ശ്വേതരക്താണു

(വെളുത്ത രക്താണുക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

[[പ്രമാണം:രക്തകോശങ്ങൾ.jpg|thumb|right| രക്തകോശങ്ങളുടെ സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ് ചിത്രം. കോശശരീരത്തിൽ നിന്ന് കൊച്ചുമുളപ്പുകൾ കാണുന്നവയാണു ശ്വേതരക്താണുക്കൾ. വലിയ തളികകൾ പോലെ അകം കുഴിഞ്ഞവയാണു അരുണരക്താണുക്കൾ. ചെറിയ തകിടുകൾ പോലെ ചിതറിക്കിടക്കുന്നവയാണു പ്ലേറ്റ്ലെറ്റുകൾ. അടയാളപ്പെടുത്തിയിരിക്കുന്നവ : 1. മോണസൈറ്റ് കോശം; 2.ന്യൂട്രോഫിൽ കോശം; 3.ലസികാണു (ടി-ലസികാണു ആകാം); 4.അരുണരക്താണു; 5.പ്ലേറ്റ്ലെറ്റുകളുടെ ഒരു കൂട്ടം.പ്രതിരോധവ്യവസ്ഥയുടെ ഭാഗമായി ശരീരത്തെ രോഗാണുക്കളിൽ നിന്നും അന്യവസ്തുക്കളിൽ നിന്നും സംരക്ഷിക്കുന്ന രക്തകോശങ്ങളാണ്‌ ശ്വേതരക്താണുക്കൾ' അഥവാ ല്യൂക്കോസൈറ്റുകൾ[1]. ഇവയെല്ലാം മജ്ജയിലെ രക്തജനക വിത്തുകോശങ്ങളിൽ നിന്നാണ്‌ രൂപമെടുക്കുന്നത്. രക്തം, [[ലസികാവ്യവസ്ഥ|ലസിക എന്നിവിയിലായി ശരീരമാസകലം ഇവ വിസ്ഥാപിക്കപ്പെട്ടിരിക്കുന്നു[2]. ശ്വേതരക്താണുക്കളെ അവ പരിപക്വമാകുന്ന ശരീരഭാഗത്തിന്റെ അടിസ്ഥാനത്തിൽ മജ്ജാജന്യമെന്നും (myeloid) ലസികാജന്യമെന്നും (lymphoid) രണ്ട് അനുക്രമങ്ങളിലായി വർഗ്ഗീകരിച്ചിരിക്കുന്നു. എന്നാൽ രൂപഘടനയുടെ അടിസ്ഥാനത്തിൽ കണികാമയകോശങ്ങളെന്നും (granulocytes) അകണകോശങ്ങളെന്നും (agranulocytes) ഇവയെ വിളിക്കുന്നു[3].

ശരീരത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം പലപ്പോഴും ആരോഗ്യസ്ഥിതിക്ക് സൂചകമാക്കി എടുക്കാറുണ്ട്. 4×109 മുതൽ 1.1×1010 വരെ ശ്വേതരക്താണുക്കളാണ്‌ സാധാരണ ഒരു ലിറ്റർ രക്തത്തിലുണ്ടാവുക. രക്തത്തിന്റെ ഒരു ശതമാനത്തോളം വരുമിത്. [4] ഒരു പരിധിയിലേറെ ശ്വേതരക്താണുക്കൾ ശരീരത്തിലുണ്ടാവുന്ന അവസ്ഥയെ ശ്വേതകോശികത (ല്യൂക്കോസൈറ്റോസിസ്) എന്നും തീരെ കുറവാകുന്ന അവസ്ഥയെ ശ്വേതാപക്ഷയം (ല്യൂക്കോപ്പീനിയ) എന്നും വിളിക്കുന്നു.

പേരിനു പിന്നിൽ

അപകേന്ദ്രണത്തിനുശേഷം രക്തം ദ്രവഭാഗവും ഖരഭാഗവും ശ്വേതഭാഗവുമായി വേർതിരിഞ്ഞ് നിൽക്കുന്നതിന്റെ ചിത്രം.

