യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിൻജെൻ

യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിൻജെൻ (ചുരുക്കം:UG;[3] ; ഡച്ച്: Rijksuniversiteit Groningen, ചുരുക്കപ്പേര് RUG) നെതർലൻഡിലെ ഗ്രോണിൻജെനിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1614 ൽ സ്ഥാപിതമായ ഈ സർവകലാശാല നെതർലൻഡിലെ ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നും ഏറ്റവും വലിപ്പമുള്ളതുമാണ്. ഈ സർവ്വകലാശാലയുടെ പ്രാരംഭം മുതൽ ഏകദേശം 200,000 ലധികം വിദ്യാർത്ഥികൾ ഇവിടെനിന്നു ബിരുദം നേടിയിട്ടുണ്ട്. ഇത് വിശ്രുതമായ കോയിംബ്രാ ഗ്രൂപ്പ് യൂറോപ്യൻ യൂണിവേഴ്സിറ്റിയിലെ അംഗമാണ്. 2013 ഏപ്രിലിൽ, ഇന്റർനാഷണൽ സ്റ്റുഡന്റ് ബാരോമീറ്ററിന്റെ കണക്കുകൾ പ്രകാരം, ഗ്രോണിൻജെൻ സർവ്വകലാശാല, തുടർച്ചയായി മൂന്നാംതവണ, നെതർലാൻഡ്സിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[4] 2014-ൽ സർവകലാശാല അതിന്റെ 400-ാം വാർഷികം ആഘോഷിച്ചു.[5]

യൂണിവേഴ്സിറ്റി ഓഫ് ഗ്രോണിൻജെൻ (UG)
Rijksuniversiteit Groningen (RUG)
പ്രമാണം:University of Groningen coat of arms.png
ലത്തീൻ: Academia Groningana
ആദർശസൂക്തംVerbum Domini lucerna pedibus nostris
തരംPublic research university
സ്ഥാപിതം1614 (1614)
പ്രസിഡന്റ്Prof. Sibrandes Poppema[1]
റെക്ടർProf. Elmer Sterken[2]
അദ്ധ്യാപകർ
5,608 employees
വിദ്യാർത്ഥികൾ30,041
1,758
സ്ഥലംGroningen, Netherlands
53°13′9″N 6°33′46″E / 53.21917°N 6.56278°E / 53.21917; 6.56278
നിറ(ങ്ങൾ)Traffic red     
വെബ്‌സൈറ്റ്www.rug.nl
പ്രമാണം:University of Groningen logo.png

ഗ്രോണിൻജെൻ സർവ്വകലാശാലയിൽ പത്ത് ഫാക്കൽറ്റികളും, ഒൻപത് ഗ്രാജ്വേറ്റ് സ്കൂളുകളും, 27 ഗവേഷണ കേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും 175 ഡിഗ്രി കോഴ്സുകൾ ഉൾക്കൊണ്ടിരിക്കുന്നു.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്