത്തിലെ ഓമനക്കുട്ടൻ എന്നിവ അതിൽ ചിലതുമാത്രം.[3] 2004-ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലത്തിലായിരുന്നു സലിംകുമാറിലെ നടന്റെ മറ്റൊരുമുഖം പ്രേക്ഷകർ കണ്ടത്. അതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു തമാശപോലും പറയാതെ നടൻ എന്ന രീതിയിൽ സലീം കുമാർ അതിൽ തിളങ്ങി.

മേരിക്കുണ്ടൊരു കുഞ്ഞാടിലെ ലോനപ്പൻ ആദ്യം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. ദീപു കരുണാകരന്റെ ഫയർമാനിലെ നരേന്ദ്രൻ ആചാരിയാകട്ടെ അല്പം ദുരൂഹതനിറഞ്ഞ കഥാപാത്രവുമായി. അതിനിടെ ധനുഷിനൊപ്പം തമിഴിൽ മാരിയാനിലും സലിംകുമാർ വേഷമിട്ടു.

അച്ഛനുറങ്ങാത്ത വീട്

2005-ൽ ബാബു ജനാർദനന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിലെ സാമുവലിന്റെ വേദന അതേ തീവ്രതയോടെ പ്രേക്ഷകരും അനുഭവിച്ചു. ലാൽ ജോസിന്റെ ഈ ചിത്രത്തിലെ അഭിനയത്തിന്, സലീം കുമാറിന് 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു. [3]ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് സലിംകുമാറിന്റെ അഭിനയശേഷി പ്രശംസിക്കപ്പെട്ട് തുടങ്ങിയത്. [12]

ആദാമിന്റെ മകൻ അബു

സലീം കുമാർ

2010-ൽ പുറത്തിറങ്ങിയ ആദാമിന്റെ മകൻ അബുവിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർക്കാനാവുമെന്ന് വീണ്ടും സലിംകുമാർ തെളിയിച്ചു. സലിം അഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. 2011 ജൂൺ 24-നു് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ദേശീയ ആവാർഡുകൾ വാരി കൂട്ടിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സലീം കുമാറിന് ലഭിച്ചു. അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സലിം കുമാർ, സറീനാ വഹാബ് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവർ മറ്റ് വേഷങ്ങൾ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സലീം കുമാറിന് ലഭിച്ചു.[12]

2012-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം അയാളും ഞാനും തമ്മിൽ.[3]

കറുത്ത ജൂതൻ

സലിം കുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആണ് ‘കറുത്ത ജൂതൻ’. 2017 ആഗസ്റ്റ് 18ന് ചിത്രം  തിയറ്ററുകളിലെത്തി. ചിത്രം വിതരണം ചെയ്തത്  എൽ.ജെ ഫിലിംസ് ആണ്. [13]2000 വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിൽ നിന്നും പ്രാണരക്ഷാർത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് എത്തുകയും 2500 വർഷക്കാലം മലയാള മണ്ണിൽ ജീവിതം കഴിച്ചുകൂട്ടി , സ്വാതന്ത്രാനന്തര ഇസ്രായേൽ ഭരണകൂടത്തിന്റെ വിളി വന്നപ്പോൾ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരില് ഒരാളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.  ഇപ്പോൾ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് സലീം കുമാർ  അറിഞ്ഞപ്പോൾ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് ‘കറുത്ത ജൂതൻ ‘ എന്ന സിനിമയായി പരിണമിച്ചത്. [13] 2000 വർഷം മുൻപ് ഇസ്രായേലിൽ നിന്ന് പലായനം ചെയ്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കുടിയേറിയ ജൂതന്മാരുടെ കൂട്ടത്തിൽ കേരളത്തിൽ എത്തി കേരളീയജീവിതവുമായി അത്രമേൽ ഇണങ്ങി രണ്ടായിരം കൊല്ലത്തോളം ഇവിടെ മലയാളികളായി ജീവിച്ച മലബാറിജൂതന്മാരുടെ ചരിത്രമാണ് ആരോൺ ഇല്യാഹു എന്ന കേന്ദ്രകഥാപാത്രത്തെ മുൻ നിർത്തി സലീംകുമാർ സിനിമയിൽ കാണിച്ചുതരുന്നത്.[14]

മുകുന്ദപുരം താലൂക്കിലെ ഒരു സമ്പന്നജൂതകുടുംബത്തിൽ ജനിച്ച ആരോൺ ഇല്യാഹു എന്ന അവറോണിജൂതന്  ബാല്യകൗമാരങ്ങൾക്കിടയിൽ അച്ഛനെ നഷ്ടപ്പെടുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം വിജ്ഞാനത്വരയാൽ അമ്മയെയും സഹോദരിയെയും വീട്ടിലാക്കി ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ജൂതസംസ്‌കൃതിയെകുറിച്ച് ഗവേഷണം നടത്താനായി അയാൾ ദീർഘയാത്ര പുറപ്പെടുകയാണ്. അറിവുതേടിയുള്ള യാത്രക്കിടയിൽ, ഉത്തരേന്ത്യയിലെവിടെയോ വച്ച് അപകടത്തിൽ പെട്ട് കോമാസ്‌റ്റേജിൽ അവിടെ കിടപ്പിലാവുന്നതാണ് ആരോണിന്റെ ജീവിതത്തിലെ വഴിത്തിരിവ്. മരിച്ചുപോയിട്ടുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ച് അയാളുടെ പെട്ടി മാത്രമാണ് വീട്ടിൽ തിരിച്ചെത്തുന്നത്. അതിനിടയിൽ വാഗ്ദത്തഭൂമി സ്വന്തമായ ലോകമെമ്പാടുമുള്ള ജൂതന്മാർ സ്വന്തം രാജ്യത്തിലേക്ക് യാത്രയാവുമ്പോൾ ആരോണിന്റെ അമ്മയും പെങ്ങളും ഉൾപ്പടെയുള്ള മലബാറിജൂതന്മാരും ഇസ്രായേലിലേക്ക് കപ്പൽ കയറുന്നു. ആരോൺ എന്നെങ്കിലും തിരിച്ചുവരികയാണെങ്കിൽ കൈമാറാനായി തങ്ങളുടെ സ്വത്തുവകകളും രേഖകളും പഞ്ചായത്ത് അധികാരികളെ ഏൽപ്പിച്ചുകൊണ്ടാണ് അവർ പോയതെങ്കിലും ദശകങ്ങൾ കൊണ്ട് അത് പലരാൽ കയ്യേറപ്പെട്ടും അന്യാധീനപ്പെട്ടും നഷ്ടപ്പെട്ടുപോകുന്നു. രമേശ് പിഷാരടി, ഉഷ, സുധീഷ് സുധി, ശിവജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സംഗീതം ബി.ആർ ഭിജൂറാം. ഛായാഗ്രഹണം ശ്രീജിത്ത് വിജയൻ. 2016 ലെ 47മത് സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപനത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ചിത്രം നേടി. [14]

2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു.