ആന്റോണീ വാൻ ലീവൻഹൂക്ക് 1695-ൽ ചുവന്ന രക്താണുക്കളുടെ രൂപഘടനയും പ്രത്യേകതകളും വിശദീകരിച്ച്, ഒരുനൂറ്റാണ്ടോളം കഴിഞ്ഞാണു വെളുത്തരക്താണുക്കളുടെ കണ്ടെത്തൽ സംഭവിച്ചത്. 1843-ൽ ഫ്രാൻസിലെ ഗബ്രിയേൽ ആൻഡ്രാൽ (1797–1876), ഇംഗ്ലണ്ടിലെ വില്യം അഡിസൺ (1802–1881) എന്നിവർ സ്വതന്ത്രമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് ശ്വേതരക്താണുക്കളെ സംബന്ധിച്ച ആദ്യ വിശദീകരണങ്ങൾ ആധുനികശാസ്ത്രത്തിനു ലഭ്യമായത്[5].

വർണകങ്ങൾ കൃത്രിമമായി ചേർക്കാതിരിക്കുന്നിടത്തോളം നിറമില്ലാത്തവയാണു ശ്വേതരക്താണുക്കൾ. ഒരു ടെസ്റ്റ് ട്യൂബിൽ രക്തത്തിന്റെ ദ്രവഭാഗത്തെയും ഖരഭാഗത്തെയും അപകേന്ദ്രണത്തിലൂടെ (centrifugation) വേർതിരിക്കാൻ ശ്രമിച്ചാൽ ജലവും മാംസ്യങ്ങളും അടങ്ങിയ രക്തദ്രവ്യം (plasma) മുകളിലും ചുവന്ന കോശങ്ങൾ അടങ്ങിയ ഖരഭാഗം താഴെയും, ശ്വേതരക്താണുക്കളും പ്ലേറ്റുകളും അടങ്ങിയ ഒരു “ശ്വേതപാളി” ഇവരണ്ടിനും ഇടയ്ക്കുമായി വരും. മാംസ്യങ്ങളുടെ സാന്നിധ്യത്തിൽ രക്തദ്രവ്യം നേർത്ത മഞ്ഞനിറമാർന്നതായി കാണപ്പെടുന്നു. ഇടയ്ക്ക് കാണുന്ന “ശ്വേതപാളി” യഥാർത്ഥത്തിൽ നിറമില്ലാത്തതാണ്. നിറമില്ലാത്ത ദ്രവഭാഗത്ത് കാണപ്പെടുന്ന അണുക്കളെ ചുവന്ന രക്താണുക്കളിൽ നിന്നും വേർതിരിച്ച് പറയാനുള്ള സൌകര്യാർത്ഥമാണ് ഗ്രീക്കിൽ “വെളുത്ത” എന്നർത്ഥമുള്ള “ല്യൂക്കോ”യും കോശമെന്നർത്ഥമുള്ള “കൈറ്റോ”യും ചേർത്ത് ല്യൂക്കോസൈറ്റ് അഥവാ ശ്വേതാണു എന്ന് നാമകരണം ചെയ്യപ്പെട്ടത്.

വർഗീകരണം

ശ്വേതാണുക്കളിൽ ചിലത് ചുവന്ന രക്താണുക്കളോടൊപ്പം മജ്ജയിൽ നിന്നുണ്ടാവുകയും മജ്ജയിൽ ഭാഗികമായെങ്കിലും കോശപരിപക്വനം (maturation) സംഭവിക്കുകയും ചെയ്യുന്നവയാണ്. അതിനാൽ അവയെ മജ്ജാജന്യമെന്ന് വിളിക്കുന്നു. മറ്റു ചിലവ ലസികയിലും ലസികാഭകലകളിലും (Lymphoid tissues) ഉണ്ടാവുകയോ പരിപക്വമാവുകയോ ചെയ്യുന്നവയാണ്; ഇവ ലസികാജന്യമാണെന്ന് പറയാം. എന്നാൽ ശ്വേതാണുക്കളെല്ലാം തന്നെ വിവിധാവസരങ്ങളിൽ ഏറിയോ കുറഞ്ഞോ രക്തചംക്രമണവ്യവസ്ഥയിൽ കാണപ്പെടുന്നവയാണ്. അതുകൊണ്ട് രൂപരചനാപരമായി ഇവയെ കണികാമയകോശങ്ങളെന്നും അകണകോശങ്ങളെന്നും വർഗ്ഗീകരിക്കുന്നതാണ് കൂടുതൽ പ്രചാരമുള്ള രീതി. രാസവസ്തുക്കൾ നിറഞ്ഞ കണികകളാൽ സമൃദ്ധമായവയെ കണികാമയമെന്നും അല്ലാത്തവയെ അകണകോശങ്ങളെന്നും ഇപ്രകാരം വിളിക്കുന്നു[6].

