വെള്ളായണി ദേവി ക്ഷേത്രം

കേരളത്തിൽ ഭദ്രകാളിദേവിക്ക് സമർപ്പിതമായ ഒരു ക്ഷേത്രമാണ് മേജർ വെള്ളായണി ദേവി ക്ഷേത്രം. വെള്ളായണി കവലയുടെ പടിഞ്ഞാറ്, വശത്തായുള്ള വെള്ളായണി കായലിന്റെ കിഴക്ക് ഭാഗത്ത് തിരുവനന്തപുരത്തിന്റെ തെക്ക് കിഴക്ക് 12 കിലോമീറ്റർ കിഴക്കുഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[1][2] തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.[3] ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പരമ്പരാഗത കലാരംഗത്തെ വെങ്കല മേൽക്കൂരയും ദ്രാവിഡ വാസ്തുവിദ്യയും കാണപ്പെടുന്നു.[4] ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വടക്കൻ ടവറുകളെ ഗോപുരങ്ങൾ എന്നറിയപ്പെടുന്നു. വിവിധ ദൈവങ്ങളുടെ പ്രതിമകൾ ഇവിടെ കാണാം. ക്ഷേത്രസമുച്ചയത്തിന് ചുറ്റുമുള്ള മതിലുകളിലൂടെയാണ് ഗോപുരങ്ങൾ കാണപ്പെടുന്നത്. [5][6]

മേജർ വെള്ളായണി ദേവി ക്ഷേത്രം നേമം
വെള്ളായണി ദേവിയുടെ തങ്ക തിരുമുടി
വെള്ളായണി ദേവി ക്ഷേത്രം is located in Kerala
വെള്ളായണി ദേവി ക്ഷേത്രം
Location in Kerala
അടിസ്ഥാന വിവരങ്ങൾ
സ്ഥലംNemom, Vellayani
നിർദ്ദേശാങ്കം8°26′44″N 76°59′29″E / 8.44556°N 76.99139°E / 8.44556; 76.99139
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിGoddess Bhadrakali
ആഘോഷങ്ങൾഅശ്വതി പൊങ്കാല , 3വർഷം കൂടുമ്പോൾ ദാരികനെ തേടിയുള്ള കാളിയൂട്ടും, പറണേറ്റും , തൃക്കാർത്തിക മഹോത്സവം , വിജയദശമി മഹോത്സവം അങ്ങനെ മറ്റനവധി ഉത്സവങ്ങളും
ജില്ലThiruvananthapuram
സംസ്ഥാനംKerala
രാജ്യംIndia
Governing bodyതിരുവിതാംകൂർ ദേവസ്വം ബോർഡ്
വാസ്തുവിദ്യാ തരംDravidian architecture (Kovil)

പ്രതിഷ്ഠ

വെള്ളായണി ദേവി

ഭദ്രകാളിയുടെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. തിരുവെഴുത്തുകളനുസരിച്ച് ഭദ്രകാളി ശിവൻറെ കോപത്തിന്റെ ഒരു രൂപമാണ്. വടക്ക് (വടക്കും നട) നോക്കിയാണ് കാളി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തദ്ദേശീയഭാഷയിൽ ഈ വിഗ്രഹം തിരുമുടി എന്നറിയപ്പെടുന്നു. കേരളത്തിലെ കാളിക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ ഏറ്റവും വലുതാണ് ഈ വെള്ളായണി ക്ഷേത്രത്തിലെ പ്രതിഷ്ഠ.[7]നാലര അടി ഉയരവും വീതിയും ആണ് വിഗ്രഹം. ശുദ്ധമായ സ്വർണ്ണവും വിലയേറിയ കല്ലുകളും വിഗ്രഹത്തിന്റെ മുന്നിലെ കാഴ്ചയെ അലങ്കരിക്കുന്നു.

വെള്ളായണി ദേവി ക്ഷേത്രത്തിൽ ഉപദേവതകളായി ആരാധിക്കപ്പെടുന്ന മറ്റു ദേവീദേവന്മാർ ശിവൻ, ഗണേശൻ, നാഗരാജൻ എന്നിവരാണ്. ഈ ക്ഷേത്രത്തിൽ മാടൻ തമ്പുരാൻ മറ്റൊരു ഉപദേവതയാണ്. [8]

ഐതീഹ്യം

വെള്ളായണി ദേവീ ക്ഷേത്രത്തിലെ കളങ്കാവൽ

പണ്ട് വെള്ളായണി കായലിന്റെ കരയിലായി നിന്ന തെങ്ങുകളിൽ നിന്ന് കള്ള് ശേഖരിക്കുക പതിവായിരുന്നു. അങ്ങനെ ഒരിക്കൽ ഒരു ചെത്തുകാരൻ താൻ ശേഖരിച്ച കള്ളിൽ ഗണ്യമായ കുറവ് ശ്രദ്ധിച്ചു. കള്ള് ശേഖരിച്ചുവച്ചിരുന്ന കുടത്തിൽനിന്നാണ് മോഷണം പോകുന്നതെന്ന് മനസിലാക്കി. മോഷ്ടാവിനെ കണ്ടെത്താനായി അയാൾ ഒരു ദിവസം മറഞ്ഞിരുന്നു. ഒരു വലിയ പച്ച തവള തെങ്ങുകൾ മാറി മാറി ചാടി കള്ളുകുടത്തിൽ നിന്ന് കള്ളുകുടിക്കുന്നതായി അപ്പോൾ അയാൾ കണ്ടു. ആ തവളയെ ചെത്തുകാരൻ കള്ള് ചെത്തുന്ന തേർ കൊണ്ട് എറിഞ്ഞു. എന്നാൽ തേർകൊണ്ട തവള കായലിലേക്ക് എടുത്തു ചാടുന്ന കണ്ട അയാൾ അത്ഭുതപ്പെടുന്നു.