നാലു വർഷത്തോളം, കൊച്ചിൻ ആരതി തിയേറ്റേർസിന്റെ നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. ഈശ്വരാ, വഴക്കില്ലല്ലോ എന്ന പേരിൽ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ട്രോളന്മാരുടെ ആശാൻ

എണ്ണിയാൽ തീരത്തത്ര കോമഡി നമ്പറുകൾ അദ്ദേഹം സിനിമയിൽ പറഞ്ഞിട്ടുണ്ട്. [15] അവ എന്നും മലയാളിയുടെ ദൈന്യംദിന ജീവിതത്തിലുണ്ട്. [15] സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ വരാൻ തുടങ്ങിയ കാലം. ഏത് ആശയത്തിനും പറ്റിയ ഒരുമുഖം എന്ന പോലെയാണ് സലിം കുമാർ കഥാപാത്രങ്ങൾ ട്രോൾ സൃഷ്ടാക്കൾക്ക് മുന്നിലെത്തിയത്. മണവാളനും പ്യാരിയും ഓമനക്കുട്ടനും അൽ കമലാസനനും പ്രത്യക്ഷപ്പെടാത്ത ട്രോളുകൾ കുറവ്. മായാവിയിലെ "ഇതൊക്കെ എന്ത് ?", വൺ മാൻ ഷോയിലെ "അഥവാ ബിരിയാണി കിട്ടിയാലോ", മീശമാധവനിലെ "നന്ദി മാത്രമേ ഉള്ളുവല്ലേ"? പോലുള്ള സംഭാഷണങ്ങൾ നിത്യജീവിതത്തലും ആളുകൾ പറയാൻ തുടങ്ങി. പതിയെ ട്രോൾ എന്ന് കേൾക്കുമ്പോളേ സലിം കുമാറിന്റെ മുഖം മനസിൽ വരുന്ന അവസ്ഥയുമായി.[3]അദ്ദേഹം അവതരിപ്പിച്ച കണ്ണൻ സ്രാങ്കും അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും മായാണ്ടിയും പ്യാരിയും മണവാളനും ഡാൻസ് മാസ്റ്റർ വിക്രവും മനോഹരൻ മംഗളോദയവും വടിവാൾ പാഞ്ചിയും നക്സലേറ്റ് ചന്ദ്രനുമൊക്കെ ട്രോളന്മാരുടെ പ്രധാന കഥാപാത്രങ്ങളായി ഇപ്പോഴും വിലസുന്നുണ്ട്.അതോടൊപ്പം തന്നെ സവാള ഗിരിഗിരിഗിരിയും അച്ഛനാണത്രേ അച്ഛനുമൊക്കെയുള്ള കിടിലൻ ഡയലോഗുകളും മലയാളിയുടെ സംസാരത്തിൻറെ ഭാഗം തന്നെയായി മാറി കഴിഞ്ഞിട്ടുണ്ട്. നിരവധി ഡയലോഗുകൾ ഇത്തരത്തിൽ മലയാളികളുടെ വാമൊഴിയായി മാറിയിട്ടുണ്ട്.[15]അങ്ങ് ദുഫായിൽ ഷേക്കിൻറെ ഇടം കൈ ആയിരുന്നു ഞാൻ, അയാം ദി സോറി അളിയാ അയാം ദി സോറി, അയ്യോ ചിരിക്കല്ലേ ചിരിക്കല്ലേ ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിർത്താൻ പറ്റൂല, ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി, ഇനിയെങ്ങാനും ശരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ, ഈശ്വരാ ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞ് ചിരിക്കാൻ, എൻറെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ, ഒന്നാം ക്ലാസുമുതൽ കഞ്ചാവ് വലിച്ചേങ്കിൽ ചളപളാന്ന് ഇപ്പോ ഇംഗ്ലീഷ് പറയാർന്ന്, ആസ് ലോങ്ങ് ആസ് ദി റീസൺ ഈസ് പോസ്സിബ്ലെ, നന്ദി മാത്രേ ഉള്ളൂല്ലേ, ഡോണ്ടുഡോണ്ടൂ, നിൻറെ വിഷമം പറയെടാ ഞങ്ങളൊന്നു സന്തോഷിക്കട്ടെ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ഡയലോഗുകൾ മലയാള ഭാഷയ്ക്ക് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.[15]

സലീം കുമാറിന്റെ ജനപ്രിയമായ ഡയലോഗുകൾ

ഇതിൽ കൂടുതലും സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു എന്നും അവ സലീം കുമാർ സ്വന്തം കൈയ്യിൽ നിന്ന് ഇട്ടത് ആണെന്ന് പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്.[8]

