ബാക്റ്റീരിയ

പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ(/bækˈtɪəriə/ . ഗ്രീക്ക് ഭാഷയിലെ ബാക്റ്റീരിയോൺ (βακτήριον) എന്ന പദത്തിൽ നിന്നാണ് ബാക്റ്റീരിയ എന്ന പേര് ഉത്ഭവിച്ചത്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണിവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ (കോക്കസ്) നീണ്ടതോ (ബാസില്ലസ്) പിരിഞ്ഞതോ (സ്പൈറൽ) ആയ വ്യത്യസ്ത ആകൃതിയിൽ കാണപ്പെടുന്നു. ചില ബാക്റ്റീരിയകൾ ക്ഷയം പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവാകുന്നുണ്ടെങ്കിലും മറ്റു ചിലവ ഉപകാരപ്രദമായവയാണ്‌ (പാൽ പുളിപ്പിച്ച് തൈരാക്കുന്നത് ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് [2]).

ബാക്റ്റീരിയ
Temporal range: Archean or earlier - സമീപസ്ഥം
Escherichia coli image is 8 micrometres wide.
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
Bacteria
Phyla[1]
  • gram positive/no outer membrane

Actinobacteria (high-G+C)
Firmicutes (low-G+C)
Tenericutes (no wall)

  • gram negative/outer membrane present

Aquificae
Bacteroidetes/Chlorobi
Chlamydiae/Verrucomicrobia
Deinococcus-Thermus
Fusobacteria
Gemmatimonadetes
Nitrospirae
Proteobacteria
Spirochaetes
Synergistetes

  • unknown/ungrouped

Acidobacteria
Chloroflexi
Chrysiogenetes
Cyanobacteria
Deferribacteres
Dictyoglomi
Fibrobacteres
Planctomycetes
Thermodesulfobacteria
Thermotogae

വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്ന ബാക്റ്റീരിയകൾ

ബാക്റ്റീരിയയെ കുറിച്ചുള്ള പഠനത്തെ ബാക്റ്റീരിയോളജിയെന്നും പഠനശാഖയെ മൈക്രോബയോളജിയെന്നും അറിയപ്പടുന്നു.

ഒരു ഗ്രാം മണ്ണിൽ 40 മില്ല്യണും ഒരു മില്ലീലിറ്റർ ശുദ്ധജലത്തിൽ ഒരു മില്ല്യൺ ബാക്റ്റീരിയകളും കാണപ്പെടുന്നു. അതായത്, ഭൂമിയിൽ ഏകദേശം 5×1030 ബാക്റ്റീരിയകളുണ്ട്[3].

ചരിത്രം

1676-ൽ ആന്റണി വാൻ ല്യൂവെൻഹോക്ക് (Antonie van Leeuwenhoek) സ്വയം രൂപകല്പന ചെയ്ത സിംഗിൾ ലെൻസ് മൈക്രോസ്കോപ്പിലൂടെ ആദ്യമായി ബാക്റ്റീരിയകളെ നിരീക്ഷിച്ചു. അദ്ദേഹം അവയെ അനിമൽക്യൂൾസ് (animalcules) എന്നു വിളിച്ചു[4]. തുടർന്ന് അദ്ദേഹം നിരീക്ഷണങ്ങൾ റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ പ്രസിദ്ധീകരിച്ചു[5][6][7]. ബാക്റ്റീരിയ എന്ന പേര് മുന്നോട്ടു വെച്ചത് 1838-ൽ ഏൺബെർഗ് (Christian Gottfried Ehrenberg) എന്ന ശാസ്ത്രജ്ഞനാണ്.

ബാകടീരിയയുടെ പരിണാമചരിത്രം

ബാക്ടീരിയയുടെ ഘടന

പദത്തിന്റെ മറ്റ് അർത്ഥങ്ങൾ

  • ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചാർളി ചാപ്ലിൻ ചിത്രത്തിലെ ബാക്റ്റീരിയ എന്ന കാല്പനിക രാജ്യം.
  • ബാക്റ്റീരിയ എന്ന ഉപദ്രവകാരികളായ ചില സോഫ്റ്റ്വെയറുകൾ.
  • ബാക്റ്റീരിഡെ (Bacteriidae) എന്ന ഒരു പ്രത്യേക തരം തെക്കേ അമേരിക്കൻ പ്രാണികുടുംബം.

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണി

"https:https://www.search.com.vn/wiki/index.php?lang=ml&q=ബാക്റ്റീരിയ&oldid=4077639" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്