സിംപിൾ ഇംഗ്ലീഷ് വിക്കിപീഡിയ
സിംപിൾ ഇംഗ്ലീഷ് വിക്കിപീഡിയ എന്നത് വിക്കിപീഡിയയുടെ പരിഷ്കരിച്ച ഇംഗ്ലീഷ് പതിപ്പാണ്. ഇത് പ്രാഥമികമായും ഇംഗ്ലീഷ് ഭാഷയുടെ ലളിതരൂപങ്ങളായ ബേസിക് ഇംഗ്ലീഷ്, ലേണിങ് ഇംഗ്ലീഷ് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കപ്പെട്ടതാണ്.[1]. ഒരു ആംഗ്ലിക് ഭാഷയിലോ ഇംഗ്ലീഷ് അധിഷ്‌ഠിത പിഡ്‌ജിൻ അല്ലെങ്കിൽ ക്രിയോളിലോ എഴുതിയ ഏഴ് വിക്കിപീഡിയകളിൽ ഒന്നാണിത്. "വിദ്യാർത്ഥികൾ, കുട്ടികൾ, പഠന ബുദ്ധിമുട്ടുള്ള മുതിർന്നവർ, ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്ന ആളുകൾ എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങളുള്ള ആളുകൾക്ക്" ഒരു വിജ്ഞാനകോശം നൽകുകയെന്ന പ്രഖ്യാപിത ലക്ഷ്യമാണ് ഈ സൈറ്റിനുള്ളത്. [2] സിമ്പിൾ ഇംഗ്ലീഷ് വിക്കിപീഡിയയുടെ അടിസ്ഥാന അവതരണ ശൈലി തുടക്കക്കാർക്ക് ഇംഗ്ലീഷ് പഠിക്കാൻ സഹായകരമാക്കുന്നു. [3] ഇതിന്റെ ലളിതമായ പദഘടനയും വാക്യഘടനയും, ചില സൂക്ഷ്മതകൾ കാണുന്നില്ലെങ്കിലും സാധാരണ ഇംഗ്ലീഷ് വിക്കിപീഡിയയുമായി താരതമ്യപ്പെടുത്തുമ്പോൾ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതിലൂടെ കഴിയും.
വിഭാഗം | Online encyclopedia |
---|---|
ലഭ്യമായ ഭാഷകൾ |
|
ഉടമസ്ഥൻ(ർ) | Wikimedia Foundation |
യുആർഎൽ | simple |
വാണിജ്യപരം | No |
അംഗത്വം | Optional |
ഉപയോക്താക്കൾ | 14,36,558 users, ഫലകം:Rounded calculation administrators as of 18 ഏപ്രിൽ 2024 |
ആരംഭിച്ചത് | September 18, 2001 |