റൂത്ത് ഗ്രേവ്സ് വേക്ക്ഫീൽഡ്

റൂത്ത് ഗ്രേവ്സ് വേക്ക്ഫീൽഡ് (ജൂൺ 17, 1903 - ജനുവരി 10, 1977) ഒരു അമേരിക്കൻ പാചകക്കാരിയായിരുന്നു. ആദ്യത്തെ ചോക്ലേറ്റ് ചിപ്പ് കുക്കിയായ ടോൾ ഹൗസ് കുക്കിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നു. കോളേജ് ബിരുദധാരി, ഡയറ്റീഷ്യൻ, അധ്യാപിക, ബിസിനസ്സ് ഉടമ, എഴുത്തുകാരി എന്നിവയായിരുന്നു അവർ.[1]

റൂത്ത് ഗ്രേവ്സ് വേക്ക്ഫീൽഡ്
പ്രമാണം:Ruth Graves Wakefield.jpeg
ജനനം(1903-06-17)ജൂൺ 17, 1903
ഈസ്റ്റൺ, മസാച്ചുസെറ്റ്സ്, U.S.
മരണംജനുവരി 10, 1977(1977-01-10) (പ്രായം 73)
പ്ലിമൗത്ത്, മസാച്ചുസെറ്റ്സ്, U.S.
വിദ്യാഭ്യാസംഫ്രെയിമിംഗ്ഹാം സ്റ്റേറ്റ് നോർമൽ സ്കൂൾ
Culinary career
Cooking styleAmerican
Previous restaurant(s)
  • ടോൾ ഹൗസ് ഇൻ
    വിറ്റ്മാൻ, മസാച്ചുസെറ്റ്സ്
    burned down 1984

വേക്ക്ഫീൽഡ് മസാച്യുസെറ്റ്സിലെ ഈസ്റ്റണിൽ വളർന്നു. 1920-ൽ ഒലിവർ അമേസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[2]1924-ൽ ഫ്രെയിമിംഗ്ഹാം സ്റ്റേറ്റ് നോർമൽ സ്കൂൾ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസ്ഹോൾഡ് ആർട്സിൽ നിന്ന് വേക്ക്ഫീൽഡ് വിദ്യാഭ്യാസം നേടി. അവിടെ ഒരു ഡയറ്റീഷ്യൻ ആയി ജോലി ചെയ്യുകയും ഭക്ഷണങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. 1928-ൽ, അവർക്കും ഭർത്താവ് കെന്നത്ത് ഡൊണാൾഡ് വേക്ക്ഫീൽഡിനും (1897–1997) കെന്നത്ത് ഡൊണാൾഡ് വേക്ക്ഫീൽഡ് ജൂനിയർ എന്നൊരു മകനുണ്ടായി.[3] 1930-ൽ അവരും ഭർത്താവും പ്ലിമൗത്ത് കൗണ്ടിയിലെ വിറ്റ്മാനിൽ ഒരു ടൂറിസ്റ്റ് ലോഡ്ജ് (ടോൾ ഹൗസ് ഇൻ) വാങ്ങി. ബോസ്റ്റണിനും ന്യൂ ബെഡ്ഫോർഡിനുമിടയിൽ ഏകദേശം പകുതിയിൽ സ്ഥിതിചെയ്യുന്ന ഇവിടെ യാത്രക്കാർ ചരിത്രപരമായി ഒരു ടോൾ നൽകുകയും കുതിരകളെ മാറ്റുകയും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുകയും ചെയ്ത സ്ഥലമായിരുന്നു. വേക്ക്ഫീൽഡ്സ് അവരുടെ ബിസിനസ്സ് ആരംഭിച്ചപ്പോൾ, അവർ ഈ സ്ഥാപനത്തിന് ടോൾ ഹൗസ് ഇൻ എന്ന് പേരിട്ടു. എല്ലാ ഭക്ഷണവും പാചകം ചെയ്ത് വിളമ്പിയ രൂത്ത് താമസിയാതെ അവരുടെ ലോബ്സ്റ്റർ ഡിന്നറിനും മധുരപലഹാരങ്ങൾക്കും പ്രാദേശിക പ്രശസ്തി നേടി. യുഎസ് അംബാസഡർ ജോസഫ് കെന്നഡി സീനിയർ, ഉൾപ്പെടെ മേഖലയിലുടനീളമുള്ള ആളുകൾ ടോൾ ഹൗസ് സന്ദർശിച്ചു.[4]അവരുടെ ചോക്ലേറ്റ് ചിപ്പ് കുക്കികൾ താമസിയാതെ വളരെ പ്രചാരത്തിലായി.[5][6]ഏകദേശം 1938-ൽ അവർ ചോക്ലേറ്റ് ചിപ്പ് കുക്കികൾ കണ്ടുപിടിച്ചു.[7]

