ഷിംല

(സിം‍ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

shelem bale

ഷിംല
ഷിംല - ഒരു രാത്രി ദൃശ്യം
ഷിംല - ഒരു രാത്രി ദൃശ്യം
Map of India showing location of Himachal Pradesh
Location of ഷിംല
ഷിംല
Location of ഷിംല
in Himachal Pradesh and India
രാജ്യം ഇന്ത്യ
സംസ്ഥാനംHimachal Pradesh
ജില്ല(കൾ)Shimla
Municipal CommissionerShekhar Gupta
MayorNarendra Kataria
ജനസംഖ്യ
ജനസാന്ദ്രത
1,63,000[1] (2001)
120/km2 (311/sq mi)
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
25 km2 (10 sq mi)
2,130 m (6,988 ft)
കോഡുകൾ

31°06′40″N 77°09′14″E / 31.111°N 77.154°E / 31.111; 77.154ഇന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല (നേരത്തേ സിംല, ഹിന്ദി: शिमला). ഇതു ഹിമാചൽ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്. 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ശിം‌ല ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഹിമാലയപർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ ചണ്ഡിഗഡിൽ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡെൽഹിയിൽ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1850 കളിലെ ശിംല. ശിംല പാലം

ഷിംല എന്ന പേര് 1819 ൽ ഗൂർ‍ഖയുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാരാണ് സ്ഥാപിച്ചത്. അതിനു മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്.[2] 1822 ൽ സ്കോട്ടിഷ് സൈനികനായ ചാൾസ് പ്രാറ്റ് കെന്നഡി ഇവിടെ ആദ്യത്തെ വേനൽക്കാല വസതി സ്ഥാപിച്ചു. ആ സമയത്ത് തന്നെ 1828 മുതൽ 1835 വരെ ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന വില്യം ബെന്റിക് പ്രഭുവിന് ഷിം‌ല വളരെ പ്രിയപ്പെട്ടതായി മാറി. ബ്രിട്ടീഷ് സൈനികരും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷ നേടാൻ വേണ്ടി ഇവിടേക്ക് നീങ്ങിയിരുന്നു. 1864-ൽ ഷിംലയെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാലതലസ്ഥാനമാക്കി. ഈ വർഷംതന്നെ സിംലയിൽ ഒരു സ്ഥിരം സൈനിക ആസ്ഥാനം തുടങ്ങാനും തീരുമാനമായി.[3]1906 ൽ പണി തീർത്ത കാൽക്ക-ഷിംല റെയിൽ‌വേ ഇവിടേക്കുള്ള എത്തിച്ചേരൽ എളുപ്പമാക്കി. 1947-ൽ ഇന്ത്യ സ്വതന്ത്രമാകുകയും പഞ്ചാബിന്റെ പരമ്പരാഗതതലസ്ഥാനമായ ലാഹോർ, പാകിസ്താനിലെ പഞ്ചാബിന്റെ ഭാഗമാകുകയും ചെയ്തപ്പോൾ, ഇന്ത്യൻ പഞ്ചാബിന്റെ താൽക്കാലികതലസ്ഥാനമായി ഷിംല മാറി. 1960-ൽ ചണ്ഡീഗഢ് നഗരം പണിതീരുന്നതു വരെ ഈ സ്ഥിതി തുടർന്നു. 1971 ൽ ഹിമാചൽ പ്രദേശ് സംസ്ഥാനം രൂപവത്കരിച്ചപ്പോൾ ഷിംലയെ ഇതിന്റെ തലസ്ഥാനമാക്കി.

കാൽക്ക-ഷിംല റെയിൽ‌വേ ഒരു ട്രെയിൻ

ഭൂമിശാസ്ത്രം

ഹിമാലയത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2397.59 meters (7866.10 ft) ഉയരത്തിലായിട്ടാണ് സ്ഥാനം. ഏകദേശം 9.2 km നീളത്തിൽ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പരന്നായി ഷിംല സ്ഥിതി ചെയ്യുന്നു. [4]. ഷിംലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജക്കൂ മലകൾ 2454 meters (8051 ft) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഷിംല. ബലം കുറഞ്ഞ നിർമ്മാണ രീതികളും അശാസ്ത്രീയമായ രീതികളും ഇവിടുത്തെ പ്രദേശങ്ങൾക്ക് വളരെയധികം ഭീഷണിയായി മാറിയിട്ടുണ്ട്[5][6]. നഗരത്തിലെ ഏറ്റവും അടുത്ത നദി 21 കി. മി ദൂരത്തിൽ സറ്റ്ലെജ് നദിയാണ്.[7]. യമുനയുടെ ഉൾ നദികളായ ഗിരി, പബ്ബാർ എന്നീ നദികളും നഗരത്തിനു സമീപത്തു കൂടെ ഒഴുകുന്നു. ഷിംലക്കു സമീപം വനമേഖല ഏകദേശം 414 hectares (1023 acres) ആയി പരന്നു കിടക്കുന്നു.[8].

കാലാവസ്ഥ

കാലാവസ്ഥ പട്ടിക for Shimla
JFMAMJJASOND
 
 
4
 
8
4
 
 
5
 
9
5
 
 
5
 
13
9
 
 
4
 
18
14
 
 
4
 
22
18
 
 
4
 
23
19
 
 
4
 
21
18
 
 
17
 
20
17
 
 
17
 
20
16
 
 
17
 
17
14
 
 
1
 
14
10
 
 
2
 
10
6
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Weatherbase[9]
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.2
 
46
39
 
 
0.2
 
48
41
 
 
0.2
 
55
48
 
 
0.2
 
64
57
 
 
0.2
 
72
64
 
 
0.2
 
73
66
 
 
0.2
 
70
64
 
 
0.7
 
68
63
 
 
0.7
 
68
61
 
 
0.7
 
63
57
 
 
0
 
57
50
 
 
0.1
 
50
43
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

മഞ്ഞുകാലത്ത് ഇവിടുത്തെ കാലാവസ്ഥ നല്ല തണുപ്പാണ്. വേനൽ കാലത്ത് ചെറിയ ചൂടുള്ള കാലാവസ്ഥയമണ്. ഒരു വർഷത്തിൽ താപനില 3.95 °C (39.11 °F) to 32.95 °C (91.31 °F) വരെ മാറിക്കൊണ്ടിരിക്കും[10]. വേനൽക്കാല താപനില 14 °C ക്കും 20 °C ഇടക്കാണ്. തണുപ്പ് കാലത്ത് ഇതു -7 °C നും 10 °C ഇടക്ക് ആണ്. തണുപ്പ് കാലത്ത് മഴയുടെ അളവ് ഓരൊ മാസവും ഏകദേശം 45 mm വും മൺസൂൺ കാലത്ത് 115 mm വും ആണ്. ഒരു കൊല്ലത്തിൽ കിട്ടൂന്ന ഏകദേശം മഴയുടെ അളവ് 1520 mm(62 inches). ആണ്. ജനുവരിയിലും ഫെബ്രുവരിയിലും ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്.[11]

കാലാവസ്ഥ പട്ടിക
JanFebMarAprMayJunJulAugSepOctNovDec
ദിവസത്തെ കൂടിയ താപനില (°C)8913182223212020171410
ദിവസത്തെ സാധാരണ താപനില (°C)45914181918171614106
ദിവസത്തെ കുറഞ്ഞ താപനില (°C)1261014151515131263
ഏകദേശ മഴയുടെ എണ്ണം45444917177212
Source: Weatherbase

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഷിംല&oldid=3966616" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്