തുടർന്ന് അയാൾ മഹാദേവിഭക്തനായ കേളൻ കുലശേഖരവാത്തിയെ വിവരമറിയിക്കുന്നു. കുലശേഖരവാത്തി ഏഴുദിവസം ദേവീമന്ത്രോച്ചാരണത്തോടെ വെള്ളായണിക്കായലിൽ മുങ്ങി നിവർന്നുകൊണ്ടിരുന്നു. ഏഴാംദിവസം വെള്ളായണിയുടെ സുകൃതമായി കായൽപ്പരപ്പിൽ ഒരു ചെന്താമര വിരിയുന്നു. ആ ചെന്താമരയിൽ ചുവന്ന സാളഗ്രാമമായി മഹാത്രിപുരസുന്ദരിയായ ശ്രീഭദ്രകാളി വിളങ്ങുന്നത് വാത്തി നിറകണ്ണുകളോടെ നോക്കി നിൽക്കുന്നു. തുടർന്ന് വാത്തി ആ ചൈതന്യത്തെ കലമാൻ കൊമ്പിലേക്കു ആവാഹിച്ചു. തുടർന്ന് വരിക്കപ്ലാവിൻ കൊമ്പിൽ തീർത്ത തിരുമുടിയിൽ ആവാഹിച്ചിരുത്തി പൂജകൾ ചെയ്തു.

അങ്ങനെ പൂജകൾ ചെയ്തുവരികയായിരുന്നപ്പോഴാണ് തിരുവിതാങ്കൂർ മഹാരാജാവ് പ്രതിഷ്ഠയല്ലാത്ത വിഗ്രഹങ്ങൾ ഇല്ലാന കൊട്ടാരത്തിൽ എഴുന്നള്ളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. വെള്ളായണി തിരുമുടിയും എഴുന്നള്ളിച്ചു വന്നപ്പോൾ, മറ്റു വിഗ്രഹങ്ങളെല്ലാം ബഹുമാനപൂർവ്വം പീഠത്തിൽ നിന്ന് ഉയർന്നു. രാജാവ് തിരുമുടി ഒരു പൂജ ഹാളിൽ വച്ച് പൂട്ടാൻ ആജ്ഞാപിച്ചു. ദുഖിതനായ വാത്തി കരുവൻ പറയൻ എന്ന മാന്ത്രികനെ കണ്ടു വിദഗ്ദ്ധമായി തിരുമുടി തിരിച്ചു കൊണ്ടുപോരുന്നു. എന്നാൽ ഇതറിഞ്ഞ രാജാവ് വാത്തിയെ പിടിച്ചുകൊണ്ടുവരാൻ കൽപ്പിക്കുന്നു. ഭടന്മാർ അടുത്തെത്തിയസമയം വാത്തി കുറച്ചു സമയം ചോദിച്ചിട്ട് അടുത്തുള്ള കാവിൽ തന്റെ ചൈതന്യത്തെ കുടിയിരുത്തിയ ശേഷം ബ്രഹ്മത്തിൽ ലയിക്കുന്നു. ഇന്ന് ആ കാവ് കായിക്കര തെക്കത് എന്ന് അറിയപ്പെടുന്നു. ഇവിടുത്തെ പൂജകൾക്ക് ശേഷമാണു മുടിപ്പുരയിലെ പൂജകൾ. ഇന്നും അതേവാത്തിയുടെ സമുദായത്തിൽ(കൊല്ലൻ)പെട്ടവരാണ് വെള്ളായണിയിൽ പൂജകൾ ചെയ്യുന്നത്. തിരുവിതാങ്കൂർ ഭരിച്ചിരുന്ന ഗൗരി ലക്ഷ്മി തമ്പുരാട്ടിയാണ് തങ്കതിരുമുടി നിർമ്മിച്ചു നൽകിയത്.

ഉത്സവകാലങ്ങളിൽ നടക്കുന്ന കളംകാവൽ വേളകളിൽ എന്നും തിരുമുടിയെടുക്കുന്ന വാത്തി കാലിടറിയാണ് നടക്കാറുള്ളത്. ഇത് പണ്ട് ദേവിയുടെ കാലിൽ തേർകൊണ്ടത് കാരണം ആണെന്നാണ് വിശ്വസിക്കുന്നത്.

ചരിത്രപ്രസിദ്ധമായ കാളിയൂട്ടുത്സവം

വെള്ളായണി കാളിയൂട്ട് മഹോത്സവം

വെള്ളായണി മുടിപ്പുരയിൽ 3 വര്ഷം കൂടുമ്പോൾ നടക്കുന്ന കാളിയൂട്ടുത്സവം വളരെ പ്രസിദ്ധമാണ്.

ഇതും കാണുക

അവലംബം

ബാഹ്യ ലിങ്കുകൾ


🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