സി++

പ്രോഗ്രാമിങ് ഭാഷ

സി++(/ˌsiːˌplʌsˈplʌs/) എന്നത് സി പ്രോഗ്രാമിംഗ് ഭാഷയുടെ അല്ലെങ്കിൽ "സി വിത്ത് ക്ലാസെസ്സ്" എന്നതിന്റെ ഒരു വിപുലീകരണമായി ബ്യാൻ സ്ട്രൗസ്ട്രെപ് സൃഷ്ടിച്ച ഒരു പൊതു-ഉദ്ദേശ്യ പ്രോഗ്രാമിംഗ് ഭാഷയാണ്. കാലക്രമേണ ഭാഷ ഗണ്യമായി വികസിച്ചു, ആധുനിക സി++ന് ഇപ്പോൾ ഒബ്ജക്റ്റ്-ഓറിയന്റഡ്, ജെനറിക്, ഫങ്ഷണൽ ഫീച്ചറുകൾ ഉണ്ട്, കൂടാതെ ലോ-ലെവൽ മെമ്മറി മാനിപ്പുലേഷനുള്ള സൗകര്യങ്ങളും ഉണ്ട്. ഇത് മിക്കവാറും എല്ലായ്‌പ്പോഴും കംപൈൽ ചെയ്‌ത ഭാഷയായാണ് നടപ്പിലാക്കുന്നത്, കൂടാതെ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി, എൽഎൽവിഎം(LLVM), മൈക്രോസോഫ്റ്റ്, ഇന്റൽ, ഒറാക്കിൾ, ഐബിഎം എന്നിവയുൾപ്പെടെ പല വെണ്ടർമാരും സി++ കമ്പൈലറുകൾ നൽകുന്നു, അതിനാൽ ഇത് പല പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

സി++
രൂപകൽപ്പന ചെയ്തത്:Bjarne Stroustrup
വികസിപ്പിച്ചത്:ISO/IEC JTC1 (Joint Technical Committee 1) / SC22 (Subcommittee 22) / WG21 (Working Group 21)
ഡാറ്റാടൈപ്പ് ചിട്ട:Static, nominative, partially inferred
പ്രധാന രൂപങ്ങൾ:GCC, LLVM Clang, Microsoft Visual C++, Embarcadero C++Builder, Intel C++ Compiler, IBM XL C++, EDG
സ്വാധീനിച്ചത്:Ada 95, C#,[1] C99, Chapel,[2] Clojure,[3] D, Java,[4] JS++,[5] Lua, Nim,[6] Objective-C++, Perl, PHP, Python,[7] Rust, Seed7

ചരിത്രം

1983-1985 കാലത്ത് ബ്യാൻ സ്ട്രൗസ്ട്രെപ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 1983 ന് മുൻപ്, അദ്ദേഹം സി പ്രോഗ്രാമിങ് ഭാഷ പുതുക്കി ചേർത്ത് അതിനെ സി വിത് ക്ലാസ്സെസ് എന്ന് വിളിച്ചു. ഇതിനു വേണ്ടി അദ്ദേഹം പ്രോഗ്രാമിങ്ങിൽ 'ഒബ്ജക്റ്റ്’ എന്ന ആശയം സിമുല എന്ന കമ്പ്യൂട്ടർ ഭാഷയിൽ നിന്ന് കടമെടുത്തു, കൂടെ സിയുടെ ശക്തിയും ലാളിത്യവും. 1983 ലാണ് സി++ എന്ന പേര് ഇതിന് നൽകിയത്.

സവിശേഷതകൾ

ഗ്നു ഈമാക്സിൽ ജി.സി.സി. ഉപയോഗിച്ച് സി++ പ്രോഗ്രാം പ്രവർത്തിപ്പിക്കുന്നു
  • ഒബ്ജക്റ്റ് ഓറിയന്റഡ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് (object oriented)- അത്യധികം സങ്കീർണങ്ങളായ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഇതുപയോഗിച്ച് വികസിപ്പിച്ചെടുക്കുവാൻ കഴിയും.
  • ഇൻഹെറിറ്റൻസ് ( Inheritance) - സമാനസ്വഭാവമുള്ള പ്രോഗ്രാം ഭാഗങ്ങൾ ഒന്നിലധികം പ്രാവശ്യം ഒന്നിലധികം പ്രാവശ്യം എഴുതുന്നതൊഴിവാക്കാൻ സാധിക്കുന്നതു മൂലം പ്രോഗ്രാമ്മിങ്ങ് സമയം ലാഭിക്കാൻ സാധിക്കുന്നു.
  • എൻ‌ക്യാപ്സുലേഷൻ (Encapsulation)- ക്ലാസ്സുകളുടെ ഉപയോഗം ദത്തങ്ങളൂടെയും നിർദ്ദേശങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നു.
  • പോളിമോർഫിസം (Polimorphism) - സങ്കീർണ്ണമായ പ്രോഗ്രാമ്മിങ്ങ് നിർദ്ദേശങ്ങങ്ങൾക്ക് ലളിതമായ ഒരു കവചം സൃഷ്ടിക്കുന്നു

ഹലോ വേൾഡ് പ്രോഗ്രാം

താഴെ സി++ൽ ഉള്ള ഒരു ഹലോ വേൾഡ് പ്രോഗ്രാം മാനകരൂപത്തിലും, ഏറെ പ്രചാരത്തിലുള്ള ടർബോ സി++ കമ്പൈലർ രീതിയിലും കൊടുത്തിരിക്കുന്നു.[8][9]

മാനക രൂപംടർബോ സി++ രൂപം
#include <iostream> int main(){  std::cout << "Hello, world!"<< std::endl;  return 0;}
#include <iostream.h>void main(){   cout<<"Hello, world!\n";}

ഈ പ്രോഗ്രാം തരുന്ന ഫലം (ഔട്ട്പുട്ട്) താഴെ പറയും പ്രകാരമായിരിക്കും.

''Hello, world!''

വിവിധ കംപൈലറുകൾക്കനുസരിച്ച് സി ++ പ്രോഗ്രാമ്മിന്റെ സ്ട്രക്ട്ച്ചറുകൾ ചെറുതായി വത്യാസപ്പെട്ടുകൊണ്ടിരിക്കും.

ഇവയും കാണുക

അടിക്കുറിപ്പുകൾ

പ്രകൃതി ദൃശ്യങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ en:C++ എന്ന താളിൽ ലഭ്യമാണ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സി%2B%2B&oldid=3800451" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്