സുരേഖ സിക്രി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

നാടകങ്ങൾ, ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരകൾ എന്നിവയിൽ സജീവമായിരുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് സുരേഖ സിക്രി.(19 ഏപ്രിൽ 1945 – 16 ജൂലൈ 2021)[1] ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഇവർ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്.

സുരേഖ സിക്രി
Surekha Sikri at Sony's Maa Exchange show launch
ജനനം
സുരേഖ സിക്രി

(1945-04-19) 19 ഏപ്രിൽ 1945  (79 വയസ്സ്)
ദേശീയതഇന്ത്യൻ
സജീവ കാലം1978–തുടരുന്നു

1988-ലെ തമസ്, 1995-ലെ മാമ്മോ 2019 ൽ ബധായി ഹോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടി. ബാലികാവധു എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിലൂടെ 2008-ൽ മികച്ച പ്രതിനായിക, 2011-ൽ മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ ഇന്ത്യൻ ടെലി അവാർഡുകളും സ്വന്തമാക്കി. ഹിന്ദി നാടകങ്ങളിൽ നൽകിയ സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. അതിനുമുമ്പ് അസോച്ചം ലേഡീസ് ലീഗിന്റെ മുംബൈ വുമൺ ഓഫ് ദ ഡെക്കേഡ് ആർക്കൈവേഴ്സ് അവാർഡും നേടിയിരുന്നു.[2] 1997-ൽ സുമ ജോസ്സൺ സംവിധാനം ചെയ്ത ജന്മദിനം എന്ന മലയാള ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.[3]

ആദ്യകാല ജീവിതം

1945 ഏപ്രിൽ 19-ന് ഉത്തർ പ്രദേശിലാണ് സുരേഖ സിക്രിയുടെ ജനനം. പിതാവ് വ്യോമസേനാ ഉദ്യോഗസ്ഥനും മാതാവ് ഒരു അധ്യാപികയുമായിരുന്നു. അൽമോറയിലും നൈനിറ്റാളിലും ബാല്യകാലം ചെലവഴിച്ച സുരേഖ പിന്നീട് അലഹബാദിലെ അലിഗഢ് മുസ്ലിം സർവകലാശാലയിൽ പഠനം പൂർത്തിയാക്കി. 1968-ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു ബിരുദം നേടി.[4] പത്തുവർഷം എൻ.എസ്.ഡി. റെപ്പർട്ടറി കമ്പനിയിൽ ജോലിനോക്കിയ സുരേഖ പിന്നീട് മുംബൈയിലേക്കു താമസം മാറി. 1985-ൽ തമസ് എന്ന ചിത്രത്തിന്റെ നിർമ്മാണവേളയിൽ ഹേമന്ത് റേഗയെ പരിചയപ്പെട്ടു. 1994-ൽ ഇവർ തമ്മിലുള്ള വിവാഹം നടന്നു. മുംബൈയിലെ ഒരു കലാകാരനായ രാഹുൽ സിക്രി ഇവരുടെ പുത്രനാണ്.[5][6] 2009 ഒക്ടോബർ 20-ന് ഹൃദയാഘാത്തെ തുടർന്ന് ഹേമന്ത് റേഗെ അന്തരിച്ചു.[7]

അഭിനയജീവിതം

ടെലിവിഷൻ രംഗം

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം മുംബൈയിലേക്കു താമസം മാറിയ സുരേഖ സിക്രി ചില ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുവാനാരംഭിച്ചു. സന്ധ്യ ചായ, ജാസമ ഒഡാൻ, ആഥേ അഥൂർ എന്നിവയാണ് സുരേഖ അഭിനയിച്ച ആദ്യകാല ടെലിവിഷൻ പരമ്പരകൾ. പിന്നീട് ഗോദാൻ, സാഥ് ഫെരെ, ജസ്റ്റ് മൊഹബത്ത്, ബനേഗി അപ്നി ബാത്ത് എന്നീ പരമ്പരകളിലും അഭിനയിച്ചു. 2008 മുതൽ കളേഴ്സ് ചാനലിൽ സംപ്രേഷണം ആരംഭിച്ച ബാലികാവധു എന്ന പരമ്പരയിലെ കല്യാണി ദേവി അഥവാ ദാദിസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഖയായിരുന്നു. ഏതാണ്ട് ആറു വർഷത്തോളം സംപ്രേഷണം ചെയ്തിരുന്ന ഈ പരമ്പരയിലെ 1600-ലധികം എപ്പിസോഡുകളിൽ സുരേഖ അഭിനയിച്ചിട്ടുണ്ട്.[2] ഈ പരമ്പരയിലെ അഭിനയത്തിന് സുരേഖയ്ക്കു 2008-ലും 2011-ലും ഇന്ത്യൻ ടെലി അവാർഡ്സ് ലഭിച്ചിരുന്നു.