ഡയലോഗ്സിനിമവർഷംമറ്റു വിവരങ്ങൾ
അങ്ങ് ദുഫായിൽ ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാൻ. അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റുചില ആവശ്യങ്ങൾക്ക് ആണ് .. ഹുഹുഹു॥പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
നാട്ടില് ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളൻ ആൻഡ് സൺസ് എന്നാ ഈ ബോർഡും ഈ ഞാനും പിന്നെ ഈ പൈപ്പുംപുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ്.. എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
ധാരാളം മുദ്ര പത്രങ്ങള് വേണ്ടി വരും ..നമക്ക് ഡോകുമെന്ററി തയ്യാര് ആക്കണ്ടേപുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
നിങ്ങള്ക്ക് ഞാന് കാശ് തന്നിട്ടുള്ളതിനു എനിക്കൊരു ഉറപ്പ് വേണ്ടേ .ഞാന് ആരാ മോന്പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !!പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
അച്ഛൻ ആണത്രേ അച്ഛൻ.!!പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
എനിക്കെല്ലാമായി തിരുപ്പതിയായി…പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹുപുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
പടക്കങ്ങള് എന്റെ വീക്നെസ്സാണ്പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
ഹു..കൊച്ചി എത്തീപുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
ഇതാ ലഡ്ഡു.. ലിലേഫിപുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
ഈ ബ്ലടി ഇന്ത്യന്സ് ആന്ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു ..എനിക്ക് ദുഫിയില് കൂലി പണിയാണെന്ന് …പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
ഒട്ടകത്തെ തൊട്ടു കളിക്കരുത് … ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി …പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
എല്ലാ വിരലും വച്ച് മുദ്ര ഇട്ടോ..പടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്ക്ക് അറിയാംപുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
ഞാൻ നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ.. ഞാൻ ആരാ മൊതല്പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തുപുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം.പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
കള്ളവണ്ടി കേറാന് പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരംപുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല….പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ…പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെപുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
നമ്മള് നാലു പേരല്ലാതെ മൂന്നാമതൊരാള് ഇതു അറിയരുത്പുലിവാൽ കല്യാണം2003സംവിധാനം: ഷാഫി
അതാ, അങ്ങോട്ടു നോക്കൂ. അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതിചോക്കളേറ്റ്2007സംവിധാനം: ഷാഫി
മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാചോക്കളേറ്റ്2007സംവിധാനം: ഷാഫി
നിന്റെ വിഷമം പറയെടാ ….ഞങ്ങളൊന്നു സന്തോഷിക്കട്ടെ ….ചോക്കളേറ്റ്2007സംവിധാനം: ഷാഫി
മോഹിനിയാട്ടി മോഹിനിയാട്ടി ഞങ്ങളുടെ രമണനെ കണ്ടോചോക്കളേറ്റ്2007സംവിധാനം: ഷാഫി
സാറിന്റെ പേര് പപ്പൻ എന്നാണോ എന്റെ പേരും പപ്പൻ എന്നാണ് .നൈസ് ടു മീറ്റ് യുചോക്കളേറ്റ്2007സംവിധാനം: ഷാഫി
കല്യാണം കലക്കാൻ പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തനെ വേണംചോക്കളേറ്റ്2007സംവിധാനം: ഷാഫി
ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!ചോക്കളേറ്റ്2007സംവിധാനം: ഷാഫി
അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
അവന്റെ ശരിക്കുള്ള പേര് മായിന്കുട്ടി വി. എന്നായിരുന്നു.മായാവി2007സംവിധാനം: ഷാഫി
മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാമായാവി2007സംവിധാനം: ഷാഫി
ഇതെന്ത് മറിമായം? എനിക്ക് പ്രാന്തായിപ്പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായാ?മായാവി2007സംവിധാനം: ഷാഫി
ധിധക്കെ എന്ത്!മായാവി2007സംവിധാനം: ഷാഫി
ആരും പേടിക്കണ്ട ഓടിക്കോഹലോ2007സംവിധാനം:: റാഫി മെക്കാർട്ടിൻ
ആഹാ… എന്നാ കാതല്….. ടൈറ്റാനിക് മാതിരിയെ ഇരുന്തത്ഹലോ2007സംവിധാനം:: റാഫി മെക്കാർട്ടിൻ
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർകല്യാണരാമൻ2002സംവിധാനം: ഷാഫി
ചത്ത കിളിക്ക് എന്തിനാ കൂട്കല്യാണരാമൻ2002സംവിധാനം: ഷാഫി
യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള് ഒരു പീസ് വെള്ളത്തില് പോയതാണ്കല്യാണരാമൻ2002സംവിധാനം: ഷാഫി
സവാള ഗിരിഗിരിഗിരികല്യാണരാമൻ2002സംവിധാനം: ഷാഫി
കീപ് ഇറ്റ് അപ്പ് …കീപായി ഇരിക്കാന് താത്പര്യം ഉണ്ടല്ലേ?കല്യാണരാമൻ2002സംവിധാനം: ഷാഫി
ലവൻ പാടുന്നു… നീ പാട് പെടും !കല്യാണരാമൻ2002സംവിധാനം: ഷാഫി
വാട്ട് ഡു യു മീൻ … ഓ അങ്ങനൊന്നും ഇല്ല …. നെയ്മീൻ …..ചാളമീൻ ……ഐലമീൻ …..സിലോപിമീൻകല്യാണരാമൻ2002സംവിധാനം: ഷാഫി
നീ സഹകരികുകയനെങ്ങില് ഈ കലവറ നമുക്ക് ഒരു മണിയറ ആക്കംകല്യാണരാമൻ2002സംവിധാനം: ഷാഫി
ഞാൻ എന്നീ പണി തുടങ്ങി അന്ന് മുതല് ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന് ഞാൻ അനുവദിച്ചിട്ടില്ല.. ഇനി അനുവദിക്കുകയും ഇല്ലകല്യാണരാമൻ2002
പുതിയ ലിപി ആയതു കൊണ്ടാ … പഴയ ലിപി ആയിരുന്നെങ്ങില് ഞാന് കലക്കിയേനെകല്യാണരാമൻ2002സംവിധാനം: ഷാഫി
ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ലാ കഴിഞ്ഞ ആഴ്ച റിലീസ് ആയതാകല്യാണരാമൻ2002സംവിധാനം: ഷാഫി
കന്നിമാസം വന്നോ എന്നറിയാന് പശുവിനു കലണ്ടര് നോക്കേണ്ട ആവശ്യം ഇല്ല
ഇതു കണ്ണേട്ടൻ, ഇതു ദാസേട്ടൻ ….അപ്പോൾ ഈ ജോസെഫേട്ടൻ ഏതാ ?
ഇന്നാ പിടിച്ചോ തന്റെയൊരു ധവള പത്രം
ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ..
ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്പ് ആടിനെ തീറ്റിച്ചതാരാ?
എന്റെ ആറ്റുകാൽ ഭാസ്കര .. ഇത്തരം സന്ദർഭങ്ങളിൽ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകുംപച്ചക്കുതിര2006സംവിധാനം: കമൽ
കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില് ആന ചവിടി എന്ന് പറഞ്ഞ പോലെ ആയിപച്ചക്കുതിര2006സംവിധാനം: കമൽ
എനിക് വിശപ്പിന്റെ അസുഖം ഉണ്ടേകുഞ്ഞിക്കൂനൻ2002സംവിധാനം: ശശി ശങ്കർ
ദൈവമേ എനിക്ക് കാഴ്ച ഇല്ലായിരുന്നെങ്കിൽ ഇവൾക്ക് ഒരു ജീവിതം കൊടുക്കമായിരുന്നു. ദൈവമേ എന്നോട് എന്തിനീ ക്രൂരത ചെയ്തു?കുഞ്ഞിക്കൂനൻ2002സംവിധാനം: ശശി ശങ്കർ
ഐ ആം മൈക്കിൾ ഏലിയാസ് , ജാക്ക്സൺ ഏലിയാസ് ,വിക്രം ഏലിയാസ്ചതിക്കാത്ത ചന്തു2004സംവിധാനം: റാഫി മെക്കാർട്ടിൻ
ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടിചതിക്കാത്ത ചന്തു2004സംവിധാനം:: റാഫി മെക്കാർട്ടിൻ
ഇത് ആരുടെ കൊട്ടാരമാണ് എന്നോ? ഇത് മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവിന്റെ കൊട്ടാരമാണ്. പേര് ശശിചതിക്കാത്ത ചന്തു2004സംവിധാനം:: റാഫി മെക്കാർട്ടിൻ
കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ… ഇനി ഞാൻ വരണോ…ചതിക്കാത്ത ചന്തു2004സംവിധാനം:: റാഫി മെക്കാർട്ടിൻ
തൽപര കക്ഷി അല്ലാ...ചതിക്കാത്ത ചന്തു2004സംവിധാനം: റാഫി മെക്കാർട്ടിൻ
പോത്തിന്റെ കാതിൽ സ്റ്റേ ഓതിയിട്ട് എന്താ കാര്യം?രാജമാണിക്യം2005
ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു …തിളക്കം2003സംവിധാനം: ജയരാജ്
ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികിതിളക്കം2003സംവിധാനം: ജയരാജ്
ഓ മൈ ഇന്ദുലേഖ ….ഞാനത് ചെയ്യാന് പാടില്ലായിരുന്നുതിളക്കം2003സംവിധാനം: ജയരാജ്
ഓള് ദ ബ്യൂട്ടിഫുൾ പീപ്പിൾ... ഹൌ ബ്യൂട്ടിഫുള് പീപ്പിൾ.തിളക്കം2003സംവിധാനം: ജയരാജ്
പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാതിളക്കം2003സംവിധാനം: ജയരാജ്
ഞങ്ങള്ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്… കാഷ്യുല് ടോക്ക്സ്തിളക്കം2003സംവിധാനം: ജയരാജ്
കണ്ടാല് ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ബുദ്ധിയാമീശ മാധവൻ2002സംവിധാനം: ലാൽ ജോസ്
നന്ദി മാത്രമേ ഉള്ളു അല്ലെമീശ മാധവൻ2002സംവിധാനം: ലാൽ ജോസ്
ഞാൻ അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി….. ദാ കോട്ട്മീശ മാധവൻ2002സംവിധാനം: ലാൽ ജോസ്
മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്മീശ മാധവൻ2002സംവിധാനം: ലാൽ ജോസ്
ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ലമീശ മാധവൻ2002സംവിധാനം: ലാൽ ജോസ്
മിസ്റ്റർ മാധവൻ നായർ നിങ്ങളെ ഞാൻ വിടില്ല…. ദൈവമേ ഇത് രണ്ടു കക്ഷികൾക്കും ചേർത്ത് ഒറ്റ വിധിയാണെന്നാണ് തോനണതുമീശ മാധവൻ2002സംവിധാനം: ലാൽ ജോസ്
കൊതുകിനുമില്ലേ ക്രിമികടി
ഛെ ഞാനത് ചോദിയ്ക്കാന് പാടില്ലായിരുന്നുതൊമ്മനും മക്കളും2005സംവിധാനം: ഷാഫി
ഞങ്ങള് പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന് ഗുണ്ട ,അമ്മാവന് ഗുണ്ട അപ്പുപ്പന് ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി …..”തൊമ്മനും മക്കളും2005സംവിധാനം: ഷാഫി
ഈ കതിന പൊട്ടുന്നത് കാണുമ്പം എന്റെ അച്ഛനെ ആണ് ഓർമ്മ വരുന്നത്. എന്റെ അച്ഛന് ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ. എന്താ ചെയ്യക അച്ഛന്റെ ഒരു കാര്യം.തൊമ്മനും മക്കളും2005സംവിധാനം: ഷാഫി
മാര്ക്കറ്റില് മീൻ വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു. എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീൻ വെച്ച അഡ്ജസ്റ്റ് ചെയ്തു .തൊമ്മനും മക്കളും2005സംവിധാനം: ഷാഫി
ഞാൻ ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങുംതൊമ്മനും മക്കളും2005
ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻതെങ്കാശിപ്പട്ടണം2000സംവിധാനം:: റാഫി മെക്കാർട്ടിൻ
സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാൻ പാടില്ലല്ലേതെങ്കാശിപ്പട്ടണം2000സംവിധാനം:: റാഫി മെക്കാർട്ടിൻ
ഞാൻ അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളംന്ന്?തെങ്കാശിപ്പട്ടണം2000സംവിധാനം:: റാഫി മെക്കാർട്ടിൻ
നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ .?തെങ്കാശിപ്പട്ടണം2000സംവിധാനം:: റാഫി മെക്കാർട്ടിൻ
ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന് അല്ലെ പുറകില് നില്കുന്നത് … ഡോണ്ടു ഡോണ്ടുതെങ്കാശിപ്പട്ടണം2000സംവിധാനം:: റാഫി മെക്കാർട്ടിൻ
അത്യാഗ്രഹ വിഭാഗത്തിൽ ആണ്തെങ്കാശിപ്പട്ടണം2000സംവിധാനം:: റാഫി മെക്കാർട്ടിൻ
സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാൻ പാടില്ലല്ലേതെങ്കാശിപ്പട്ടണം2000സംവിധാനം:: റാഫി മെക്കാർട്ടിൻ
ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര് ദി ലിങ്ക്..നോ….. നോ….. നോ…യു ആര് ദി ലിങ്ക്ഓഫ് ദി ലിങ്ക് . ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര് ഫാമിലീസ് ഫുഡ് ആന്ഡ് അക്കൊമോടെഷന്
ഇപ്പോൾ തന്നെ വണ്ടി ഹനുമാൻ ഗീയറിലാ പോകുന്നത്പാണ്ടിപ്പട2005സംവിധാനം:: റാഫി മെക്കാർട്ടിൻ
നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും
പണി തീർന്നാ ഞാൻ ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
പണി എപ്പോഴെ തീര്ന്നു ..ഇന്നലെ പന്ത്രണ്ടു മണിക്ക് .. ഹാർട്ടറ്റാക്ക് ആയിരുന്നു …
പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്
ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ.. പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
വയറിന്റെ വലത് ഭാഗത്ത് കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി
പുവർ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന് വന്നിരിക്കുന്നു
വേർ ഈസ് മുകുന്ദൻ? എന്ത് കുന്ദൻ ?അറബിക്കഥ2007സംവിധാനം: ലാൽ ജോസ്
വോ കിധറോ ഗയാഅറബിക്കഥ2007സംവിധാനം: ലാൽ ജോസ്
സുരേഷ് ………..!!!!!!!ബെസ്റ്റ് ആക്റ്റർ
ഒരു നായരെകൊണ്ട് ഞാൻ സല്യൂട്ടടിപ്പിച്ചു
ഇയാൾ എന്തു പണി ആടോ ഈ കാണിക്കുന്നത്? തന്നെ കൊണ്ട് ഞാൻ തോറ്റല്ലോ. ഐ ഓൾസോ ഫെയിൽഡ് ഓഫ് യൂ."
സാറിനെ ഞാൻ എന്റെ അമ്മയെ പോലെ സ്നേഹിക്കുംചെസ്സ്2006സംവിധാനം: രാജ് ബാബു
പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സർചെസ്സ്2006സംവിധാനം: രാജ് ബാബു
ശിവലിംഗ ഭഗവാനെ…എന്റെ ഉണ്ണികളേ കാത്തോളണെ

