ലഞ്ച് എടോപ് എ സ്കൈസ്‌ക്രാപ്പർ

1932 സെപ്റ്റംബർ 20-ന് ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ RCA ബിൽഡിംഗിന്റെ അറുപത്തിയൊമ്പതാം നിലയിൽ നിലത്തു നിന്ന് 850 അടി (260 മീറ്റർ) ഉയരത്തിലുള്ള ഉരുക്ക് ബീമിൽ ഇരിക്കുന്ന പതിനൊന്ന് ഇരുമ്പ് തൊഴിലാളികളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫാണ് ലഞ്ച് എടോപ് എ സ്കൈസ്‌ക്രാപ്പർ. അംബരചുംബികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാമ്പെയ്‌നിന്റെ ഭാഗമായ ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് ഇത് ക്രമീകരിച്ചത്. 1932 ഒക്ടോബറിൽ റോക്ക്ഫെല്ലർ സെന്ററിന്റെ നിർമ്മാണ വേളയിലാണ് ഫോട്ടോ ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 1995-ൽ കോർബിസ് ഇമേജസ് ഇത് ഏറ്റെടുത്തു.

Eleven men sitting on a steel beam high over a skyscraper.
Lunch atop a Skyscraper, 1932

ഫോട്ടോഗ്രാഫറുടെ ഐഡന്റിറ്റി അജ്ഞാതമായി തുടരുന്നെങ്കിലും ഫോട്ടോഗ്രാഫർ ലൂയിസ് ഹീൻ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഫോട്ടോ ചാൾസ് സി. എബ്ബെറ്റ്സ് എടുത്തതായി സൂചിപ്പിക്കുന്ന തെളിവുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ മറ്റ് ഫോട്ടോഗ്രാഫർമാർ ചിത്രമെടുക്കുമ്പോൾ ഹാജരായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ചിത്രത്തിലെ പുരുഷന്മാരുടെ ഐഡന്റിറ്റികളെക്കുറിച്ച് പല അവകാശവാദങ്ങളുണ്ടായെങ്കിലും കുറച്ചുപേരെ മാത്രമേ കൃത്യമായ തിരിച്ചറിഞ്ഞിട്ടുള്ളൂ. കോൺബിയസിന്റെ ചരിത്ര ശേഖരണത്തിന്റെ മാനേജർ കെൻ ജോൺസ്റ്റൺ, ചിത്രം "അമേരിക്കൻ ചരിത്രത്തിന്റെ ഒരു ഭാഗം" എന്ന് പരാമർശിക്കുന്നു. [1] മെൻ അറ്റ് ലഞ്ച് ഡോക്യുമെന്ററി ഫിലിം ഈ ഫോട്ടോയെ അടിസ്ഥാനമാക്കിയുള്ളതാണ്.

അവലംബങ്ങൾ

Works cited

English sources

Non-English sources

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