ചലച്ചിത്രരംഗം

1978-ൽ പുറത്തിറങ്ങിയ കിസാ കുർസി കാ ആണ് സുരേഖ സിക്രി അഭിനയിക്കുന്ന ആദ്യത്തെ ചലച്ചിത്രം. പിന്നീട് വിവിധ ചലച്ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. 1988-ലെ തമസ്, 1995-ലെ മാമ്മോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് നസീം (1995), സർഫറോഷ് (1999), സുബൈദ (2001) എന്നിങ്ങനെ ധാരാളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം

സുരേഖയുടെ അർദ്ധ സഹോദരി മനാര സിക്രിയെ വിവാഹം കഴിച്ചിരിക്കുന്നത് പ്രശസ്ത നടനായ നസീറുദ്ദീൻ ഷായാണ്. ഇവരുടെ മകൾ ഹീബ ഷായുടെ അമ്മായിയാണ് സുരേഖ സിക്രി. ബാലികാവധു എന്ന ടെലിവിഷൻ പരമ്പരയിൽ സുരേഖയുടെ കഥാപാത്രമായ 'ദാദിസ'യുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ഹീബയായിരുന്നു.[8]

മരണം

പക്ഷാഘാതത്തെ തുടർന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. രണ്ട് വർഷത്തോളമായി ശാരീരിക പ്രശ്‌നങ്ങൾ അവരെ അലട്ടിയിരുന്നു. 16 ജൂലൈ 2021 ന് നിര്യാതയായി.

ടെലിവിഷൻ

Current

Former
  • ഏക് ഥാ രാജാ ഏക് ഥി റാണി ... റാണാജിയുടെ അമ്മൂമ്മ (ബഡി റാണി മാ) (2015–2017)
  • പർദേസ് മേ ഹെ മേരാ ദിൽ ... ഇന്ദു മെഹ്റ (ദാദി) (2016-2017)
  • ബാലികാവധു .... കല്യാണി ദേവി ധരംവീർ സിംഗ് / ദാദിസ (2008- 2016)
  • മാ എക്സ്ചേഞ്ച് ... സുരേഖ സിക്രി
  • മഹാ കുംഭ്: ഏക് രഹസ്യ, ഏക് കഹാനി ... രുദ്രയുടെ അമ്മൂമ്മ (2014–2015)
  • സാഥ് ഫേരെ - സലോണി കാ സഫാരി ... ഭാബോ
  • ബനേഗി അപ്നി ബാത്
  • കേസർ ... സരോജ്
  • ഖേനാ ഹേ കുച്ച് മുഝ്കോ
  • സഹേർ
  • സമയ്
  • സി.ഐ.ഡി. ... മൈഥലി
  • ഗോദാൻ
  • ജസ്റ്റ് മൊഹബത്ത് ... മിസിസ് പണ്ഡിറ്റ്
  • കബ്ജേ കഹിയേ......ലക്ഷ്മി പഥക്

ചലച്ചിത്രങ്ങൾ

  • കിസാ കുർസി കാ (1978)
  • Anaadi Anant (1986)
  • തമസ് (1986)
  • Parinati (1988)
  • Salim Langde Pe Mat Ro (1989)
  • Nazar (1991)
  • Little Buddha (1993)[9]
  • മാമ്മോ (1994)[10]
  • Naseem (1995)
  • Sardari Begum (1996)
  • Janmadinam (1998) - Malayalam film
  • Sarfarosh (1999)
  • Hari-Bhari(2000)
  • Cotton Mary (2000)
  • Deham (2001)
  • Zubeidaa (2001)
  • Kali Salwar (2002)
  • Raghu Romeo (2003)
  • Mr. and Mrs. Iyer (2003)
  • Raincoat (2004)
  • Tumsa Nahin Dekha (2004)
  • Jo Bole So Nihaal (film) (2005)
  • Humko Deewana Kar Gaye (2006)
  • ബധായി ഹോ

പുരസ്കാരങ്ങൾ

  • 1988: മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം: തമസ് (1988)
  • 1995: മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം: മാമ്മോ (1995)
  • 1989: സംഗീത നാടക അക്കാദമി അവാർഡ്[11]

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സുരേഖ_സിക്രി&oldid=4004502" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