കണികാമയ ശ്വേതകോശങ്ങൾ

കോശദ്രവ്യത്തിൽ ധാരാളം കണികകളുള്ള ശ്വേതരക്താണുക്കളാണു കണികാമയ ശ്വേതകോശങ്ങൾ. കണികാമയ കോശങ്ങൾ മൂന്നു തരത്തിലുണ്ട് : ന്യൂട്രോഫിൽ കോശങ്ങൾ, ബേയ്സോഫിൽ കോശങ്ങൾ, ഇയോസിനോഫിൽ, മാസ്റ്റ് കോശങ്ങൾ എന്നിവയാണവ. ഒരു സാധാരണ സൂക്ഷ്മദർശിനി ഉപയോഗിച്ചു പഠിക്കുമ്പോൾ ഈ കണികകൾ നീല, ചുവപ്പ് തുടങ്ങിയ വർണങ്ങളിൽ അഭിരഞ്ജിക്കപ്പെട്ടതായി (stain) കാണാമെന്നതാണു ഈ പേരുകളുടെ അടിസ്ഥാനം[7]. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചില ധർമ്മങ്ങളനുഷ്ഠിക്കാൻ സജ്ജരായി നിൽക്കുന്ന കോശങ്ങളിലാണു കണികകൾ ഏറ്റവും വ്യക്തമായും സമൃദ്ധമായും കാണപ്പെടുന്നത്. കണികാമയ ശ്വേതാണുക്കളുടെ കോശമർമ്മത്തിനു (nucleus) പലവിധരൂപങ്ങൾ കാണാം. ഇക്കാരണത്താൽ അവയെ ബഹുരൂപകകോശമർമ്മികൾ (polymorphonuclear leukocytes) എന്നും വിളിക്കാറുണ്ട്[8].

എണ്ണത്തന്മാത്രകളാൽ നിർമ്മിതമായ ഒരു സ്തരമാണു കണികകളുടെ ആവരണമായി പ്രവർത്തിക്കുന്നത്. കണികകളിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികളുൾപ്പടെയുള്ള പലതരം വസ്തുക്കളെ കണികാധേയഘടകങ്ങൾ എന്നുപറയുന്നു. കോശപ്രതിപ്രവർത്തനങ്ങളുടെ ഭാഗമായി ഈ ശ്വേതാണുക്കൾ ഈ കണികാധേയഘടകങ്ങളെ പരിസരങ്ങളിൽ വിതറുന്നു. ചില രസങ്ങൾ പ്രത്യൂർജ്ജതയുമായി ബന്ധപ്പെട്ട പ്രതിക്രിയകൾക്ക് കാരണമാകുന്നു, ചിലത് രാസാനുചലകഘടകങ്ങളായി വർത്തിച്ച് മറ്റ് കോശങ്ങളെ ആ പരിസരത്തേയ്ക്കാകർഷിക്കുന്നു. കോശജ്വലനം, രക്തക്കുഴൽ‌വികാസം,നീർക്കെട്ട്, പേശീസങ്കോചം തുടങ്ങിയവയ്ക്ക് കാരണമാകാനും കണികാമയകോശങ്ങളിലെ കണികാധേയഘടകങ്ങൾക്ക് കഴിയും[9][10].

അകണ ശ്വേതകോശങ്ങൾ

ബഹുരൂപിത്വം കാണിക്കാത്ത കോശമർമ്മവും, മറ്റു തരം ശ്വേതാണുക്കളെ അപേക്ഷിച്ചു കണികകളില്ലാത്തതുമായ ശ്വേതരക്തകോശങ്ങളാണിവ. മോണൊസൈറ്റ്, ബൃഹദ്ഭക്ഷകം, ലസികാണു എന്നിവയാണ് അകണ ശ്വേതാണുക്കൾ. പേരിൽ “കണികകളില്ലാത്തത്” എന്ന അർത്ഥം ദ്യോതിപ്പിക്കുന്നുണ്ടെങ്കിലും നീല അഭിരഞ്ജകത്തിന്റെ സാന്നിധ്യത്തിൽ അവ്യക്തമായെങ്കിലും ദർശിക്കാവുന്ന ചില സവിശേഷ കണികകൾ ഇവയിലുമുണ്ട്. എന്നാൽ കണികാമയ ശ്വേതകോശങ്ങളിലേതുപോലെ വൈവിധ്യമാർന്ന രസങ്ങളെ വഹിക്കുന്നതല്ല ഈ കണികകൾ; ഇവയിലേറെയും കോശങ്ങളെയോ അവയുടെ ഭാഗങ്ങളെയോ വിഘടിപ്പിക്കാനും ലയിപ്പിക്കാനും സഹായിക്കുന്ന ലയനരാസാഗ്നികൾ (lysozymes) സംഭരിച്ചവയാണ്[11].

