സ്റ്റുവർട്ട് ഹൈവേ

ഓസ്‌ട്രേലിയയിലെ പ്രധാന ഹൈവേകളിലൊന്നാണ് സ്റ്റുവർട്ട് ഹൈവേ. നോർത്തേൺ ടെറിട്ടറിയിലെ ഡാർവിൻ മുതൽ ടെന്നന്റ് ക്രീക്ക്, ആലീസ് സ്പ്രിംഗ്സ് വഴി സൗത്ത് ഓസ്‌ട്രേലിയയിലെ പോർട്ട് അഗസ്റ്റ വരെ നീളുന്ന ഈ പാതയ്ക്ക് ഏകദേശം 2,834 കിലോമീറ്റർ (1,761 മൈൽ) നീളമുണ്ട്. ഓസ്‌ട്രേലിയയുടെ ഹൈവേ 1 ന്റെ ഭാഗങ്ങളാണ് ഇതിന്റെ വടക്കും തെക്കും ഭാഗങ്ങൾ. ഓസ്‌ട്രേലിയയുടെ മധ്യഭാഗത്തേക്കുള്ള പ്രധാന വടക്ക്-തെക്ക് പാതയായ ഹൈവേയെ "ദ ട്രാക്ക്" എന്നും വിളിക്കാറുണ്ട്.

സ്റ്റുവർട്ട് ഹൈവേ
Stuart Highway

South Australia
സൗത്ത് ഓസ്‌ട്രേലിയയുടെ ദൂരെ വടക്കുഭാഗത്തുള്ള ഹൈവേ
ഓസ്ട്രേലിയയുടെ ഭൂപടം (ടാസ്മാനിയ ഒഴികെയുള്ളത്), സ്റ്റുവർട്ട് ഹൈവേ ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നു.
Coordinates
General information
Typeദേശീയപാത
Length2,834 km (1,761 mi)
Route number(s)
  • National Highway 1 (Darwin – Daly Waters; future route A1)
  • National Highway 87 (Daly Waters – NT/SA border; future route A87)
  • National Highway A87 (NT/SA border – Port Augusta)
Former
route number
National Route 87 (NT/SA border – Port Augusta)
Major junctions
North endഡാലി സ്ട്രീറ്റ്, ഡാർവിൻ, നോർത്തേൺ ടെറിട്ടറി
 
  • Victoria Highway (National Highway 1)
  • Carpentaria Highway (National Route 1)
  • Buchanan Highway (National Route 80)
  • Barkly Highway (National Highway 66)
South end Princes Highway / Eyre Highway (National Highway A1), Port Augusta, South Australia
Location(s)
Major settlementsKatherine, Daly Waters, Tennant Creek, Alice Springs, Coober Pedy
Highway system
  • Highways in Australia
  • National Highway • Freeways in Australia
  • Highways in the Northern Territory
  • Highways in South Australia

ഓസ്ട്രേലിയ കടന്ന് തെക്കൻ ദിക്കിൽനിന്ന് വടക്കൻ ദിശയിലേയ്ക്ക് പോയ ആദ്യത്തെ യൂറോപ്യൻ വംശജനായ സ്കോട്ടിഷ് പര്യവേക്ഷകൻ ജോൺ മക്ഡൗൾ സ്റ്റുവർട്ടിന്റെ പേരിലാണ് ഈ ഹൈവേ അറിയപ്പെടുന്നത്.[1] സ്റ്റുവർട്ട് കടന്നു പോയ വഴി ഈ ഹൈവേ ഏകദേശം കണക്കാക്കുന്നു.

റൂട്ട് വിവരണം

വിഹഗവീക്ഷണം

വൂമെറ നിരോധിത മേഖലയിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്

വടക്കുഭാഗത്ത്, നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനിൽനിന്നാരംഭിച്ച് ടെന്നന്റ് ക്രീക്ക്, ആലീസ് സ്പ്രിംഗ്സ് വഴി തെക്കുഭാഗത്ത് തെക്കൻ ഓസ്‌ട്രേലിയയിലെ പോർട്ട് അഗസ്റ്റയിലേക്ക് നീളുന്ന സ്റ്റുവർട്ട് ഹൈവേയ്ക്ക് - 2,834 കിലോമീറ്റർ (1,761 മൈൽ) ദൂരത്തിലുള്ളതാണ്.