സലിം കുമാറിന്റെ ചലച്ചിത്രങ്ങൾ

അച്ഛനുറങ്ങാത്ത വീട് വീഡിയോ പോസ്റ്റർ

മലയാളത്തിൽ സലീം കുമാർ ഇതുവരെ അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക

സിനിമകഥാപാത്രംവർഷംമറ്റു വിവരങ്ങൾ
ഇഷ്ടമാണ് നൂറു വട്ടം1996സംവിധാനം: സിദ്ധിക്ക് ഷമീർ
ഇഷ്ടദാനംഉണ്ണിക്കുട്ടൻ1997
മൂന്നു കോടിയും മുന്നൂറ് പവനുംമട്ടാഞ്ചേരി മാത്തൻ
അഞ്ചരകല്യാണം
മണ്ണടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻകിഴി
അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്
ന്യൂസ്പേപ്പർ ബോയ്വെങ്കിടി
സുവർണ്ണ സിംഹാസനംഗോപാലൻ
പൂത്തുമ്പിയും പൂവാലന്മാരും
ഗുരു ശിഷ്യൻ
മന്ത്രി കൊച്ചമ്മ1998
ചേനപ്പറമ്പിലെ ആനക്കാര്യംഉത്തമൻ
ഗ്രാമ പഞ്ചായത്ത്ഭാസ്കരൻ
മീനാക്ഷി കല്യാണംവക്കീൽ ശിവൻ മുല്ലശ്ശേരി
മായാജാലംഎഴുപുന്ന മത്തായി
മാംഗല്യപ്പല്ലക്ക്ഫൽഗുണൻ
മാട്ടുപ്പെട്ടി മച്ചാൻമനോഹരൻ
ചേനപ്പറമ്പിലെ ആനക്കാര്യം
സൂര്യവനംതാമരത്തോപ്പ്
ഉദയപുരം സുൽത്താൻസലീം1999
പട്ടാഭിഷേകംകാട്ടുമനയ്ക്കൽ ബ്രഹ്മദത്തൻ മൂസത്
മൈ ഡിയർ കരടി
ഓട്ടോ ബ്രദേഴ്സ്
ടോക്കിയോ നഗരത്തിലെ വിശേഷങ്ങൾകടപ്പുറം പാറായി
മേരാ നാം ജോക്കർ2000
നാടൻപെണ്ണും നാട്ടുപ്രമാണിയും
വിനയപൂർവം വിദ്യാധരൻജ്യോതിഷി
കിന്നാര തുമ്പികൾ
ഉണ്ണിമായ
തെങ്കാശിപട്ടണംമുത്തുരാമൻ
മേലേവാര്യത്തെ മാലാഖക്കുട്ടികൾഭാസ്കരൻ
സത്യമേവ ജയതേ
വൺ മാൻ ഷോഭാസ്കരൻ2001
സുന്ദരപുരുഷൻബാലൻ
സൂത്രധാരൻലീല കൃഷ്ണൻ
ഈ പറക്കും തളികകോശിസംവിധാനം: താഹ
ഭർത്താവുദ്യോഗംപുഷപൻ
നരിമാൻകൊച്ചുനാരായണന്റെ മാനേജർ
നാറാണത്തു തമ്പുരാൻ
ഈ നാട് ഇന്നലേ വരെ
കാക്കി നക്ഷത്രം2002
വാൽക്കണ്ണാടിരാഘവൻ
താണ്ടവംബഷീർ
മീശ മാധവൻഅഡ്വക്കേറ്റ് മുകുന്ദനുണ്ണിസംവിധാനം: ലാൽ ജോസ്
പ്രണയമണിത്തൂവൽസുന്ദരൻ
പുണ്യം
മഴത്തുള്ളിക്കിലുക്കംമായാണ്ടിസംവിധാനം: അക്ബർ-ജോസ്
കാശില്ലാതെയും ജീവിക്കാംസംവിധാനം: ജോസ് പുതുശ്ശേരി
കുഞ്ഞിക്കൂനൻചന്ദ്രൻസംവിധാനം: ശശി ശങ്കർ
ബാംബൂ ബോയ്സ്ചമ്പസംവിധാനം: രാമസിംഹൻ
കല്യാണരാമൻപ്യാരിസംവിധാനം: ഷാഫി
സാവിത്രിയുടെ അരഞ്ഞാണംഒളിമ്പ്യൻ ഭൂതം അപ്പച്ചൻസംവിധാനം: മോഹൻ കുപ്ലേരി
പകല്പ്പൂരംസംവിധാനം: അനിൽ-ബാബു
വസന്തമാളികകോമളൻ2003സംവിധാനം: സുരേഷ് കൃഷ്ണ
പട്ടണത്തിൽ സുന്ദരൻഭുവനചന്ദ്രൻസംവിധാനം: വിപിൻ മോഹൻ
വെള്ളിത്തിരസുരേന്ദ്രൻസംവിധാനം: ഭദ്രൻ മാട്ടേൽ
ഗ്രാമഫോൺതബല' ഭാസ്കരൻസംവിധാനം: കമൽ
സി.ഐ.ഡി. മൂസമാനസിക രോഗിസംവിധാനം: ജോണി ആന്റണി
തിളക്കംഓമനക്കുട്ടൻസംവിധാനം: ജയരാജ്
കിളിച്ചുണ്ടൻ മാമ്പഴംഉസ്മാൻസംവിധാനം: പ്രിയദർശൻ
പട്ടാളംഎസ്.ഐ. ഗബ്ബാർ കേശവൻ
സ്വന്തം മാളവിക
പുലിവാൽ കല്യാണംമണവാളൻ
എന്റെ വീട്, അപ്പുവിന്റേയുംമൂങ്ങ വർക്കി
ഹരിഹരൻപിള്ള ഹാപ്പിയാണ്സുന്ദരൻ
ദി ഫയർ
വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്സൂര്യപ്രകാശൻ
മൽസരംവൈര മുത്തു
യൂത്ത് വെസ്റ്റിവൽവീരപാണ്ടി2004
രസികൻപരമു
