വെർസാചെ

1978 ൽ ജാനി വെർസാചെ എന്നയാൾ സ്ഥാപിച്ച ഒരു ഇറ്റാലിയൻ ആഡംബര ഫാഷൻ സ്ഥാപനമാണ് വെർസാചെ എന്ന് പൊതുവായി അറിയപ്പെടുന്ന ജാനി വെർസാചെ എസ്.ആർ.എൽ(ഇറ്റാലിയൻ ഉച്ചാരണം: [ˈdʒanni verˈsaːtʃe]), [i] ഇറ്റാലിയൻ നിർമ്മിത റെഡി-ടു-വെയർ, ലെതർ ആക്‌സസറികളാണ് വെർസാചെ ബ്രാൻഡ് നിർമ്മിക്കുന്ന പ്രധാന വസ്തുക്കൾ. ഗ്രീക്ക് പുരാണ കഥാപാത്രമായ മെഡൂസയുടെ മുഖമാണ് വെർസാചെ ലോഗോയിൽ ഉള്ളത്. റെജിയോ കാലാബ്രിയയിലെ ചരിത്ര അവശിഷ്ടങ്ങളുടെ തറയിൽ നിന്നാണ് ലോഗോ വന്നത്, വെർസേസ് സഹോദരങ്ങൾ കുട്ടിക്കാലത്ത് കളിച്ചുനടന്നിരുന്ന ഒരിടമായിരുന്നു ഇത്. ജാനി വെർസാചെ മെഡുസയെ ലോഗോയായി തിരഞ്ഞെടുത്തു. അതിനൊരു കാരണം, മെഡുസക്ക് തിരിച്ചുവരാൻ സാധിക്കാത്തവിധം, ആളുകളെ അവളുമായി പ്രണയത്തിലാക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. തന്റെ കമ്പനി ഉപഭോക്താക്കളിലും സമാനമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.

ജാനി വെർസാചെ S.r.l.
Subsidiary (S.r.l.)
വ്യവസായംഫാഷൻ
സ്ഥാപിതം1978; 46 years ago (1978) (ജാനി വെർസാചെ ഡോണ എന്ന പേരിൽ)
സ്ഥാപകൻജാനി മരിയ വെർസാചെ
ആസ്ഥാനം,
പ്രധാന വ്യക്തി
  • Santo Versace (chairman​ and​ president)[1]
  • Jonathan Akeroyd (director​ and​ CEO)[1]
  • Donatella Versace (artistic director)
ഉത്പന്നങ്ങൾApparel, accessories
വരുമാനം
  • Increase€669 million (2016)[2]
  • €635 million (2013)[2]
ജീവനക്കാരുടെ എണ്ണം
1500
മാതൃ കമ്പനിക്യാപ്രി ഹോൾഡിങ്സ്
വെബ്സൈറ്റ്www.versace.com

പ്രതീകാത്മകമായ മിന്നുന്ന പ്രിന്റുകളും ശോഭയുള്ള നിറങ്ങളുമുള്ള സ്റ്റൈലിനൊപ്പം നൂതന ഡിസൈനുകൾക്ക് വെർസേസ് ബ്രാൻഡ് പ്രസിദ്ധമാണ്.[6][7][8] വസ്ത്ര ശേഖരത്തിൽ മൃഗരോമങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്ന് 2018 ൽ കമ്പനി പ്രഖ്യാപിച്ചിരുന്നു.[9] 2018 സെപ്റ്റംബർ 25 ന് മൈക്കൽ കോർസ് ഹോൾഡിംഗ്സ് 2.12 ബില്യൺ ഡോളറിന് (യുഎസ്.ഡി) ജാനി വെർസാചെ എസ്‌ആർ‌എല്ലിലെ കുടിശ്ശികയുള്ള എല്ലാ ഓഹരികളും സ്വന്തമാക്കി;[10] 31 ഡിസംബർ 2018 നാണ് കമ്പനിയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കിയത്.[11] ഉടമസ്ഥ മാറ്റത്തിനുശേഷവും ഡോണടെല്ല വെർസാചെയെ കമ്പനിയുടെ ക്രിയേറ്റീവ് ഡിസൈൻ മേധാവിയായി നിലനിർത്തി.

ചരിത്രം

1972 ൽ കാലഗ്ഹാൻ, ജെന്നി, കോംപ്ലിസെ എന്നിവയ്ക്കായി ജാനി വെർസാചെ തന്റെ ആദ്യ കളക്ഷണുകൾ രൂപകൽപ്പന ചെയ്തു. 1978 ൽ "ജാനി വെർസാചെ ഡോണ" എന്ന പേരിൽ കമ്പനി ആരംഭിച്ചു.[12] വെർസാചെ യുടെ ആദ്യത്തെ ബോട്ടിക്ക് 1978 ൽ മിലാനിലെ വിയ ഡെല്ലാ സ്പിഗയിൽ പ്രവർത്തനം ആരംഭിച്ചു.[13][14] വസ്ത്ര രൂപകല്പന മുതൽ ചില്ലറ വിൽപ്പന വരെ ബ്രാൻഡിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്ന ചുരുക്കം ചില സ്വതന്ത്ര ഡിസൈനർമാരിൽ ഒരാളായിരുന്നു വെർസാചെ.[6] 1982 ൽ കമ്പനി ആക്സസറി, ജ്വല്ലറി, ഹോം ഫർണിഷിംഗ്, ചൈന വ്യവസായങ്ങൾ എന്നിവയിലേക്കും കാൽ വെച്ചു.[15] 1993 ൽ ഡൊണാറ്റെല്ല വെർസാചെ "യംഗ് വെർസാചെ" , "വേഴ്സസ്" എന്നിങ്ങനെ ഉപസ്ഥാപനങ്ങളും സൃഷ്ടിച്ചു.[12] 1994 ൽ, എലിസബത്ത് ഹർലിയുടെ കറുത്ത വെർസാചെ വസ്ത്രം കാരണം ബ്രാൻഡ് വ്യാപകമായ അന്താരാഷ്ട്ര ശ്രദ്ധ നേടി, അക്കാലത്ത് "ദാറ്റ് ഡ്രെസ്സ്" എന്ന് ഇത് വിളിക്കപ്പെട്ടു.[7][16][17]

പ്രമാണം:Gianni Versace.jpg
കമ്പനിയുടെ[പ്രവർത്തിക്കാത്ത കണ്ണി] സ്ഥാപകനായ ജാനി വെർസാചെ (1946-1997)

അവലംബം

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വെർസാചെ&oldid=3989783" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്