റബിയ ഖദീർ

 

റബിയ ഖദീർ
رابىيە قادىر
热比娅·卡德尔
2nd President of the
World Uyghur Congress
ഓഫീസിൽ
27 November 2006 – 12 November 2017
മുൻഗാമിErkin Alptekin
പിൻഗാമിDolkun Isa
President of the Uyghur American Association
ഓഫീസിൽ
2006–2011
Member of the 8th Chinese People's Political Consultative Conference[1]
ഓഫീസിൽ
March 1993 – March 1998
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-11-15) 15 നവംബർ 1946  (77 വയസ്സ്)
Altay City, Altay Prefecture, Xinjiang, China
രാഷ്ട്രീയ കക്ഷി Communist Party of China (expelled 1999)[2][3][4]
പങ്കാളികൾAbdurehim Tohti (m. 1962, div. 1977),[5] Sidik Haji Rozi (m. 1981)
കുട്ടികൾ6 (with Abdurehim Tohti), 5 (with Sidik Rozi)
വസതിsVirginia,[6] United States
ജോലിPolitical activist
വെബ്‌വിലാസംWorld Uyghur Congress website

ഒരു ഉയ്ഗൂർ വംശ ബിസിനസുകാരിയും രാഷ്ട്രീയ പ്രവർത്തകയുമാണ് റബിയ ഖദീർ (Uyghur: رابىيە قادىر, Рабийә Қадир). 1946 നവംബർ 15 ന് ചൈനയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിൻജിയാങ്ങിലെ ആൾട്ടേ സിറ്റിയിൽ ജനിച്ചു. വലിയ സ്വത്തുക്കളുടെയും ഒരു ബഹുരാഷ്ട്ര കമ്പനികളുടെ കൂട്ടായമയുടെ ഉടമസ്ഥതയിലൂടെയും 1980 -കളിൽ കോടീശ്വരിയായി മാറി ഖദീർ. 1999 ൽ അറസ്റ്റിലാകുന്നതിന് മുമ്പ് ബീജിംഗിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിലും മറ്റ് രാഷ്ട്രീയ സ്ഥാപനങ്ങളിലും ഖദീർ വിവിധ പദവികൾ വഹിച്ചിരുന്നു. ചൈനീസ് സ്റ്റേറ്റ് മീഡിയ പ്രകാരം, കിഴക്കൻ തുർക്കിസ്ഥാൻ അനുകൂലമായി അമേരിക്കയിൽ ജോലി ചെയ്തിരുന്ന തന്റെ ഭർത്താവിന് രഹസ്യ ആഭ്യന്തര റഫറൻസ് റിപ്പോർട്ടുകൾ ചോർത്തിക്കൊടുത്തതിനായിരിന്നു കദീർ അറസ്റ്റു ചെയ്യപ്പെട്ടത്. 2005 ൽ വിട്ടയക്കപ്പെട്ടതോടെ അമേരിക്കയിലേക്ക് പലായനം ചെയ്ത ഖദീർ, വേൾഡ് ഉയ്ഗർ കോൺഗ്രസ് പോലുള്ള വിദേശ ഉയ്ഗർ സംഘടനകളുടെ നേതൃസ്ഥാനം ഏറ്റെടുത്തു.

ആദ്യകാല ജീവിതവും കരിയറും

റബിയ ഖദീർ സിൻജിയാങ്ങിലെ ആൾട്ടേ സിറ്റിയിൽ ജനിച്ചു. പിന്നീട് അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഖദീർ വെൻസു കൌണ്ടിയിലെ അക്സു നഗരത്തിൽ താമസിച്ചിരുന്ന മൂത്ത സഹോദരിയുടെ കൂടെ താമസമാക്കി. 1962 ഏപ്രിലിൽ തന്റെ സഹോദരിയുടെ അയൽവാസിയായ അബ്ദുറഹിം തോത്തിയെ അവർ വിവാഹം കഴിച്ചു.

സംരംഭകത്വം

വിവാഹമോചനത്തിനുശേഷം ഖദീർ 1976 -ൽ ഒരു ലോൺട്രി ആരംഭിച്ചു. അവർ പിന്നീട് 1981-ൽ ഒരു അസോസിയേറ്റ് പ്രൊഫസറായ സിദിക് ഹാജി റൗസിയെ വിവാഹം ചെയ്തു. അഞ്ചു കുട്ടികളുമായി അവർ പിന്നീട് സിൻജിയാങ് തലസ്ഥാനമായ ഉറുംകിയിലേക്ക് താമസംമാറി. [7] ഉറുംകിയിൽ ഖദീർ ലോക്കൽ മാർക്കറ്റ് ലീസിനെടുത്ത് അതൊരു ഉയിഗർ വംശീയ വസ്ത്രങ്ങളും മറ്റും വിൽക്കുന്ന ഡിപ്പാർട്ട്മെന്റ് സ്റ്റോർ ആക്കി മാറ്റി. 1985 ൽ ഖദീർ ഈ കെട്ടിടം 14,000 ചതുരശ്ര മീറ്റർ വിസ്താരമുള്ള വാണിജ്യ കെട്ടിടമാക്കി മാറ്റി. [8]