ചതിക്കാത്ത ചന്തുഡാൻസ് മാസ്റ്റർ വിക്രംസംവിധാനം: റാഫി മെക്കാർട്ടിൻ
താളമേളം
കുസൃതിചാണ്ടി
കേരള ഹൗസ് ഉടൻ വില്പ്പനയ്ക്ക്ടെസ്റ്റർ കണ്ണപ്പൻ
വെള്ളിനക്ഷത്രംഗുഹൻ
വിസ്മയത്തുമ്പത്ത്
അപരിചിതൻ
ഗ്രീറ്റിങ്ങസ്വൈദ്യനാഥൻ
കഥാവശേഷൻ
പെരുമഴക്കാലംആമു ഇളയപ്പൻ
പാണ്ടിപ്പടഉമാംഗദൻ2005
തൊമ്മനും മക്കളുംരാജാക്കണ്ണ്സംവിധാനം: ഷാഫി
സർക്കാർ ദാദ
മാണിക്യൻ
കൃത്യം
ഇഴ
കല്യാണക്കുറിമാനം
രാപ്പകൽഗോവിന്ദൻ
നരൻഇടിമുട്ട് രാജപ്പൻ
ജൂനിയർ സീനിയർസത്യൻ
ആണ്ടവൻ
രാജമാണിക്യംദാസപ്പൻ
ദീപങ്ങൾ സാക്ഷിവക്കീൽ
ഉദയനാണ് താരംറഫീക്ക്
ഇരുവട്ടം മണവാട്ടിഓച്ചിറ വേലു
ഇമ്മിണി നല്ലൊരാൾകിട്ടുണ്ണി
തസ്കരവീരൻസുഗതൻ
കൃത്യംബാദ്ഷ
ചാന്തുപൊട്ട്'പരദൂഷണം' വറീത്
ലോകനാഥൻ ഐ. എ. എസ്രാജപ്പൻ
ഒരുവൻ2006
കറുത്ത പക്ഷികൾ
വാസ്തവംതൃപ്പൻ നമ്പൂതിരി
ചെസ്സ്ഉണ്ണിക്കണ്ണൻ
പ്രജാപതിചലച്ചിത്ര താരം അഭിലാഷ്
പച്ചകുതിരചന്ദ്രൻ
അച്ഛനുറങ്ങാത്ത വീട്സാമുവൽ/പ്രഭാകരൻസംവിധാനം: ലാൽ ജോസ്
ചങ്ങാതിപ്പൂച്ച
ആനച്ചന്തംപാപ്പൻ
തുറുപ്പ് ഗുലാൻഖാദർ & ഖാദർ
ഏകാന്തംവേലായുധൻ
ലയൺ (2006 സിനിമ)പൊറ്റക്കുഴി ചെല്ലപ്പൻ
കിലുക്കം കിലുകിലുക്കംഅപ്പച്ചൻ
പുലിജന്മം
വൃന്ദാവനം
നരകാസുരൻ
ഭാർഗ്ഗവചരിതം മൂന്നാം ഖണ്ഡംഅലി
ഫ്ലാഷ്2007
കംഗാരൂ'കറന്റ്' കുഞ്ഞച്ചൻ
കഥ പറയുമ്പോൾകവി ദാസ് വടക്കേമുറി
ചോക്കലേറ്റ്പപ്പൻ
ആയുർ രേഖഇസ്മൈൽ
മിഷൻ 90 ഡേയ്സ്മോഹനൻസംവിധാനം: മേജർ രവി
ദി സ്പീഡ് ട്രാക്ക്ലാലി
എബ്രഹാം & ലിങ്കൺ
ഏകാന്തം
മായാവികണ്ണൻ സ്രാങ്ക്
ഇൻസ്പെക്ടർ ഗരുഡ്ചക്കച്ചാംപറമ്പിൽ ലോനപ്പൻ
ചങ്ങാതിപ്പൂച്ചപുരുഷോത്തമൻ
അറബിക്കഥകരീംസംവിധാനം: ലാൽ ജോസ്
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻരാജേന്ദ്രൻ വാഴയില
റോമിയോനാരായണൻ
അനാമിക
നഗരംനാണപ്പൻ
ലക്ഷ്യം
ഹലോചിദംബരം
ഗോൾ
ജൂലൈ 4ശക്തിവേൽ
ലോലിപോപ്പ്വൈദികൻ / അഭിഭാഷകൻ കുര്യാക്കോസ്2008
ക്രേസി ഗോപാലൻലക്ഷ്മണൻ
സുൽത്താൻസുന്ദരൻ
മായാബസാർഗോവിന്ദൻ ആശാരി
അണ്ണൻ തമ്പിഇൻസ്പെക്ടർ ശ്യാമളൻ
വൺ വേ ടിക്കറ്റ്സക്കാത്ത് ബീരാൻ
മുല്ലതൊട്ടി' ശശിസംവിധാനം: ലാൽ ജോസ്
ഗോപാലപുരാണം
പാർത്ഥൻ കണ്ട പരലോകംകരുണൻ
താവളം
കിച്ചാമണി എം. ബി. എ
സൈക്കിൾ
ഷേക്സ്പിയർ എം.എ മലയാളംസുഗുണൻ മുതുകുന്നം
ജൂബിലി
ദേ ഇങ്ങോട്ട് നോക്കിയേ
ട്വന്റി:20'കപീഷ്' ഇന്ദുചൂഡൻ ഐ.പി.എസ്സംവിധാനം: ജോഷി
ചട്ടമ്പിനാട്ഗോപാലൻ2009
ഗുലുമാൽ-ദി എസ്കേപ്പ്
എയ്ഞ്ചൽ ജോൺരാജൻ
കപ്പല് മുതലാളിഓമനക്കുട്ടൻ
സ്വന്തം ലേഖകൻചന്ദ്രമോഹൻ
മാന്യമായ പാർട്ടികൾ
മകന്റെ അച്ചൻകൃഷ്ണൻ കുട്ടി
ഈ പട്ടണത്തിൽ ഭൂതംസബ് ഇൻസ്പെക്ടർ മാധവൻ
2 ഹരിഹർ നഗർഅയ്യപ്പൻ
ലവ് ഇൻ സിംഗപ്പൂർഷുക്കൂർ ഖാൻ
ഡ്യൂപ്ലിക്കേറ്റ്
മലയാളി
സമയം
ലൗഡ് സ്പീക്കർ
ആയിരത്തിൽ ഒരുവൻഉസ്മാൻ
സമസ്ത കേരളം പിഒസുബ്രഹ്മണ്യം
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ
നിഴൽ2010
സീനിയർ മാൻഡ്രേക്ക്
ചെറിയ കള്ളനും വലിയ പോലീസുംഗോപാലൻ
