സത്യാഗ്രഹം

സമരമാര്‍ഗ്ഗം

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധി വികസിപ്പിച്ചെടുത്ത അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ്‌ സത്യാഗ്രഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെ ആദ്യകാലങ്ങളിലും ഗാന്ധിജി ഈ സമരമുറ ഉപയോഗിക്കുകയുണ്ടായി.ഏതു തരത്തിലുള്ള പീഡനത്തെയും അടിച്ചമർത്തലിനെയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്. 1906 സെപ്റ്റംബർ 11- ന് ജോഹന്നാസ് ബർഗിൽ ചേർന്ന യോഗത്തിൽ വെച്ചാണ്‌ ഗാന്ധിജിയുടെ പ്രക്ഷോഭ സമരങ്ങൾക്ക് സത്യാഗ്രഹം എന്ന പേര് നൽകുന്നത്. നല്ലകാര്യത്തിനുവേണ്ടി ആഗ്രഹിക്കുന്ന എന്ന് അർത്ഥം വരുന്ന 'സത്യാഗ്രഹം' എന്ന പേര്‌ മദൻലാൽ ഗാന്ധി നിർദ്ദേശിച്ചപ്പോൾ അതു ഗാന്ധിജി അംഗീകരിക്കുകയായിരുന്നു. സത്യത്തെ ആഗ്രഹിക്കുക എന്ന് ഈ വാക്കിനർത്ഥം. അമേരിക്കയിലെ പൗരാവകാശ സമരങ്ങളിൽ സത്യാഗ്രഹ സമരമുറ സ്വീകരിച്ച മാർട്ടിൻ ലൂഥർ കിംഗ് തന്നെ ഇതിന്‌ മികച്ച ഉദാഹരണം.

ഗാന്ധി ഉപ്പ് മാർച്ച്, 1930 മാർച്ച് സമയത്ത്.

തത്ത്വങ്ങൾ

രാഷ്ട്രീയ സമരമുറ എന്നതിനുപരി അനീതിക്കും ഹിംസയ്ക്കുമെതിരെയുള്ള ആഗോള പരിഹാരം എന്ന രീതിയിൽ സത്യാഗ്രഹത്തെ വളർത്തിയെടുക്കാനാണ്‌ ഗാന്ധിജി വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി സത്യാഗ്രഹം പഠിപ്പിക്കുന്നതിനായി അദ്ദേഹം സബർമതി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. സത്യാഗ്രഹികൾ പ്രധാനമായും 11 തത്ത്വങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചു.

  1. അഹിംസ (Non-violence)
  2. സത്യം (Truth)
  3. മോഷ്ടിക്കാതിരിക്കുക (Non-stealing)
  4. ബ്രഹ്മചര്യം (Chastity)
  5. നിസ്സ്വാർത്ഥത (Non-possession)
  6. കായികാദ്ധ്വാനം (Body-labour or bread-labour)
  7. വാക്‌ചതുരി (Control of palate)
  8. ഭയമില്ലായ്മ (Fearlessness)
  9. മതസഹിഷ്ണുത (Equal respect to all religions)
  10. സ്വദേശി
  11. അയിത്തോച്ചാടനം
"https:https://www.search.com.vn/wiki/index.php?lang=ml&q=സത്യാഗ്രഹം&oldid=3695312" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്