റോയൽ ഫ്ലൈയിംഗ് ഡോക്ടർ സർവീസ് ഹൈവേയെ അടിയന്തര ലാൻഡിംഗ് സ്ട്രിപ്പായി ഉപയോഗിക്കുകയും കൂടാതെ ഹൈവേയുടെ ചില ഭാഗങ്ങൾക്കൂടി ഈ ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. റോഡിന്റെ ഒരു ഭാഗം പോലീസ് അടച്ചതിനുശേഷം മാത്രം നടക്കുന്ന വിമാനത്തിന്റെ ലാൻഡിംഗിനായി ഹൈവേയിലെ ഈ ഭാഗങ്ങൾ പ്രത്യേകം തിരഞ്ഞെടുത്ത് തയ്യാറാക്കിയിട്ടുള്ളതാണ്.

ഹൈവേയുടെ ന്യായമായ ദൂരപരിധികളിൽ (സാധാരണയായി 200 കിലോമീറ്റർ (120 മൈൽ)) പെട്രോളും മറ്റ് അവശ്യ സാധനങ്ങളും സൗകര്യങ്ങളും (ഭക്ഷണം, ശുചിമുറികൾ മുതലായവ) ലഭ്യമാണ്. ബാക്കിയുള്ള സ്റ്റോപ്പുകളിൽ ചിലത് ഇൻഫർമേഷൻ ബോർഡുകളുള്ള മനോഹരമായ വിശ്രമ സ്ഥലങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.  

നോർത്തേൺ ടെറിട്ടറി

നോർത്തേൺ ടെറിറ്ററിയിലെ ബെറിമയിൽ സ്റ്റുവർട്ട് ഹൈവേയുടെ ജംഗ്ഷൻ.

സ്റ്റുവർട്ട് ഹൈവേയുടെ നോർത്തേൺ ടെറിട്ടറി വിഭാഗം ഡാലി സ്ട്രീറ്റിലെ ഡാർവിൻ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന്റെ വിളുമ്പിൽനിന്നാരംഭിച്ച് ഹോവാർഡ് സ്പ്രിംഗ്സിലെ അർനെം ഹൈവേയിലേക്കുള്ള ഇരട്ട പാതയായി തുടരുന്നു. 317 കിലോമീറ്റർ (197 മൈൽ) തെക്കുഭാഗത്തേയ്ക്കു നീളുന്ന ഹൈവേ, കക്കാഡു ഹൈവേ കടന്ന് കാതറിനിലെ വിക്ടോറിയ ഹൈവേയിലേക്ക് പ്രവേശിക്കുന്നു.

ഡാലി വാട്ടേഴ്സ് പട്ടണത്തിൽവച്ച്, ദേശീയപാത 1 ൽ നിന്ന് ദേശീയപാത 87 ലേക്ക് റൂട്ട് നമ്പർ മാറുന്നു. റോപ്പർ ഹൈവേ, കാർപെന്റാരിയ ഹൈവേ, ബുക്കാനൻ ഹൈവേ എന്നിവയിലൂടെ തെക്കൻ ദിശയിലൂടെ ഏകദേശം 673 കിലോമീറ്റർ (418 മൈൽ) പിന്നിടുന്ന ഹൈവേ ടെന്നന്റ് ക്രീക്കിലെ ബാർക്ലി ഹൈവേയിലേക്ക് പ്രവേശിക്കുന്നു. ഹൈവേ 508 കിലോമീറ്റർ (316 മൈൽ) തെക്ക് ആലീസ് സ്പ്രിംഗ്സിലേക്ക് തുടരുകയും പ്ലെന്റി ഹൈവേയിലൂടെ കടന്നുപോകുകയും ചെയ്യുന്നു. ഇത് മക്ഡൊണെൽ റേഞ്ചുകളിലൂടെ കടന്നുപോകുകയും അന്തിമമായി കുൽഗേരയുടെ തെക്ക് തെക്കൻ ഓസ്‌ട്രേലിയ / വടക്കൻ പ്രദേശം അതിർത്തി കടക്കുകയും ചെയ്യുന്നു.[2]

