വീരകേരളം മഹാകാവ്യം

തിരിച്ചുവരാത്തവണ്ണം അന്യം നിന്നു എന്നു കരുതപ്പെടുന്ന  മലയാള മഹാകാവ്യശാഖയിലേക്ക് അവസാനമായി മുതൽക്കൂട്ടായ മഹാകാവ്യമാണ്‌ വീരകേരളം മഹാകാവ്യം.[1]  [[കൈതക്കൽജാതവേദനാണ്  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹാകവി. വിപുലവും സാരവത്തുമായ അവതാരികയോടെആർ രാമചന്ദ്രൻ നായർ ഇതിനെ പരിചയപ്പെടുത്തുന്നു. പതിനാലു സർഗ്ഗങ്ങളും 1145 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന പ്രൗഢസുന്ദരമായ ഈ മഹാകാവ്യത്തിൽ മലയാളത്തിന്റെ വീരകേരളസിംഹം കേരളവർമ്മ പഴശ്ശിരാജയുടെ ചരിത്രമാണു വർണ്ണിക്കപ്പെട്ടിട്ടുള്ളത്.[2]

ദേശഭക്തിപ്രഹർഷം

ദേശഭക്തിയാണു ഈ കൃതിയുടെ മുഖമുദ്ര. നാട് ആക്രമിച്ച റ്റിപ്പുവിനോടും ബ്രിട്ടീഷുകാരോടും ദേശാഭിമാനികളായ കുറിച്യരുടെയും നായർ പടയാളികളുടെയും സഹായത്തോടെ എതിരിടുന്നതാണ് ഇതിവൃത്തം

സർഗ്ഗങ്ങൾ

14 സർഗ്ഗങ്ങളാണ് വീരകേരളത്തിലുള്ളത്. ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.

  1. സർഗ്ഗം ഒന്ന് (മാലിനി)
  2. സർഗ്ഗം രണ്ട് (വസന്തതിലകം)
  3. സർഗ്ഗം മൂന്ന് (അനുഷ്ടുപ്പ്)
  4. സർഗ്ഗം നാല് (ഇന്ദ്രവജ്ര)
  5. സർഗ്ഗം അഞ്ച് (ദ്രുതവിളംബിതം )
  6. സർഗ്ഗം ആറ് (മഞ്ജുഭാഷിണി)
  7. സർഗ്ഗം ഏഴ് (അതിരുചിര)
  8. സർഗ്ഗം എട്ട് (ഇന്ദ്രവംശ)
  9. സർഗ്ഗം ഒമ്പത് (രഥോദ്ധത)
  10. സർഗ്ഗം പത്ത് (മന്ദാക്രാന്ത)
  11. സർഗ്ഗം പതിനൊന്ന് (വംശസ്ഥം)
  12. സർഗ്ഗം പന്ത്രണ്ട് (ശാലിനി)
  13. സർഗ്ഗം പതിമൂന്ന് (പുഷ്പിതാഗ്ര)
  14. സർഗ്ഗം പതിനാല് (വിയോഗിനി)

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്