റഷ്യയുടെ ദേശീയപതാക

വെളുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളുള്ള ഒരു ത്രി വർണ്ണ പതാകയാണ് റഷ്യയുടെ ദേശീയ പതാക (ഇംഗ്ലീഷ്: flag of Russia; Russian: Флаг России) 2:3 എന്ന അനുപാതത്തിലുള്ള ഈ പതാകയെ മൂന്ന് ഭാഗങ്ങളായി തിരശ്ചീനമായി വിഭജിച്ചിരിക്കുന്നു, ഇതിൽ ഏറ്റവും മുകളിലായി വെള്ളുപ്പും, മധ്യത്തിൽ നീലയും, കീഴെ ചുവപ്പും ചേരുന്നതാണ് റഷ്യൻ ദേശീയ പതാകയുടെ രൂപം. റഷ്യൻ വാണിജ്യകപ്പലുകളിൽ അധികാര ചിഹ്നം എന്ന നിലക്കാണ് ഈ പതാക ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് 1696-ൽ റഷ്യൻ സാർ രാജ്യം സ്ഥാപിതമായപ്പോൾ ഈ പതാകയെ ഔദ്യോഗികമായി അംഗീകരിച്ചു. in 1696. 1917-ൽ റഷ്യൻ സോഷ്യലിസ്റ്റ് ഫെഡെറേറ്റീവ് സോവിയറ്റ് റിപ്പബ്ലിൿ സ്ഥപിതമാകുന്നതുവരെ പതാക പ്രചാരത്തിലിരുന്നു. സോവിയറ്റ് യൂണിയൻ നിലനിന്നിരുന്ന സമയത്ത് ചുവന്ന പശ്ചാത്തലത്തിൽ അരിവാൾ-ചുറ്റിക-നക്ഷത്രം രേഖപ്പെടുത്തിയ ഒരു പതാകയാണ് ദേശീയപതാകയായി ഉപയോഗിച്ചിരുന്നത്. സോവിയറ്റ് യൂണിയൻ തകർന്നതോടെ, ആദ്യത്തെ ത്രിവർണ്ണ പതാകയെ 1991-ൽ റഷ്യൻ ഫെഡറേഷന്റെ ദേശീയ പതാകയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

റഷ്യൻ ഫെഡറേഷൻ
പേര്Триколор
Trikolor
ത്രിവർണ്ണം
ഉപയോഗംCivil and state flag, civil and state ensign
അനുപാതം2:3
സ്വീകരിച്ചത്11 മേയ് (29 April O.S.) 1696
(ആദ്യം)
1700
(de facto for vessels)
1883
(de facto for land use)
12 August 1991
(as flag of RSFSR)
11 December 1993
(current version)
മാതൃകതിരശ്ചീനമായി വെള്ള, നീല, ചുവപ്പ് എന്നീ നിറങ്ങളുള്ള ത്രിവർണ്ണ പതാക
Variant flag of Russia
അനുപാതം2:3
മാതൃകSame as the colors above, but specified by the Government's website.

ഉദ്ഭവം

ഡച്ച് പടക്കപ്പലുകളുറ്റെ അഭ്യാസപ്രകടനം, 1697

റഷ്യൻ പതാകയുടെ ഉദ്ഭവത്തെ ഡച്ച് റിപ്പബ്ലിക്കിന്റ്റെ (നെതർലാൻഡിന്റെ പതാക) ത്രിവർണ്ണ പതാകയുമായി ചിലർ ബന്ധപ്പെടുത്താറുണ്ട്.[1][2]

1668-ൽ അലെക്സിസ് ഒന്നാമന്റെ കാലത്താണ് പതാകയെ കുറിച്ച് ആദ്യമായി പ്രധിപാദിക്കുന്നത്. ഇത് ആദ്യത്തെ റഷ്യൻ നാവിക കപ്പലായ ഫ്രിഗേറ്റ് ഓറിയോളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു.[3]

1693, 1694 എന്നി വർഷങ്ങളിൽ സർ പീറ്റർ ദ് ഗ്രേറ്റ് അർഘാങ്ലെസ്കിലേക്ക് നടത്തിയ യാത്രകളുമായും ദേശീയപതാകയുടെ ഉദ്ഭവത്തെ ബന്ധപ്പെടുത്താറുണ്ട്. റഷ്യയിൽ അന്ന് നിലനിന്നിരുന്നതിൽ നിന്നും വ്യത്യസ്തമായി, യൂറോപ്പ്യൻ രീതിയിൽ കപ്പലുകൾ നിർമ്മിക്കുന്നതിൽ പീറ്റർ ആതീവ തല്പരനായിരുന്നു. 1693--ൽ, പീറ്റർ ആംസ്റ്റർഡാമിൽനിന്നും ഒരു ഡച്ച് നിർമ്മിത പടക്കപ്പൽ വാങ്ങാനായി നടപടിയെടുത്തു. 1694-ൽ അത റഷ്യൻ തീരത്ത് അടുത്തപ്പോൾ, അതിൽ ഒരു ചുവപ്പ്-വെള്ള-നീല ഡച്ച് പതാക പാറിക്കളിക്കുന്നുണ്ടായിരുന്നു.[4] ഈ പതാകയിലെ നിറങ്ങളുടെ ക്രമീകരണത്തിൽ വ്യത്യാസം വരുത്തികൊണ്ട്, പീറ്റർ റഷ്യൻ പതാക രൂപകല്പനചെയ്യുകയാണ് ഉണ്ടായത്.