ഓസ്‌ട്രേലിയൻ ബൈസെന്റനറി റോഡ്‌ വർക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി 1987 ഫെബ്രുവരിയിൽ മാത്രമാണ് ഈ ഹൈവേ പൂർണമായി അടഞ്ഞുകിടന്നത്. ഈ വിദൂര, വിജന ഹൈവേയുടെ ഭൂരിഭാഗങ്ങളിലും പോലീസ് പട്രോളിംഗ് നടത്തുന്നില്ല എന്നതുപോലെതന്നെ 2006 അവസാനം വരെ പട്ടണങ്ങൾക്കും മറ്റ് ബിൽറ്റ്-അപ്പ് ഏരിയകൾക്കും പുറത്ത് വടക്കൻ പ്രവിശ്യയിൽ മോട്ടോർവാഹനങ്ങൾക്ക് വേഗ പരിധിയും ഉണ്ടായിരുന്നില്ല. വടക്കൻ പ്രദേശത്തെ ജനസംഖ്യയുടെ സിംഹഭാഗവും പാത കടന്നപോകുന്ന ഡാർവിനിൽ താമസിക്കുന്നില്ല.

തെക്കൻ ഓസ്ട്രേലിയ

പോർട്ട് അഗസ്റ്റ വെസ്റ്റിൽ ഹൈവേയുടെ തെക്കേ അറ്റത്തെ സൂചനാ ഫലകം.

നോർത്തേൺ ടെറിട്ടറി / സൗത്ത് ഓസ്‌ട്രേലിയ അതിർത്തിയിൽ റൂട്ട് നമ്പർ 87 ൽ നിന്ന് ദേശീയപാത A87 എന്നതിലേക്ക് മാറുന്നു. സ്റ്റുവർട്ട് ഹൈവേ വിദൂര വടക്കൻ മേഖലയിലൂടെ പോർട്ട് അഗസ്റ്റയിലേക്ക് നയിക്കുന്നു. യാത്രികർക്കു നിയന്ത്രണങ്ങളുള്ള വൂമറ എന്ന നിരോധിത പ്രദേശത്തിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ഹൈവേ തെക്ക്-കിഴക്കായി അഡ്‌ലെയ്ഡിലേക്ക് തുടരുന്നു.

ചരിത്രം

പശ്ചാത്തലം

1861–1862 ൽ ഓസ്ട്രേലിയൻ ഭൂപ്രദേശം തെക്കു ദിശയിൽനിന്ന് വടക്കൻ ദിശയിലേയ്ക്കു സഞ്ചരിച്ച് ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തുകൂടി മടങ്ങുന്നതിനുള്ള ആദ്യത്തെ വിജയകരമായ പര്യവേഷണത്തിന് ജോൺ മക്ഡോൾ സ്റ്റുവർട്ട് എന്ന വ്യക്തി നേതൃത്വം നൽകി. 1871-72 ൽ ഓസ്ട്രേലിയൻ ഓവർലാന്റ് കമ്പിത്തപാൽ ലൈൻ ജോൺ മക്ഡോൾ സ്റ്റുവർട്ട് പര്യവേക്ഷണം നടത്തിയ അതേ മാർഗ്ഗത്തിലൂടെത്തന്നെ നിർമ്മിക്കപ്പെട്ടു.[3] പോർട്ട് അഗസ്റ്റ മുതൽ ഡാർവിൻ വരെയുള്ള പ്രധാന റോഡും സമാനമായ മാർഗ്ഗത്തിലൂടെയാണ് സ്ഥാപിക്കപ്പെട്ടത്.[4]