പോക്കിരി രാജഎഴുത്തുകാരൻ മനോഹരൻ
3 ചാർ സൗ ബീസ്ചന്ദ്രൻ മുതലാളി
ആദാമിന്റെ മകൻ അബുഅബുക്ക
അൻവർഅഷ്റഫ്
സ്വന്തം ഭാര്യ സിന്ദാബാദ്ടി കെ വിപിൻ കുമാർ
മൈ ബിഗ് ഫാദർഉണ്ണിക്കുട്ടൻ
ഫോർ ഫ്രണ്ട്സ്കൊച്ചൗസ്ഫ്
മലർവാടി ആർട്സ് ക്ലബ്കട്ടപ്പറമ്പ് ശശി
തസ്കര ലഹള
ഒരിടത്തൊരു പോസ്റ്റ്മാൻ
കാര്യസ്ഥൻകാളിദാസ്
ബെസ്റ്റ് ആക്റ്റർവടിവൽ പ്രാഞ്ചി
ആകാശയാത്ര2011
മേരിക്കുണ്ടൊരു കുഞ്ഞാട്ലോനപ്പൻ
ഡബിൾസ്മയ്യഴി
അർജുനൻ സാക്ഷിമെക്കാനിക്ക് ജാക്‌സൺ
മേക്കപ്പ് മാൻലോറൻസ്
ക്രിസ്ത്യൻ ബ്രദേഴ്സ്പുരുഷോത്തമൻ
പ്രഭുവിന്റെ മക്കൾ
മാണിക്യക്കല്ല്കുഞ്ഞിരാമൻ 'തമ്പുരാൻ'
ജനപ്രിയൻകണ്ണപ്പൻ കണ്ണപി
തേജ ഭായ് & ഫാമിലിദിവാകരൻ നായർ
ത്രീ കിംങ്ങ്സ്
അഭിയും ഞാനുംജോസ്2012
101 വെഡ്ഡിംഗ്സ്ഖാദർ
അയാളും ഞാനും തമ്മിൽതോമാച്ചൻസംവിധാനം: ലാൽ ജോസ്
മഴവില്ലിനറ്റംവരെ
മിസ്റ്റർ മരുമകൻ
ഏഴാം സൂര്യൻ
വാധ്യാർ
ഓർഡിനറി
കോബ്രഗോപാലൻ
അന്നും ഇന്നും എന്നും
മാസ്റ്റേഴ്സ്മോനിച്ചൻ
പത്മശ്രീ ഭരത് ഡോ. സരോജ് കുമാർറഫീഖ്
കളിക്കാർ
916
പിഗ്മാൻ2013
ലിസമ്മയുടെ വീട്സാമുവൽ
ഇമ്മാനുവൽസുകു
മൂന്നാം ദിവസം ഞായറാഴ്ച
കുഞ്ഞനന്തന്റെ കട
നാടോടിമന്നൻരവി
സൈക്കിൾ തീവ്സ്
KQ
മൈ ഡിയർ മമ്മി2014
ഭയ്യാ ഭയ്യ
സെക്കൻഡ്സ്
കമ്പാർട്ട്മെന്റ്2015
ഫയർമാൻനരേന്ദൻ ആചാരി
വലിയ ചിറകുകളുള്ള പക്ഷികൾ
ഇലഞ്ഞിക്കാവ് പി.ഒ
സ്ത്രീ ഉണ്ണികൃഷ്ണൻ
പത്തേമാരി
കട്ടപ്പനയിലെ ഹൃത്വിക് റോഷൻനക്സലൈറ്റ് ചന്ദ്രൻ2016
മൂണം നാൾ ഞായറാഴ്ച്ചകറുമ്പൻ
തോപ്പിൽ ജോപ്പൻഫാ. ഐസക് വാലംപറമ്പിൽ
രാമലീലസുമേഷ് വെഞ്ഞാറ2017
കറുത്ത സൂര്യൻ
ഹലോ ദുബായ്ക്കാരൻ
ഷെർലക് ടോംസ്ചോറോ ആശാൻ
കറുത്ത ജൂതൻ
വെളിപാടിന്റെ പുസ്തകംപ്രൊഫ പ്രേംരാജ് ഇടിക്കാട്ടുതറയിൽ
ക്ലിന്റ്
ചിപ്പി
മാംഗല്യം തന്തുനാനേന2018
ചാലക്കുടിക്കാരൻ ചങ്ങാതി
മോഹൻലാൽസാത്താൻ ജോസ്
പഞ്ചവർണതത്തഅഡ്വ.ജിമ്മി
കുട്ടനാടൻ മാർപ്പാപ്പഫിലിപ്പോസ്
ദൈവമേ കൈതൊഴാം കെ.കുമാർ ആകണംകരിമണ്ണൂർ ഗോപി
ശിക്കാരി ശംഭുഎസ്ഐ ജിമ്മി
ക്യൂൻഅഡ്വ.മുകുന്ദൻ
സഖാവിന്റെ പ്രിയസഖി
ഡ്രൈവിംഗ് ലൈസൻസ്അഗസ്തി2019
വർക്കി
അൾട്ട
മുന്തിരി മൊഞ്ചൻ: ഒരു താവള പറഞ്ഞ കഥ
എടക്കാട് ബറ്റാലിയൻ 06
ഗാനഗന്ധർവ്വൻ
ഇട്ടിമാണി: മേഡ് ഇൻ ചൈന
എ ഫോർ ആപ്പിൾ
ഷിബുഡോ. തോമാച്ചൻ
രംഗീല (2019 സിനിമ)
മാസ്ക്ജഗ്ഗു വരാപ്പുഴ
താമര
ഒരു യമണ്ടൻ പ്രേമകഥപാഞ്ചി
മധുര രാജമനോഹരൻ മംഗളോദയം
ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി
ഒരു അഡാർ ലവ്സംവിധാനം: ഒമർ ലുലു
അല്ലു രാമേന്ദ്രൻഎസ്ഐ സിന്റോ സൈമൺ
ധമാക്കഡോക്ടർ2020സംവിധാനം: ഒമർ ലുലു
വൺ2021സംവിധാനം: സന്തോഷ് വിശ്വനാഥ്
സുമേഷ് & രമേഷ്സംവിധാനം: സനൂപ് തൈക്കൂടം
മാലിക്സംവിധാനം: മഹേഷ് നാരായണൻ
മ്യാവൂഉസ്താദ്സംവിധാനം: ലാൽ ജോസ്
മെ ഹൂം മൂസ2022സംവിധാനം: ജിബു ജേക്കബ്
കെങ്കേമംസംവിധാനം: ഷാമോൻ ബി പരേലിൽ
തല്ലുമാലഗായകൻ കാമിയോ വേഷംസംവിധാനം: ഖാലിദ് റഹ്മാൻ
പടസംവിധാനം: കമൽ കെ. എം

വിവരങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയ പേജിൽ നിന്ന് ശേഖരിച്ചത്. [1]

അന്യ ഭാഷകളിൽ സലീം കുമാർ ഇതുവരെ അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക

വർഷംസിനിമയുടെ പേര്വേഷംഭാഷമറ്റു വിവരങ്ങൾ
2014അപ്പാവിൻ മീസൈകോലപ്പൻതമിഴ്സംവിധാനം: രോഹിണി
നെടുഞ്ചാലൈമാട്ടു ശേഖർതമിഴ്സംവിധാനം: എൻ. കൃഷ്ണ
മരിയൻതോമയ്യതമിഴ്സംവിധാനം: ഭരത് ബാല
2013ഊംഗകുഞ്ഞാഒറിയസംവിധാനം: ദേവഷിഷ് മഖിജ
2012മായാബസാർunknownബംഗാളിസംവിധാനം: ജയദീപ് ഘോഷ്

വിവരങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയ പേജിൽ നിന്ന് ശേഖരിച്ചത്. [2]

സലീം കുമാർ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളുടെ പട്ടിക

വർഷംസിനിമയുടെ പേര്വേഷംഭാഷമറ്റു വിവരങ്ങൾ
2015കമ്പാർട്ട്മെന്റ്-മലയാളംസംവിധായകൻ
2017കറുത്ത ജൂതൻ-മലയാളംസംവിധായകൻ
2018ദൈവമേ കൈതൊഴാം കെ.കുമാർ ആകണം-മലയാളംസംവിധായകൻ

വിവരങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയ പേജിൽ നിന്ന് ശേഖരിച്ചത്. [3]

സലീം കുമാർ ടെലിവിഷനിൽ

വർഷംപരിപാടിറോൾചാനൽമറ്റു വിവരങ്ങൾ
2015സിനിമ ചിരിമസ്വയംമഴവിൽ മനോരമ
2016കോമഡി സർക്കസ്ജഡ്ജ്മഴവിൽ മനോരമ
2017–2019കോമഡി സ്റ്റാർസ് സീസൺ 2ജഡ്ജ് (ഇടയ്ക്കിടയ്ക്ക്)ഏഷ്യാനെറ്റ്
2017കോമഡി ഉത്സവംസ്വയംഫ്ലവേഴ്സ് ടി വി
2018ഉർവശി തീയേറ്റർമെൻറർഏഷ്യാനെറ്റ്
2018-2019തകർപ്പൻ കോമഡിമെൻറർമഴവിൽ മനോരമ
2020ജോൺ ജാഫർ ജനാർദനൻNarratorസൂര്യ ടി വി
2020–Presentകോമഡി മസ്റ്റേർസ്ജഡ്ജ്അമൃത ടി വി
2021–Presentസ്റ്റാർ മാജിക്മെൻറർഫ്ലവേഴ്സ് ടി വി

സലിം കുമാർ നേടിയ പുരസ്കാരങ്ങൾ

സലീം കുമാർ ഇതുവരെ നേടിയ പുരസ്കാരങ്ങൾ

പുരസ്കാരംവർഷംവിഭാഗംസിനിമഫലം
ദേശീയ ചലച്ചിത്ര അവാർഡുകൾ2010മികച്ച നടൻആദാമിന്റെ മകൻ അബുവിജയിച്ചു
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ2005മികച്ച രണ്ടാമത്തെ നടൻഅച്ഛനുറങ്ങാത്ത വീട്
2010മികച്ച നടൻആദാമിന്റെ മകൻ അബു
2013മികച്ച ഹാസ്യനടൻഅയാളും ഞാനും തമ്മിൽ
2016മികച്ച കഥകറുത്ത ജൂതൻ
കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ2013മികച്ച നടൻപരതന്റെ പരിഭവങ്ങൾ
ഫിലിം ഫെയർ അവാർഡ് സൗത്ത്2011മികച്ച നടൻ (മലയാളം)ആദാമിന്റെ മകൻ അബു
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ2012പ്രത്യേക ജൂറി അവാർഡ്ആദാമിന്റെ മകൻ അബു
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്2010പ്രത്യേക ജൂറി അവാർഡ്ആദാമിന്റെ മകൻ അബു
ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ2008മികച്ച ഹാസ്യനടൻഅണ്ണൻ തമ്പി
2011പ്രത്യേക ജൂറി അവാർഡ്ആദാമിന്റെ മകൻ അബു
വനിതാ ഫിലിം അവാർഡുകൾ2011മികച്ച ഹാസ്യനടൻബെസ്റ്റ് ആക്ടർ

മേരിക്കുണ്ടൊരു കുഞ്ഞാട്

മറ്റ് അവാർഡുകൾ

  • 2005: സത്യൻ അവാർഡ് - അച്ഛനുറങ്ങാത്ത വീട്
  • 2005: ഭരതൻ അവാർഡ് - അച്ഛനുറങ്ങാത്ത വീട്
  • 2010: മികച്ച നടനുള്ള ജയ്ഹിന്ദ് ടിവി ഫിലിം അവാർഡ് - ആദാമിന്റെ മകൻ അബു
  • 2010: അമൃത-ഫെഫ്ക ഫിലിം അവാർഡിന്റെ പ്രത്യേക ജൂറി അവാർഡ് - ആദാമിന്റെ മകൻ അബു
  • 2011: പ്രേം നസീർ അവാർഡ്
  • 2012: ഇമാജിൻ ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന് മികച്ച നടൻ

അവലംബം

ഇതുംകൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ



|}

"https:https://www.search.com.vn/wiki/index.php?lang=ml&q=സലീം_കുമാർ&oldid=3828517" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