വത്തിക്കാൻ മ്യൂസിയം

16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ മ്യൂസിയങ്ങൾ സ്ഥാപിച്ചു. മൈക്കലാഞ്ചലോ അലങ്കരിച്ച സീലിങ് സിസ്റ്റീൻ ചാപ്പലും റാഫേൽ അലങ്കരിച്ച സ്റ്റാൻസെ ഡി റാഫേലോയും വത്തിക്കാൻ മ്യൂസിയങ്ങളുടെ ഭാഗം തന്നെയാണ്. 2019-ൽ 6,82,931 ആളുകൾ ഈ വത്തിക്കാൻ മ്യൂസിയം സന്ദർശിച്ചു എന്നാണ് കണക്കുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ആർട്ട്‌ മ്യൂസിയങ്ങളിൽ ഒന്നാണ് വത്തിക്കാൻ മ്യൂസിയം.[2].

Vatican Museums
Musei Vaticani
The Vatican Museums as seen from the dome of St. Peter's Basilica
വത്തിക്കാൻ മ്യൂസിയം is located in Vatican City
വത്തിക്കാൻ മ്യൂസിയം
Location of the Vatican Museums within Vatican City
സ്ഥാപിതം1506; 518 years ago (1506)
സ്ഥാനം Vatican City
നിർദ്ദേശാങ്കം41°54′23″N 12°27′16″E / 41.90639°N 12.45444°E / 41.90639; 12.45444
TypeArt museum
Collection size70,000[1]
Visitors6,882,931 (2019)
DirectorBarbara Jatta
വെബ്‌വിലാസംഔദ്യോഗിക വെബ്സൈറ്റ്
The Vatican Museums, north of St. Peter's Basilica

ചരിത്രം

വത്തിക്കാൻ മ്യൂസിയങ്ങളുടെ പ്രവേശന കവാടത്തിനു മുകളിലെ ശില്പങ്ങൾ

1506 ജനുവരി 14നു റോമിലെ സാന്താ മരിയ മാഗിയോറിലെ ബസിലിക്കയ്ക്കടുത്തുള്ള ഒരു മുന്തിരിത്തോട്ടത്തിൽ ട്രോജൻ പുരോഹിതനായ ലാവോകോനും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും ഭീമൻ പാമ്പുകൾ ആക്രമിക്കപ്പെടുന്നതായി ചിത്രീകരിക്കുന്ന ഒരു മാർബിൾ ശില്പം കണ്ടെത്തുകയുണ്ടായി. ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ ഗിയൂലിയാനോ ഡ സംഗല്ലോയെയും, വത്തിക്കാനിൽ ജോലി ചെയ്തിരുന്ന മൈക്കലാഞ്ചലോയെയും ഈ കണ്ടുപിടിത്തം പരിശോധിക്കാൻ അയച്ചു. ഇവരുടെ നിര്ദേശപ്രകാരം മാര് പാപ്പ ഉടന് തന്നെ മുന്തിരിത്തോപ്പുടമയില് നിന്നും ശില്പവാങ്ങി. കണ്ടുപിടിത്തത്തിന് കൃത്യം ഒരു മാസം കഴിഞ്ഞ്, വത്തിക്കാനിൽ ഈ ശില്പം പൊതുപ്രദർശനത്തിന് വെച്ചു.

പിന്നീട് വന്ന പല മാർപ്പാപ്പാമാരും മ്യൂസിയം കൂടുതൽ വിപുലപ്പെടുത്തി. വത്തിക്കാൻ രേഖകളും മറ്റും ഉൾപ്പെടുത്തി ലാറ്റെറൻ മ്യൂസിയം സ്ഥാപിച്ചു. 2006ൽ മ്യൂസിയത്തിന്റെ 500ആം വാർഷിക വേളയിൽ വത്തിക്കാൻ കുന്നിലെ നെക്രോപോളിസ് എന്നറിയപ്പെടുന്ന ഖനന കേന്ദ്രവും മ്യൂസിയത്തിന്റെ ഭാഗമാക്കി പെതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്