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം, ഖദീർ അതിർത്തി കടന്നുള്ള വ്യാപാരത്തിൽ ഏർപ്പെട്ട് 200 ദശലക്ഷം യുവാൻ വിലമതിക്കുന്ന സ്വത്തുക്കൾ സമ്പാദിക്കുകയുണ്ടായി. അങ്ങനെ ചൈനയിലെ ഏറ്റവും ധനികരായ അഞ്ച് പേരിൽ ഒരാളായി അവർ മാറുകയും "കോടീശ്വരി" എന്ന വിളിപ്പേര് നേടിക്കൊടുക്കുകയും ചെയ്തു. അവരുടെ കമ്പനിക്ക് ചൈനയെ കൂടാതെ റഷ്യ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലും വ്യാപാരം ഉണ്ടായിരുന്നു. [9] സിൻജിയാങ് പ്രവിശ്യയിൽ നിരവധി ആസ്തികളുടെ ഉടമസ്ഥതയുള്ള അക്കിഡ ഇൻഡസ്ട്രി ആൻഡ് ട്രേഡ് കമ്പനി ഖദീർ സ്ഥാപിച്ചു. ഇതിൽ അക്കിഡ ട്രേഡ് സെന്റർ, കദീർ ട്രേഡ് സെന്റർ, ടുവാൻജി അഥവാ യൂണിറ്റി തിയേറ്റർ എന്നിവ ഉൾപ്പെടുന്നു.

ഉയ്ഗൂർ സമുദായത്തിനകത്ത് സജീവയായ ഒരു മനുഷ്യസ്നേഹിയായിരുന്നു ഖദീർ. അവരുടെ 1,000 മദേർസ് മൂവ്മെന്റ്എന്ന ചാരിറ്റി ഫൗണ്ടേഷൻ, ഉയ്ഗൂർ സ്ത്രീകൾക്ക് അവരുടെ സ്വന്തം പ്രാദേശിക ബിസിനസുകൾ ആരംഭിക്കാൻ സഹായിക്കുന്നതിനൊപ്പം, പാവപ്പെട്ടവരും അനാഥരുമായ ഉയ്ഗൂർ കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു.

ചൈനീസ് രാഷ്ട്രീയക്കാരിയെന്ന നിലയിൽ

നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ എട്ടാം സെഷനിലെ നിയുക്ത പ്രതിനിധിയായി ഖദീർ സ്വാഗതം ചെയ്യപ്പെട്ടു. 1995 ൽ ബീജിംഗിൽ വച്ചു നടന്ന ഐക്യരാഷ്ട്ര സഭയുടെ നാലാം ലോക വനിതാ സമ്മേളനത്തിന്റെ പ്രതിനിധി ആയും തിരഞ്ഞെടുക്കപ്പെട്ടു. [10] ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായിരുന്നു അവർ. സിൻജിയാങ് ഓട്ടോണമസ് റീജിയൻ ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്സിന്റെ വൈസ് ചെയർമാൻ, സിൻജിയാങ് അസോസിയേഷൻ ഓഫ് വനിതാ സംരംഭകരുടെ വൈസ് ചെയർമാൻ എന്നീ നിലകളിലും ഖദീർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിൻജിയാങ് പ്രവിശ്യയെ സാരമായി ബാധിച്ച 1997 -ലെ ജിയാഷി ഭൂകമ്പങ്ങൾ തന്റെ കരിയറിനെ സാരമായി ബാധിച്ചുവെന്ന് ഖദീർ പിന്നീട് എഴുതുകയുണ്ടായി. [11] :276-278

ജൂലൈ 2008, റെബിയ കദീർ ജോർജ്ജ് ഡബ്ല്യു ബുഷുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി

ഇതും കാണുക

  • റൂഷൻ അബ്ബാസ്
  • ഉയ്ഗൂർ അമേരിക്കക്കാർ
  • ഉയ്ഗൂർ അമേരിക്കൻ അസോസിയേഷൻ

റഫറൻസുകൾ

 

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=റബിയ_ഖദീർ&oldid=4083143" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്