സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, നിലയ്ക്കൽ

കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭാവിഭാഗങ്ങളുടെ മേൽനോട്ടത്തിൽ പരിപാലിക്കപ്പെടുന്ന ഒരു എക്യുമെനിക്കൽ ദേവാലയമാണ് സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി അഥവാ നിലയ്ക്കൽ പള്ളി. വനപ്രദേശമായ നിലയ്ക്കലിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. [1] യേശുവിന്റെ ശിഷ്യനായ തോമാശ്ലീഹ ഈ സ്ഥലത്ത് എത്തിയിരുന്നതായി ക്രൈസ്തവർ വിശ്വസിക്കുന്നു.[2] അദ്ദേഹം സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിൽ ഒന്നാണിത്.[3] ക്രി.വ. 54-ലാണ് ഇവിടെ പള്ളി സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇതിന് ആധികാരികമായ തെളിവൊന്നും ലഭ്യമല്ല. വിവിധ ക്രിസ്തീയ സഭകൾ തമ്മിലുള്ള സൗഹാർദ്ദത്തിന്റെ സൂചികയായി കരുതുപ്പോരുന്ന[4][5] ഈ പള്ളി ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കൽ (സഭൈക്യ) ദേവാലയമാണ്.[6] നിലക്കൽ എക്യുമെനിക്കൽ ട്രസ്റ്റിനു കീഴിലുള്ള ഈ ദേവാലയത്തിൽ[7][8]കത്തോലിക്ക, ക്നാനായ, യക്കോബായ, മാർത്തോമാ, ഓർത്തഡോക്സ്, സി.എസ്. ഐ[9]സഭകളിൽ പെട്ട പുരോഹിതന്മാർ വിവിധ ദിനങ്ങളിൽ പ്രാർത്ഥന നടത്തുന്നു. 1984-ൽ പണിത ഇപ്പോഴുള്ള പള്ളി 2020-ൽ പുനരുദ്ധാരണം ചെയ്യപ്പെട്ടിട്ടുണ്ട്.[10][11]

സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, നിലയ്ക്കൽ
പള്ളിയുടെ മുൻഭാഗം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഇന്ത്യAngamoozhy, Kerala, India.
നിർദ്ദേശാങ്കം(9°22′27″N 77°00′07″E / 9.3741321°N 77.00182470°E / 9.3741321; 77.00182470)
ജില്ലപത്തനംതിട്ട
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
പ്രതിഷ്ഠയുടെ വർഷംA.D 54
സംഘടനാ സ്ഥിതിവിവിധ സഭാവിഭാഗങ്ങളുടെ ഏകോപനത്തിൽ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMix of Kerala and Persian
പൂർത്തിയാക്കിയ വർഷംA.D 54

സ്ഥാനം

വനപ്രദേശമായ നിലയ്ക്കലിൽ ആങ്ങമ്മൂഴിക്കും പ്ലാപ്പിള്ളിക്കും ഇടക്കായി മാർത്തോമാഗിരി എന്ന കുന്നിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ശബരിമലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നിലയ്ക്കൽ. ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന വഴിയിൽ സമീപകാലത്തായി ഒരു കൂറ്റൻ കൽക്കുരിശ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

പെരുന്നാളുകൾ

രണ്ട് പ്രധാനപ്പെട്ട ദിവസങ്ങൾ ആണ് ആഘോഷമായി കൊണ്ടാടാറുള്ളത്.

  1. ജൂലൈ മാസം 3 നു തോമാശ്ലീഹയുടേ ദുഖ്‌റാനാ പെരുന്നാൾ[12]
  2. ജനുവരി 30 നു നിലക്കൽ ദിവസം എന്നറിയപ്പെടുന്ന ദിനം.

അവലംബങ്ങൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