കമ്പിത്തപാൽ വകുപ്പു സ്ഥാപിച്ച മാർഗ്ഗത്തിലൂടെ ക്രമേണ ഒരു പാതകൂടി വികസിക്കുകയും 1888 ആയപ്പോഴേക്കും അഡ്‌ലെയ്ഡിനും ആലീസ് സ്പ്രിംഗ്സിനുമിടയിലുള്ള ഒരു പ്രധാന പാതയായി ഇത് അറിയപ്പെടുകയും ചെയ്തു. ഇതുവഴി സഞ്ചരിക്കുന്നവർക്ക് പാതയിലെ നിരവധി കിണറുകൾ അക്കാലത്ത് ദാഹജലം നൽകിയിരുന്നുവെങ്കിലും ക്രമേണ ഇവ വറ്റി വരണ്ടുപോകുകയോ മൃഗങ്ങൾ ചത്തുവീണ് മലിനീകരിക്കപ്പെടുകയോ ചെയ്തിരുന്നു. ഇതിന്റെ ഫലമായി പാതയിലെ ഏകദേശം 144 മൈൽ (232 കിലോമീറ്റർ) വരെ യാത്രികർക്ക് ജലം ലഭ്യമല്ലായിരുന്നു.[5]

1920 കളിൽ മോട്ടോർ വാഹനങ്ങൾ ഈ വഴിയിലൂടെ സഞ്ചരിക്കുവാനാരംഭിച്ചു. അതേസമയം ഈ പാത ഒരുവിധം സഞ്ചാരയോഗ്യമായിരുന്നുവെങ്കിലും പാതയുടെ ചില ഭാഗങ്ങൾ‌ മണൽനിറഞ്ഞതും‌, ചതുപ്പുനിലമുള്ളതും, ശൈത്യകാലത്ത്‌ പാതയുടെ ഭാഗങ്ങൾ ഒഴുകിപ്പോകുകയോ, അല്ലെങ്കിൽ ഇത്‌ പാറക്കല്ലുകൾ നിറഞ്ഞ്‌ പരുക്കനായതോ ആയിരുന്നു.[6][7] ഏതാനും അരുവികൾ മുറിച്ചുകടക്കാൻ പ്രയാസമുള്ളതുമായിരുന്നു. ആലീസ് സ്പ്രിംഗ്സിന്റെ വടക്കുഭാഗത്തേയ്ക്കുള്ള പാത താരതമ്യേന നല്ല അവസ്ഥയിലായിരുന്നതിനാൽ, ഈ ഭാഗങ്ങളിലൂടെ യാത്രികർക്ക് മണിക്കൂറിൽ 50 മൈൽ വരെ (മണിക്കൂറിൽ 80 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാനാകുമായിരുന്നു.[8]

ദേശീയപാത ആസൂത്രണവും നിർമ്മാണവും

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഊറ്റമായ തുടക്കത്തോടെ രാജ്യത്തിന്റെ വടക്കുഭാഗത്തേക്കുള്ള വിതരണ റോഡുകൾ ഫെഡറൽ സർക്കാർ അതീവ നിർണായകമായി കണക്കാക്കി.[9][10] ആലീസ് സ്പ്രിംഗ്സ്, ബേർഡം എന്നിവിടങ്ങളിലെ റെയിൽപ്പാതകളെ ബന്ധിപ്പിക്കുന്നതിനായി ഒരു മധ്യ വടക്ക്-തെക്ക് ഹൈവേ ആസൂത്രണം ചെയ്യപ്പെടുകയും 1940 ഓഗസ്റ്റിൽ ഇതിന്റെ സർവേ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.[11] അടുത്ത മഴക്കാലത്തിനുമുമ്പ് പാതയുടെ നിർമ്മാണ പൂർത്തീകരണം ഉറപ്പുവരുത്തുന്നതിനായി ദേശീയപാതാ നിർമ്മാണത്തിന്റെ ചുമതല മൂന്ന് സംസ്ഥാനങ്ങളിലെ പ്രധാന റോഡ് വകുപ്പുകൾക്കിടയിൽ വിഭജിച്ചു നൽകി.[12]  91 മൈൽ (146 കിലോമീറ്റർ) വരുന്ന ഈ പാതയുടെ വടക്കൻ ഭാഗം ന്യൂ സൗത്ത് വെയിൽസിനും  90 മൈൽ (145 കിലോമീറ്റർ) നീളംവരുന്ന മധ്യഭാഗം ക്വീൻസ്‌ലാന്റിനും 131 മൈൽ (211 കിലോമീറ്റർ) നീളമുള്ള തെക്കു ഭാഗം തെക്കൻ ഓസ്ട്രേലിയ നിർമ്മിക്കുവാനും ധാരണയായി.[13][14]

