സാറ്റേൺ V

1967 നും 1973 നും ഇടയിൽ നാസ ഉപയോഗിച്ച ഒരു മനുഷ്യസഞ്ചാരയോഗ്യമായ റോക്കറ്റാണ് സാറ്റേൺ V (ഉച്ചാരണം: സാറ്റേൺ ഫൈവ്).[6] പ്രധാനമായും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുവാനുള്ള അപ്പോളോ ദൗത്യങ്ങൾക്കായാണ് ഈ ത്രീ സ്റ്റേജ് ലിക്വിഡ്-പ്രൊപ്പല്ലന്റ് സൂപ്പർ ഹെവി-ലിഫ്റ്റ് വിക്ഷേപണ വാഹനം വികസിപ്പിച്ചെടുത്തത്. പിന്നീട് ആദ്യത്തെ അമേരിക്കൻ ബഹിരാകാശ നിലയമായ സ്കൈലാബ് വിക്ഷേപിക്കാനും ഇത് ഉപയോഗിച്ചു.

സാറ്റേൺ V

അപ്പോളോ 11 വിക്ഷേപണം, സാറ്റേൺ V SA-506, ജൂലൈ 16, 1969
കൃത്യം
  • അപ്പോളോ ചാന്ദ്ര ദൗത്യങ്ങൾ
  • സ്കൈലാബ് വിക്ഷേപണം
നിർമ്മാതാവ്
  • ബോയിങ്ങ് (സ്റ്റേജ്-1)
  • നോർത്ത് അമേരിക്കൻ ഏവിയേഷൻ (സ്റ്റേജ്-2)
  • ഡഗ്ലസ് (സ്റ്റേജ് 4B)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഒരു വിക്ഷേപണത്തിനുള്ള ചെലവ് (2024)$185 million in 1969–1971 dollars[1] ($1.16 billion in 2016 value), of which $110 million was for vehicle.[2]
Size
ഉയരം363.0 ft (110.6 m)
വ്യാസം33.0 ft (10.1 m)
ദ്രവ്യം6,540,000 lb (2,970,000 kg)[3]
സ്റ്റേജുകൾ2-3
പേലോഡ് വാഹനശേഷി
Payload to
ലോ എർത്ത് ഓർബിറ്റ് (90 nmi (170 km), 30° inclination)
310,000 lb (140,000 kg)[4][5][note 1]
Payload to
ട്രാൻസ് ലൂണാർ ഇജക്ഷൻ
107,100 lb (48,600 kg)[3]
ബന്ധപ്പെട്ട റോക്കറ്റുകൾ
കുടുംബംസാറ്റേൺ
Derivativesസാറ്റേൺ INT-21
വിക്ഷേപണ ചരിത്രം
സ്ഥിതിവിരമിച്ചു
വിക്ഷേപണത്തറകൾLC-39, കെന്നഡി സ്പേസ് സെന്റർ
മൊത്തം വിക്ഷേപണങ്ങൾ13
വിജയകരമായ വിക്ഷേപണങ്ങൾ12
പരാജയകരമായ വിക്ഷേപണങ്ങൾ0
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ1 (Apollo 6)
ആദ്യ വിക്ഷേപണംNovember 9, 1967 (AS-501[note 2] Apollo 4)
അവസാന വിക്ഷേപണംMay 14, 1973 (AS-513 സ്കൈലാബ്)
First സ്റ്റേജ് - S-IC
വ്യാസം33.0 ft (10.1 m)
എഞ്ചിനുകൾ5 റോക്കറ്റ്‌ഡൈൻ F-1
തള്ളൽ7,891,000 lbf (35,100 kN) sea level
Specific impulse263 seconds (2.58 km/s) sea level
Burn time168 സെക്കന്റ്
ഇന്ധനംRP-1/ദ്രവ ഓക്സിജൻ
Second സ്റ്റേജ് - S-II
വ്യാസം33.0 ft (10.1 m)
എഞ്ചിനുകൾ5 റോക്കറ്റ്‌ഡൈൻ J-2
തള്ളൽ1,155,800 lbf (5,141 kN) വാക്വം
Specific impulse421 seconds (4.13 km/s) വാക്വം
Burn time360 സെക്കന്റ്
ഇന്ധനംLH2/ദ്രവ ഓക്സിജൻ
Third സ്റ്റേജ് - S-IVB
വ്യാസം21.7 ft (6.6 m)
എഞ്ചിനുകൾ1 റോക്കറ്റ്‌ഡൈൻ J-2
തള്ളൽ232,250 lbf (1,033.1 kN) വാക്വം
Specific impulse421 seconds (4.13 km/s) വാക്വം
Burn time165 + 335 സെക്കന്റ് (2 burns)
ഇന്ധനംLH2/ദ്രവ ഓക്സിജൻ

ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 13 തവണ സാറ്റേൺ V വിക്ഷേപിച്ചു. 2019 ലെ കണക്കനുസരിച്ച്, സാറ്റേൺ V ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയതും ഏറ്റവും ഭാരമേറിയതുമായ റോക്കറ്റായി തുടരുന്നു. കൂടാതെ ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ പേലോഡിന്റെ (140,000 കിലോഗ്രാം) റെക്കോർഡും സാറ്റേൺ V-ന് ഇന്നും സ്വന്തമാണ്.[4] ഇന്നുവരെ, ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് മനുഷ്യരെ എത്തിച്ചിട്ടുള്ള ഒരേയൊരു വിക്ഷേപണ വാഹനമാണ് സാറ്റേൺ V. മൊത്തം വിക്ഷേപണയോഗ്യമായ 15 റോക്കറ്റുകൾ നിർമ്മിച്ചെങ്കിലും 13 എണ്ണം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. ഗ്രൗണ്ട് ടെസ്റ്റിംഗ് ആവശ്യങ്ങൾക്കായി മൂന്ന് വാഹനങ്ങൾ കൂടി നിർമ്മിച്ചു. 1968 ഡിസംബർ മുതൽ 1972 ഡിസംബർ വരെയുള്ള നാലുവർഷത്തിനിടെ മൊത്തം 24 ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് വിക്ഷേപിച്ചു.

അവലംബം

കുറിപ്പുകൾ


കുറിപ്പുകൾ



"https:https://www.search.com.vn/wiki/index.php?lang=ml&q=സാറ്റേൺ_V&oldid=3990003" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്