അകണകോശങ്ങൾ മുഖ്യമായും ഭക്ഷകക്രിയയിൽ (phagocytosis) വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നവയാണ്. പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി അപദ്രവ്യങ്ങളെയും അന്യകോശങ്ങളെയും അവയിലെ പ്രതിജനകങ്ങളുടെ സാന്നിധ്യത്തിൽ തിരിച്ചറിയുകയും അവയെ വിഴുങ്ങി, ഭാഗികമായോ പൂർണമായോ ദഹിപ്പിച്ച് മറ്റ് പ്രതിരോധകോശങ്ങൾക്ക് സമർപ്പിക്കുന്ന പ്രക്രിയയിൽ വ്യാപൃതരായവരാണ് ഇവ. അതേസമയം ബി-ലസികാണുക്കളെ പോലുള്ള ചില കോശങ്ങൾ ഭക്ഷകക്രിയയോടൊപ്പം പ്രതിദ്രവ്യങ്ങളുടെ സൃഷ്ടിയിലും വൈദഗ്ദ്ധ്യം കാണിക്കുന്നു[10].

ധർമ്മങ്ങൾ

ശ്വേതരക്താണു വിവരങ്ങളുടെ സംഗൃഹീത പട്ടിക

കോശംസൂക്ഷ്മ രൂപംഏകദേശ ചിത്രംമൊത്തം ശ്വേതാണുക്കളുടെ ഏകദേശ ശതമാനം മുതിർന്നവരിൽ[12] കൂടുതൽ കാണുക: രക്തംകോശവ്യാസം (μm)[12]ആക്രമിക്കുന്നത് എന്തിനെയൊക്കെ, മുഖ്യധർമ്മങ്ങൾ [4]കോശമർമ്മം[4]കണികകൾ[4]ആയുർ ദൈർഘ്യം[12]
ന്യൂട്രോഫിൽ 54–62%10–12ബഹുപാളീകൃതംനനുത്തപ്രതലം, നേർത്ത പിങ്ക് നിറം (ഹീമറ്റോക്സിലിൻ, ഇയോസിൻ വർണ്ണകങ്ങൾ കൊണ്ട് അഭിരഞ്ജിപ്പിക്കുമ്പോൾ)6 മണിക്കൂർ മുതൽ ഏതാനും ദിവസങ്ങൾ വരെ
(പ്ലീഹയിലും മറ്റ് ചില കലകളിലും ദിവസങ്ങളോളം)
ഇയോസിനോഫിൽ 1–6%10–12
  • വലിയപരാദജീവികളെ
  • പ്രത്യൂർജ്ജതയെയും കോശജ്വലനത്തെയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
ദ്വിപാളീകൃതംപിങ്ക് ഓറഞ്ച് നിറം ഇടകലർന്നത്8–12 ദിവസങ്ങൾ (രക്തചംക്രമണ വ്യവസ്ഥയിൽ കറങ്ങി നടക്കുമ്പോൾ 4–5 മണിക്കൂറുകൾ)
ബേയ്സോഫിൽ 1 %ത്തിൽ താഴെ12–15രണ്ടോ മൂന്നോ പാളികളായത്വലുതും നീലനിറമാർന്നതുംഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ
ലസികാണു 25–33%7–8
  • ബി-ലസികാണു: പ്രതിദ്രവ്യങ്ങളെ ഉത്സർജ്ജിക്കുകയും ടി-ലസികാണുക്കളെ സക്രിയമാക്കുകയും ചെയ്യുന്നു
  • ടി-ലസികാണു:
    • ടി-സഹായി കോശങ്ങൾ: ടി-, ബി- ലസികാണുക്കളെ ഉത്തേജിപ്പിക്കുകയും പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നു.
    • സി ഡി 8+ കോശവിഷകാരി ടി-ലസികാണു: വൈറസ് ബാധിച്ച കോശങ്ങളെയും അർബുദ കോശങ്ങളെയും.
    • γδ ടി-ലസികാണു: പ്രവർത്തനം നിലവിൽ അവ്യക്തം. അനുവർത്തന പ്രതിരോധം, സഹജപ്രതിരോധം എന്നിവയ്ക്കിടയിലെ കണ്ണിയായി വർത്തിക്കുന്നുണ്ടാവാം[13].