അവർ ഒരു നെസ്‌ലെ സെമി-സ്വീറ്റ് ചോക്ലേറ്റ് ബാറിൽ നിന്ന് ഒരു കുക്കിയിലേക്ക് അരിഞ്ഞ ബിറ്റുകൾ ചേർത്തു. [8]അവിചാരിതമായി ഉണ്ടായതായി ഇത് പലപ്പോഴും തെറ്റായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂടാതെ ചോക്ലേറ്റ് കുക്കികൾ നിർമ്മിക്കുമ്പോൾ ചോക്ലേറ്റ് കഷണങ്ങൾ ഉരുകുമെന്ന് വേക്ക്ഫീൽഡ് പ്രതീക്ഷിച്ചു. വാസ്തവത്തിൽ, താൻ മനഃപൂർവ്വം കുക്കി കണ്ടുപിടിച്ചതായി വേക്ക്ഫീൽഡ് പ്രസ്താവിച്ചു. "ഞങ്ങൾ ഐസ്ക്രീമിനൊപ്പം നേർത്ത ബട്ടർ‌കോട്ട് നട്ട് കുക്കി വിളമ്പുന്നുണ്ടായിരുന്നു. എല്ലാവരും ഇത് ഇഷ്ടപ്പെടുന്നതായി തോന്നി, പക്ഷേ ഞാൻ അവർക്ക് വ്യത്യസ്തമായ എന്തെങ്കിലും നൽകാൻ ശ്രമിക്കുകയായിരുന്നു. അതിനാൽ ഞാൻ ടോൾ ഹൗസ് കുക്കിയുമായി വന്നു."[9]

വേക്ക്ഫീൽഡ് ഏറ്റവും കൂടുതൽ വിറ്റുപോയ പാചകപുസ്തകം എഴുതി. ടോൾ ഹൗസ് ട്രൈഡ് ആൻഡ് ട്രൂ റിസൈപ്സ്, [10] ഇത് 1930 മുതൽ 39 അച്ചടികളിലൂടെ കടന്നുപോയി.[11]"ടോൾ ഹൗസ് ചോക്ലേറ്റ് ക്രഞ്ച് കുക്കി" എന്ന ചോക്ലേറ്റ് ചിപ്പ് കുക്കിയുടെ പാചകക്കുറിപ്പ് ആദ്യമായി ഉൾപ്പെടുത്തിയതാണ് 1938-ലെ പാചകപുസ്തക പതിപ്പ്.[9]

രണ്ടാം ലോകമഹായുദ്ധസമയത്ത്, വിദേശത്ത് നിലയുറപ്പിച്ചിരുന്ന മസാച്യുസെറ്റ്സിൽ നിന്നുള്ള യുഎസ് സൈനികർ വീട്ടിൽ നിന്ന് പരിചരണ പാക്കേജുകളിൽ ലഭിച്ച കുക്കികൾ യുഎസിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള സൈനികരുമായി പങ്കിട്ടു. താമസിയാതെ, നൂറുകണക്കിന് സൈനികർ അവരുടെ കുടുംബങ്ങൾക്ക് ടോൾ ഹൗസ് കുക്കികൾ അയയ്ക്കാൻ ആവശ്യപ്പെട്ട് വീട്ടിലേക്ക് എഴുതിക്കൊണ്ടിരുന്നു. ലോകമെമ്പാടും നിന്ന് അവരുടെ പാചകക്കുറിപ്പ് അഭ്യർത്ഥിച്ചുകൊണ്ട് കത്തുകളുടെ പ്രവാഹം തന്നെയുണ്ടായി. അങ്ങനെ ചോക്ലേറ്റ് ചിപ്പ് കുക്കിക്കായി രാജ്യവ്യാപകമായി അമിതോത്സാഹം ആയി.[12][13]

ടോൾ ഹൗസ് ചോക്ലേറ്റ് ക്രഞ്ച് കുക്കിയുടെ ജനപ്രീതി വർദ്ധിച്ചതോടെ നെസ്‌ലെയുടെ സെമി-സ്വീറ്റ് ചോക്ലേറ്റ് ബാറുകളുടെ വിൽപ്പനയും വർദ്ധിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്