വിവേകികളായ മൂന്ന് കുരങ്ങന്മാർ

ജപ്പാനിൽ ഉത്ഭവിച്ചു എന്നു കരുതുന്ന വിവിധഭാവത്തിലുള്ള മൂന്നു കുരങ്ങന്മാരുടെ ചെറിയ പ്രതിമകളാണ് വിവേകികളായ മൂന്ന് കുരങ്ങന്മാർ എന്നറിയപ്പെടുന്നത്.നല്ലത് ചിന്തിക്കുക, നല്ലത് പറയുക, നല്ലത് പ്രവർത്തിക്കുക എന്നിങ്ങനെ പലരീതിയിൽ ഈ കുരങ്ങന്മാരെ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പശ്ചാത്യലോകത്തെ turning a blind eye എന്ന പഴഞ്ചൊല്ലിനോട് ഇതിനേറെ സാമ്യമുണ്ട്.[1]

വിവേകികളായ മൂന്ന് കുരങ്ങന്മാരുടെ പ്രതിമ Japan ലെ Tōshō-gū s ദേവാലയത്തിനു മുകളിൽ

മിസാരു (Mizaru), കികസാരു (Kikazaru), ഇവാസാരു (Iwazaru) എന്നീ പേരുകളിലറിയപ്പെടുന്ന മുന്ന് വിവേകികളായ വാനരന്മാർ (three wise monkeys)( (Japanese: 三猿 Hepburn: san'en or sanzaru?, alternatively 三匹の猿 sanbiki no saru, literally "three monkeys") "തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്" ("see no evil, hear no evil, speak no evil") എന്ന സാരവത്തായ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളാണ്.[2][3] ഇതിൽ കണ്ണുകൾ പൊത്തിയിരിക്കുന്ന മിസാരു (Mizaru) തിന്മ കാണുന്നില്ല, കാതുകൾ പൊത്തിയ കികസാരു (Kikazaru)തിന്മ കേൾക്കുന്നില്ല, വായപൊത്തിയ ഇവാസാരു (Iwazaru) തിന്മ പറയുന്നില്ല.


ജപ്പാനു പുറത്ത് ഇവർ മിസാരു (Mizaru), മികസാരു (Mikazaru), മസാരു (Mazaru) എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഇതിൽ മികസാരു (Mikazaru), മസാരു (Mazaru) എന്നീ പേരുകൾ ജപ്പാനീസ് പദപ്രയോഗത്തിൽ നിന്നും വ്യത്യസാപ്പെട്ടിരിക്കുന്നു.[4][5] ജപ്പാനിൽ സാധാരണയായി കാണപ്പെടുന്ന മഞ്ഞുകുരങ്ങ് എന്ന ഗണത്തിൽപ്പെടുന്നതാണീ ഈ കുരങ്ങൻന്മാർ.

ഉത്ഭവം

Kōshin scroll with the three monkeys
മാൻഹട്ടൻ പ്രോജക്റ്റിലെ അംഗങ്ങൾ ഉണ്ടാക്കിയ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ

17 ാം നൂറ്റാണ്ടിൽ ജപ്പാനിലെ പ്രസിദ്ധമായ Tōshō-gū ദേവാലയത്തിന്റെ കവാടത്തിനു മുകളിലെ കൊത്തുപണിയാണ് ഇത്രയ്ക്ക് ജനപ്രീതിയാർജ്ജിച്ച ഈ ചിത്രാത്മകതത്വത്തിന്റെ ഉറവിടം. ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസിന്റെ പിൻതുടർച്ചക്കാരനാണെന്ന് വിശ്വസിക്കപ്പെടുന്ന ഹിതാരി ജിങ്കോരോ (Hidari Jingoro) ആണ് ഈ ശിൽപം നിർമ്മിച്ചത്.

ഗാന്ധിജിയുടെ പക്കൽ

ഗാന്ധിജിയുടെ ഒന്നും സ്വന്തമായി സൂക്ഷിക്കാത്ത പ്രകൃതത്തിൽ ഒരു വിട്ടുവീഴ്ചയായി കാണാവുന്നതാണ് അദ്ദേഹം സൂക്ഷിച്ച മൂന്നുകുരങ്ങന്മാരുടെ ഒരു ചെറിയ പ്രതിമ. ഇന്ന് അവയുടെ ഒരു വലിയ രൂപം, 1915 മുതൽ 1930 വരെ ഗാന്ധിജി ജീവിച്ചിരുന്നതും ഉപ്പുസത്യാഗ്രഹയാത്രയ്ക്ക് തുടക്കം കുറിച്ചതുമായ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ കാണാവുന്നതാണ്. ഗാന്ധിജിയുടെ ഈ പ്രതിമയാണ് 2008-ൽ സുബോധ് ഗുപ്തയ്ക്ക് ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാർ എന്ന പ്രതിമയുണ്ടാക്കാൻ പ്രേരണയായത്.[6]


വിവേകികളായ മൂന്ന് കുരങ്ങന്മാരുടെ മണൽ ശിൽപം ബാഴ്സലോണ കടൽ തീരത്ത്


കുറിപ്പുകൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