    • ദാമക ടി-ലസികാണു: അണുബാധയ്ക്ക് എതിരെയുള്ള പ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനത്തിനു ശേഷം അതിനെ തിരിച്ച് സാധാരണ ആവസ്ഥയിലേക്ക് നിയന്ത്രിച്ചു കൊണ്ടുവരുന്നു. അമിത പ്രതിരോധ പ്രവർത്തനങ്ങളെ ദമനം (suppress) ചെയ്ത് സ്വയം‌പ്രതിരോധാവസ്ഥ ഉണ്ടാകാതെ നോക്കുന്നു.
  • പ്രാകൃതിക കൊലയാളികോശം: വൈറസ് ബാധിച്ച കോശങ്ങളെയും അർബുദ കോശങ്ങളെയും കൊല്ലുന്നു.
കടുത്ത നിറം ആർജ്ജിക്കുന്നു, കോശമധ്യത്തിൽ നിന്ന് അകന്നു നിൽക്കുന്ന കോശമർമ്മം (ഉൽക്കേന്ദ്രം)കണികകൾ അവ്യക്തം. കോശമാകെ നിറഞ്ഞുനിൽക്കുന്ന വലിയ, കടും നിറമാർന്ന കോശമർമ്മം. അതിനുചുറ്റും നേർത്ത പിങ്ക് നിറമുള്ള അല്പമാത്രമായ കോശദ്രവ്യംആഴ്ചകൾ മുതൽ അനവധി വർഷങ്ങൾ
മോണസൈറ്റ് 2–10%14–17രക്തചംക്രമണവ്യവസ്ഥയിൽ നിന്ന് മറ്റ് കലകളിലേക്ക് ഇവ കുടിയേറുകയും അവിടെ ഭക്ഷകകോശങ്ങളായോ ദ്രുമികകോശങ്ങളായോ രൂപം മാറി വാസമുറപ്പിക്കുകയും ചെയ്യുന്നുപയറിന്റെ ആകൃതിയിൽ ഒരുഭാഗം അകത്തേയ്ക്ക് കുഴിഞ്ഞും മറുഭാഗം പുറത്തേയ്ക്ക് തള്ളിയുംകണികകൾ ഇല്ലമണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾ
ബൃഹദ് ഭക്ഷകകോശം 21 (മനുഷ്യനിൽ)[14]ഭക്ഷകക്രിയ വഴി കോശഭാഗങ്ങളെയും അണുക്കളെയും നശിപ്പിക്കുകയും ഭാഗികമായി ദഹിപ്പിച്ച് അവയുടെ പ്രതിജനകങ്ങളെ ലസികാണുക്കൾക്ക് സമർപ്പിച്ച് അവയെ സക്രിയമാക്കുകയും ചെയ്യുന്നു.ഉത്തേജിത അവസ്ഥയിൽ: ദിവസങ്ങളോളം
അപക്വ അവസ്ഥയിൽ: മാസങ്ങൾ മുതൽ വർഷങ്ങൾ വരെ
ദ്രുമികകോശം പ്രതിജനകസമർപ്പണം സാധ്യമാക്കുകയും അതുവഴി ടി-ലസികാണുക്കളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നുബൃഹദ് ഭക്ഷകങ്ങൾക്ക് സമാനം

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

  1. വിസ്കോൺസിൻ ഓൺ‌ലൈൻ ഡിജിറ്റൽ ഗ്രന്ഥശാലയുടെ ശ്വേതരക്താണു വിവരസംഗ്രഹ താൾ. (വിസ്കോൺസിൻ ടെക്നിക്കൽ കോളെജ് സിസ്റ്റം വികസിപ്പിച്ചത്).
  2. Molecular Biology of the Cell എന്ന പുസ്തകത്തിലെ പ്രസക്ത താൾ.അമേരിക്കൻ ഐക്യനാട് ദേശീയ വൈദ്യശാസ്ത്ര ഗ്രന്ഥശാലയുടെ പുസ്തകഷെല്ഫ് വെബ് താളിൽ ലഭ്യമായത്.Alberts B,Johnson A, Lewis J, Raff M, Roberts K, and Walter P (2002).Molecular Biology of the Cell, 4th ed. New York: Garland Science; 2002.ISBN 0-8153-4072-9.
"https:https://www.search.com.vn/wiki/index.php?lang=ml&q=ശ്വേതരക്താണു&oldid=3981059" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