1940 ഡിസംബറോടെ ആലീസ് സ്പ്രിംഗ്സ്-ബേർ‌ഡം പാതയുടെ നിർമ്മാണം പൂർ‌ത്തിയാക്കുകയും മിക്കപ്പോഴും മുറിച്ചുകടക്കാൻ പ്രയാസം നേരിട്ടിരുന്ന ഈ പാത കനത്ത സൈനിക ഗതാഗതം നേരിടാൻ‌ കഴിയുന്നതും എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ നിലയിൽ നവീകരിക്കപ്പെടുകയും ചെയ്തു.[15][9][10] 306 മൈൽ (492 കിലോമീറ്റർ) നീളത്തിലുള്ള ഈ ഹൈവേ 90 ദിവസത്തിനുള്ളിലാണ് നിർമ്മിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളിലായി 11 മൈൽ (18 കിലോമീറ്റർ) ദൂരത്തിൽ പാത നിർമ്മിക്കുകയും അത് ഒരു ലോക റെക്കോർഡായി അവകാശപ്പെടുകയും ചെയ്തിരുന്നു.[12] റെയിൽ‌വേയുമായി ഇരുവശത്തും  ബന്ധിക്കപ്പെട്ട ഈ പുതിയ പാത ‘ഡാർ‌വിൻസ് ഐസൊലേഷൻ’ സിദ്ധാന്തത്തിന്റെ ആഘാതം കുറച്ചു. മഴക്കാലത്തുടനീളം റോഡ് തുറന്നുകിടക്കുന്നതിനാൽ സൈനിക ഉപകരണങ്ങളുമായി സഞ്ചരിക്കുന്ന സൈനികർക്ക് ഇതുവഴി വേഗത്തിലും കാര്യക്ഷമമായും സഞ്ചരിക്കാൻ സാധിച്ചു.[16]

1941 മാർച്ചോടെ സൈനിക അധികാരികൾ ആലീസ് സ്പ്രിംഗ്സ്- ബേർ‌ഡം റോഡ് ഡാർവിനിലേക്ക് നീട്ടണമെന്ന് വാദിച്ചു.[17] മഴക്കാലത്ത്, ബേർ‌ഡമിനു വടക്കുഭാഗത്തേയ്ക്കുള്ള റോഡ് തീരെ സഞ്ചാരയോഗ്യമല്ലായിരുന്നു. അതിനർത്ഥം ഡാർവിനുമായി ആകെ ബന്ധിപ്പിച്ചിരുന്നത് ഒരു ഒറ്റവരി റെയിൽ‌വേ പാത മാത്രമായിരുന്നു. അടുത്ത മഴക്കാലത്തിനുമുമ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തന്റെ ഭാഗമായി 1941 ഒക്ടോബറോടെ നിർമ്മാണം അതിവേഗത്തിൽ നടന്നു.[18] 1942 ജൂലൈയിൽ‌ പാതയുടെ നിർമ്മാണം പൂർ‌ത്തിയായിരുന്നെങ്കിലും ചില വിഭാഗങ്ങൾ ബിറ്റുമെനൈസ് ചെയ്യാൻ ബാക്കിയുണ്ടായിരുന്നു.[19] [20][21]

