ശൂന്യവേള

പൊതുപ്രശ്നങ്ങൾ നിയമനിർമ്മാണസഭകളിൽ ഉന്നയിക്കാൻ അനുവദിക്കുന്ന സമയമാണ്‌ ശൂന്യവേള അഥവാ സീറോ അവർ. ബ്രിട്ടീഷ് പാർലമെന്റിലാണ്‌ ഇതിന്റെ ഉത്ഭവം. അവിടെ 12 നും 1 മണിക്കും ഇടക്കാണ്‌ അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.സാധാരണ ഗതിയിൽ ശൂന്യവേള ചോദ്യോത്തരവേളയ്ക്കും സഭയിലെ സാധാരണ നടപടിക്രമങ്ങൾക്കും ഇടയിലായിരിക്കുംസാധാരണ നിയമനിർമ്മാണ സഭകളിൽ അംഗങ്ങൾക്ക് ഏതെങ്കിലും വിഷയത്തെപ്പറ്റി പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനു നിരവധി പ്രക്രിയകളിലൂടെ കടന്നു പോകേണ്ടതുണ്ട്. സഭയിലെ മറ്റു നടപടിക്രമങ്ങൾക്ക് കാത്തു നിൽക്കാൻ കഴിയാതെയുള്ള അത്യാവശ്യമുള്ള കാര്യങ്ങളാണ് ചോദ്യരൂപേണ ഉന്നയിക്കുന്നത് .ശൂന്യവേള സമയത്ത് ഉന്നയിക്കേണ്ടതായ വിഷയങ്ങളുടെ നോട്ടീസ് സഭയിലെ അംഗങ്ങൾ [പാർലമെന്റ് -എം.പി ] സാധാരണയായി 10 മണിക്ക് മുൻപായി സഭയിൽ പ്രധാന ചുമതല നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥനു [ പ്രിസൈഡിംഗ് ഓഫീസർ ] നൽകുന്നു ഇത്തരം ചോദ്യങ്ങളെ സഭയിൽ ഉന്നയിക്കുന്നതിനു അനുവദിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറാണ്.ഇന്ത്യയിൽ ഇത് 1962 മുതലാണ് നിലവിൽ വന്നത്.


"https:https://www.search.com.vn/wiki/index.php?lang=ml&q=ശൂന്യവേള&oldid=3374561" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്