ചരിത്രം

ക്യാരെൽ അല്ലാർഡിന്റെ 1695 ഫ്ലാഗ് ബുക്കിൽ, മസ്കോവിലെ സാർ ചക്രവർത്തി ഉപയോഗിച്ചിരുന്ന മൂന്നുതരം പതാകകളെകുറിച്ച് പ്രധിപാദിക്കുന്നുണ്ട്: കയ്യിൽ ഫലകവും, ശിരസ്സുകളിൽ കിരീടവുമുള്ള ഒരു ഇരു തലയൻ പരുന്തിന്റെ ചിത്രം ആലേഖനം ചെയ്ത ത്രിവർണ്ണ പതാക, നീല നിറത്തിൽ വികർണ്ണങ്ങളെ സൂചിപ്പിച്ചുകൊണ്ടുള്ള ത്രിവർണ്ണ പതാക, നീലനിറത്തിലുള്ള കുരിശ് വെളുപ്പ് ചുവപ്പ് നിറങ്ങളെ വേറ്ത്തിരിക്കുന്ന ത്രിവർണ്ണ പതാക എന്നിവയാണ് ആ മൂന്ന് പതാകകൾ.[5]

1705-ൽ നാവിക പതാകയായാണ് റഷ്യൻ പതാകയെ ആദ്യമായി തിരഞ്ഞെടുത്തത്. അതിൽ ഉണ്ടായിരിക്കേണ്ട നിറങ്ങൾക്കും പ്രാധാന്യം കൽപ്പിച്ചിരുന്നു. ഈശ്വരനെ സൂചിപ്പിക്കാൻ വെളുപ്പും, രാജാവിനെ സൂചിപ്പിക്കാൻ നീലയും, പ്രജകളെ സൂചിപ്പിക്കാൻ ചുവപ്പും നിറങ്ങൾ ഉൾപ്പെടുത്തി. 1883 മേയ് മാസം 7ആം തിയതി, റഷ്യൻ പതാകയെ കരയിലും ഉപയോഗിക്കുവാനുള്ള അംഗീകാരം ലഭിച്ചു. 1896-ൽ സാർ നിക്കോളാസ് II നെ കിരീടധാരണത്തിന് മുമ്പേ തന്നെ പതാകക്ക് ഔദ്യോഗികമായി ദേശീയ പതാക പദവിയും, ലഭിച്ചിരുന്നു.

പ്രതീകാത്മകത

റഷ്യൻ പതാകയിലെ വർണ്ണങ്ങളുടെ പ്രതീകാത്മകതയെ നിരവധി രീതികളിൽ വ്യാഖ്യാനിക്കാറുണ്ട്. അവയിൽ ഏറ്റവും പ്രചാരത്തിലുള്ളത് ഇപ്രകാരമാണ്: ശ്വേത വർണ്ണം കുലീനതയെയും, നിഷ്കളങ്കതയെയും സൂചിപ്പിക്കുന്നു. നീല നിറം വിശ്വാസ്യത, സത്യസന്ധത, നിർദ്ദോഷഗുണം, പവിത്രത എന്നീ ഗുണങ്ങളെയാണ് പ്രതീകവൽക്കരിക്കുന്നത്. ധൈര്യം, മഹാമനസ്കത, സ്നേഹം, എന്നീ ഗുണങ്ങളെയാണ് ചുവപ്പ് നിറംകൊണ്ട് സൂചിപ്പിക്കുന്നത്.[6]

വണ്ണങ്ങൾ

വ്യവസ്ഥവെളുപ്പ്നീലചുവപ്പ്
പാൻടോൺWhite286C485C
ആർ.ജി.ബി255-255-255 (#ffffff)0-57-166 (#0039a6)[7]213-43-30 (#d52b1e)[8]
എച്.റ്റി.എം.എൽ#FFFFFF#0039A6#D52B1E

ചരിത്രപരമായ പതാകകൾ


ആരോപിതമായ ആദ്യ റഷ്യൻ പതാക
(1668–93)
റഷ്യൻ സാർ രാജ്യത്തിന്റെ പതാക
(1693–1700)
ഔദ്യോഗിക ദേശീയ പതാക
(1858–83)
[9][10]
"വ്യക്തിഗത ആവശ്യങ്ങൾക്കുള്ള" രാജകീയ പതാക
(1914–17)


റഷ്യൻ SFSRന്റെ പതാക
(1918–37)
റഷ്യൻ SFSRന്റെ പതാക
(1937–54)
റഷ്യൻ SFSRന്റെ പതാക
(1954–91)
സോവിയറ്റ് യൂണിയന്റെ പതാക
(1922–23)


അനൗദ്യോഗികമായ സോവിയറ്റ് യൂണിയന്റെ പതാക (1923)
സോവിയറ്റ് യൂണിയന്റെ പതാക
(1923–24)
Flag of the Soviet Union
(1924–36)


സോവിയറ്റ് യൂണിയന്റെ പതാക
(1936–55)
സോവിയറ്റ് യൂണിയന്റെ പതാക
(1955–80)
സോവിയറ്റ് യൂണിയന്റെ പതാക
(1980–91)
റഷ്യൻ SFSR നെ പതാക
(AugDec 1991)
and the Russian Federation
(1991–93)
[11][12]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്