വേഗപരിധി

2007 ജനുവരി 1 ന് മുമ്പ് വടക്കൻ പ്രദേശത്ത് ഒരു കൃത്യമായ വേഗത പരിധി നിയമം ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ ചില റോഡ് വിഭാഗങ്ങളിൽ പരമാവധി വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ട്. മുൻകാലങ്ങളിൽ ഡ്രൈവർമാർക്ക് സാഹചര്യങ്ങൾക്ക് അനുസൃതമായി സുരക്ഷിതമായ ഒരു വേഗതയിൽ വാഹനമോടിക്കേണ്ടതുണ്ടായിരുന്നു.[22] അതിനാൽ, സ്റ്റുവർട്ട് ഹൈവേയുടെ നോർത്തേൺ ടെറിട്ടറി വിഭാഗത്തിന് വേഗ പരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. നോർത്തേൺ ടെറിട്ടറിയിലെ ട്രാഫിക് നിയമങ്ങൾ ഓസ്‌ട്രേലിയയുടെ ബാക്കി ഭാഗങ്ങൾക്ക് സമാനമായി  2007 ജനുവരി 1 മുതൽ പരിഷ്കരിക്കപ്പെട്ടു. പരിഷ്കരിച്ച ട്രാഫിക് നിയമത്തിൽ എല്ലാ പാതകളിലും വേഗ പരിധി ഏർപ്പെടുത്തുക (സ്റ്റുവർട്ട് ഹൈവേ പോലുള്ള പ്രധാന ഹൈവേകളിൽ മണിക്കൂറിൽ 130 കിലോമീറ്റർ അല്ലെങ്കിൽ മണിക്കൂറിൽ 81 മൈൽ),  അനിയന്ത്രിതമായ വേഗതയ്ക്ക് പിഴകൾ ഗണ്യമായി വർദ്ധിപ്പിക്കുക എന്നിവ ഉൾപ്പെട്ടിരുന്നു.[23][24]

പോർട്ട് അഗസ്റ്റയ്ക്കും വടക്കൻ ടെറിട്ടറി അതിർത്തിക്കുമിടയിലുള്ള ബിൽറ്റ്-അപ്പ് പ്രദേശങ്ങൾക്ക് പുറത്ത് സൗത്ത് ഓസ്‌ട്രേലിയൻ വിഭാഗം മണിക്കൂറിൽ 110 കിലോമീറ്റർ (68 മൈൽ) എന്ന വേഗപരിധി അടയാളപ്പെടുത്തിയിരിക്കുന്നു.

ആലീസ് സ്പ്രിംഗ്സിനും ബാരോ ക്രീക്കിനുമിടയിലുള്ള 200 കിലോമീറ്റർ (120 മൈൽ) ദൂരത്തിലുള്ള പ്രദേശത്ത് 2014 ഫെബ്രുവരി 1 മുതൽ ഓപ്പൺ സ്പീഡ് പരിധിയിലേക്ക് തിരിച്ചുവരാനുള്ള ഒരു പരീക്ഷണ കാലയളവ് നോർത്തേൺ ടെറിറ്ററി സർക്കാർ 2013 ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.[25][26] പരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷം 2015 സെപ്റ്റംബറിൽ ഹൈവേയുടെ 276 കിലോമീറ്റർ (171 മൈൽ) ഭാഗത്തുകൂടിയുള്ള വേഗ പരിധി ശാശ്വതമായി എടുത്തുകളഞ്ഞു.[27] നവംബർ 2016 വരെ, വേഗത പരിധി പുനസ്ഥാപിക്കുകയും ഇപ്പോൾ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്റർ (81 മൈൽ) ആയി നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു.[28]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

22°51′29″S 133°27′48″E / 22.8580°S 133.4632°E / -22.8580; 133.4632 (Stuart Highway)

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്റ്റുവർട്ട്_ഹൈവേ&oldid=4048939" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